പിന്നേം ”കടക്കു പുറത്ത്…”

തിരുവനന്തപുരം: ”കടക്കു പുറത്ത്” എന്ന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരമായി ഏറ്റെടുക്കാന്‍ തുടങ്ങിയോ എന്നൊരു സംശയം. മുഖ്യമന്ത്രി വിളിച്ച കലക്ടര്‍മാരുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിരാശരാവേണ്ടി വന്നിരിക്കുകയാണ്. യോഗം നടക്കുന്ന ഹാളില്‍ കലക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് , മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നതിനോട് താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. തുടര്‍ന്ന് അവര്‍ ഹാളില്‍നിന്ന് പുറത്തിറങ്ങി. രാവിലെ മുഖ്യമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍റെ  വിവാദ യാത്രയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ […]

കോടിയേരിയുടെ ജന ജാഗ്രതാ യാത്ര വിവാദത്തില്‍ ; പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  ജന ജാഗ്രതാ യാത്ര വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.  ജന ജാഗ്രതായാത്രയുടെ സ്വീകരണത്തില്‍  അദ്ദേഹം ഉപയോഗിച്ചത് കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനമാണെന്ന മുസ്ലീംലീഗിന്‍റെ വാദം കേട്ട മുഖ്യമന്ത്രി, പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ്. കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്‍റെ  ബിഎംഡബ്ല്യു മിനികൂപ്പര്‍ കാറിലായിരുന്നു കോടിയേരി സഞ്ചരിച്ചത്. എന്നാല്‍  കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ലെന്നും  കാരാട്ട് […]

തുറന്ന സംവാദത്തിനു തയ്യാര്‍… സമയവും സ്ഥലവും തീരുമാനിക്കാമെന്ന് മുഖ്യമന്ത്രിയോട് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: വികസനത്തിന്‍റെ കാര്യത്തില്‍ തുറന്ന സംവാദത്തിന് തയ്യാറാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിന്     മറുപടിയുമായി ബി ജെ പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.  സംവാദത്തിന് തയ്യാറാണെന്നും സമയവും സ്ഥലവും മുഖ്യമന്ത്രിക്കുതീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വികസനത്തിന്‍റെ  കേരളാമോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നതെന്ന്  സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളം വികസനത്തിന്‍റെ  കാര്യത്തില്‍ മറ്റു  സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച്‌ ഒരു തുറന്ന സംവാദത്തിന് ബിജെപി ഒരുക്കമാണ്. […]

പിണറായിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

ചെന്നൈ: അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ ശാന്തിമാരായി  നിയമിക്കാനുള്ള ഇടതു സര്‍ക്കാരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച്‌  ഉലകനായകന്‍ കമല്‍ഹാസന്‍. മുപ്പത്തിയാറ്  അബ്രാഹ്മണ ശാന്തിമാരെ ദേവസ്വം ബോര്‍ഡിന്‍റെ  അമ്പലങ്ങളില്‍ നിയമിച്ചതിനാണ്  മുഖ്യമന്ത്രിയെയും ദേവസ്വം ബോര്‍ഡിനെയും അദ്ദേഹം  അഭിനന്ദിച്ചത്.  ഈ തീരുമാനത്തിലൂടെ തമിഴ് സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയാറിന്‍റെ  സ്വപ്നങ്ങളാണ് നടപ്പായതെന്നും  കമല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍  കുറിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ  ചരിത്രത്തില്‍ ആദ്യമായായിരുന്നു പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ആറു ദളിതര്‍ അടക്കം മുപ്പത്തിയാറ് അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത്. ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ.സ്റ്റാലിനും നേരത്തേ പിണറായിയെ അഭിനന്ദിച്ച്‌ […]

സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

കൊച്ചി: കേന്ദ്രസര്‍ക്കാരിന്‍റെ  സഹായത്തോടെയുള്ള സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന പുരോഗതി വിലയിരുത്തല്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ നടത്തിപ്പ് ഇപ്പോള്‍ പുറകിലാണ്, പദ്ധതികള്‍ ഗൗരവത്തോടെ അവലോകനം ചെയ്ത് പദ്ധതി നടത്തിപ്പില്‍ മുന്നേറ്റമുണ്ടാക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകനയോഗത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി കെ ടി ജലീല്‍, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് […]

ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി .

കൊച്ചി: ലാവ്ലിന്‍ കേസില്‍  കീഴ്കോടതിയുടെ വിധിക്കെതിരെ സിബിഐ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനൂകൂലമായി ഹൈക്കോടതി വിധി. സിബിഐ പിണറായിയെ തിരഞ്ഞുപിടിച്ച്‌ വേട്ടയാടുകയായിരുന്നു എന്ന ഗുരുതര പരാമര്‍ശവും കോടതി നടത്തി. ‘പിക്ക് ആന്‍ഡ് ചൂസ്’ (തിരഞ്ഞെടുത്ത് പ്രതിയാക്കുക) എന്ന വാക്ക് ഉപയോഗിച്ചാണ് കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചത്. കേസില്‍ പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും ജസ്റ്റിസ് പി.ഉബൈദ് തന്റെ വിധി പ്രസ്താവത്തിനിടെ നിരീക്ഷിച്ചു. വൈദ്യുതി വകുപ്പ് ഭരിച്ച മറ്റു മന്ത്രിമാരെയൊന്നും പ്രതിയാക്കിയില്ല. പിണറായിയെ മാത്രം […]

കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത‍ – വീടും, കൃഷി ഭൂമിയും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം: പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത‍. പാവപ്പെട്ടകര്‍ഷകരുടെ വീടും, കൃഷി ഭൂമിയും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  നിയമസഭയില്‍ പറഞ്ഞു.   ഇതിനായി നിയമ ഭേദഗതി കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ആയിരം ചതുരശ്ര അടിയില്‍ താഴെ വീടുള്ള കര്‍ഷകരെയാണ് ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ അമ്ബത് സെന്റ് വരെയുള്ള ഭൂമി ജപ്തി ചെയ്യില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എടുക്കുന്ന […]

യോഗയെ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കരൂത്, മുഖ്യമന്ത്രി

തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. . യോഗ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ ഭാഗമായി ചിലര്‍ യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി ആര്‍ക്കും മനസിലാകാത്ത സൂക്തങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ സൂക്തങ്ങള്‍ ഉണ്ടാകുന്നതിനും മുന്‍പ് തന്നെ യോഗ ഇവിടെ ഉണ്ടായിരുന്നു എന്നതാണ്. യോഗയെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്താന്‍ […]