ശബരിമല ദര്‍ശനത്തിനായി വീണ്ടും എത്തിയ രേഷ്മയേയും ഷാനിലയേയും പോലീസ് മടക്കി അയച്ചു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി രണ്ടാമതും എത്തിയ കണ്ണൂര്‍ സ്വദേശിനി രേഷ്മയേയും ഷാനിലയേയും പോലീസ് വീണ്ടും മടക്കി അയച്ചു. കഴിഞ്ഞ ബുധനാഴ്ച ദര്‍ശനത്തിനെത്തിയ ഇരുവര്‍ക്കും പ്രതിഷേധത്തെത്തുടര്‍ന്ന് അന്ന് ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് വീണ്ടും വന്നെങ്കിലും പോലീസ് തിരിച്ചയക്കുകയായിരുന്നു. എരുമേലിയിലേക്കാണ് ഇരുവരെയും മടക്കി അയച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ തവണ വന്നപ്പോള്‍ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് രേഷ്മ നിശാന്തിനേയും ഷാനിലയേയും അറസ്റ്റ് ചെയ്ത് തിരിച്ചയച്ചിരുന്നു. ഇന്ന് രാവിലെ നിലയ്ക്കലിലെത്തിയ ഇവരെ  അക്രമ സാധ്യതകള്‍ കണക്കിലെടുത്ത്  പോലീസ് തടയുകയായിരുന്നു. പിന്നീട് ഇവരെ […]

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 2 യുവതികളെ നീലിമലയില്‍ തടഞ്ഞു; പ്രതിഷേധിച്ച 5 പേര്‍ കസ്റ്റഡിയില്‍

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 2 യുവതികളെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്താണ് യുവതികളിലൊരാള്‍. ഷനില എന്നാണ് രണ്ടാമത്തെ യുവതിയുടെ പേര്. പ്രതിഷേധക്കാരില്‍ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തിലാണ് യുവതികളെ പമ്പയിലേക്ക് കൊണ്ടുപോയത്. പ്രതിഷേധം കനത്തതോടെയാണ് ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. എന്നാല്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ പൊലീസ് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന് […]

രേഷ്മ നിഷാന്തിന് ശബരിമലയില്‍ പോകാന്‍ സ്വാതന്ത്ര്യമുണ്ട്: ഇ. പി. ജയരാജന്‍

തിരുവനന്തപുരം: രേഷ്മ നിഷാന്തിന് ശബരിമലയില്‍ പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി ഇ. പി. ജയരാജന്‍. മലയ്ക്ക് പോകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കും. എല്ലാ വിശ്വാസികള്‍ക്കും സന്നിധാനത്ത് പോകാന്‍ സ്വാതന്ത്ര്യമുണ്ട്. വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ല. ആര്‍എസ്എസിന്‍റെത് സങ്കുചിത രാഷ്ട്രീയക്കളിയാണെന്നും ഇ.പി.ജയരാജന്‍ ആരോപിച്ചു. മണ്ഡലകാലത്ത് വൃതമെടുത്ത് മലചവിട്ടുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട രേഷ്മയ്ക്കുനേരെ ഭീഷണിയെന്ന് പരാതി ഉയര്‍ന്നിരുന്നു. തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെന്ന് രേഷ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലക്ക് പോകാന്‍ സാധിക്കില്ലെന്ന ഉറപ്പോടെ തന്നെ വര്‍ഷങ്ങളായി മാലയിടാതെ മണ്ഡലവ്രതം […]