ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണ്. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു. അവര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ശബരിമലയില്‍ ആര്‍എസ്എസിന്‍റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹിക വിരുദ്ധരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു സംഘടനയുടെയും നേതൃത്വത്തിലല്ല ശബരിമലയില്‍ അന്നദാനം […]

ശശികലയെ അറസ്റ്റുചെയ്ത വനിതാ പൊലീസുകാര്‍ക്ക് അവാര്‍ഡ്

പമ്പ: ശബരിമലയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ സമ്മാനം. 10 വനിതാ പൊലീസുകാര്‍ക്കാണ് സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. സിഐമാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐമാരായ വി.അനില്‍കുമാരി, സി.ടി. ഉമാദേവി, വി. പ്രേമലത, സീത, സുശീല, കെ.എസ്. അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍. സിഐമാര്‍ക്ക് 1000 രൂപവീതവും എസ്‌ഐമാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് […]

ശശികല സന്നിധാനത്തേക്ക്; അവിടെ പോയി ആരും തമ്പടിക്കേണ്ടെന്ന് പൊലീസ്

പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികല കൊച്ചു മക്കള്‍ക്ക് ചോറു കൊടുക്കുന്നതിന് സന്നിധാനത്തേക്ക് പുറപ്പെട്ടു. ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് എന്ന നിലയിലല്ല കൊച്ചുമക്കളുടെ അച്ചമ്മ എന്ന നിലയിലാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. ഏറെ കാത്തിരുന്ന് കിട്ടിയ കൊച്ചുമക്കളാണ്. ഇവര്‍ക്ക് ചോറു കൊടുക്കലാണ് പ്രധാന കാര്യം. അതു കഴിഞ്ഞ് മറ്റ് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാമെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ബസ് തടഞ്ഞ് നിര്‍ത്തി എസ്പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നിധാനത്ത് തങ്ങാനാവില്ലെന്ന് ശശികലയെ […]

സന്നിധാനത്ത് കനത്ത ജാഗ്രതയില്‍ പൊലീസ്; നിലയ്ക്കലില്‍ കെ പി ശശികലയെ പൊലീസ് തടഞ്ഞു

പത്തനംതിട്ട: കനത്ത പൊലീസ് കാവലില്‍ ഭക്തര്‍ ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി ശബരിമലിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. നിലയ്ക്കലില്‍ നിന്നും കാല്‍നടയായാണ് ഭക്തര്‍ പമ്പയിലേക്ക് പോകുന്നത്. എന്നാല്‍ ഭക്തരെ എപ്പോള്‍ മലകയറാന്‍ അനുവദിക്കുമെന്ന് വ്യക്തമായിട്ടില്ല. ഇതിനിടെ നിലയ്ക്കലില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ പൊലീസ് തടഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശത്തിന് രഹസ്യനീക്കമെന്ന് ശശികല ആരോപിച്ചു. മൂന്നുപേര്‍ രഹസ്യമായി ശബരിമല പരിസരത്തെത്തിയതായി സംശയമുണ്ട്. എരുമേലിയിലും നിലയ്ക്കലിലും എന്തുപ്രശ്‌നമുണ്ടായിട്ടാണ് ഭക്തരെ തടയുന്നതെന്നും ശശികല ചോദിച്ചു. എരുമേലിയിലും നിലയ്ക്കലും തടഞ്ഞിരുന്ന ഭക്തരെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് പമ്പയിലേക്ക് […]