മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ; ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് വരുന്നതില്‍ പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി.എസ്.ആന്‍റണി കമീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശശീന്ദ്രനെതിരെ വാര്‍ത്ത നല്‍കിയ മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് കമീഷന്‍ നിര്‍ദ്ദേശിച്ചു. ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു. എ.കെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നതില്‍ പ്രശ്നമില്ലെന്നും തീരുമാനിക്കേണ്ടത് താന്‍ മാത്രമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ […]

ഫോണ്‍ വിളി വിവാദം: കമ്മീഷന്‍ റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍റെ ഫോണ്‍ വിളി വിവാദം അന്വേഷിച്ച പിഎസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക് കൈമാറി. രണ്ട് ഭാഗങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. രാവിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫോണ്‍കെണി വിവാദത്തില്‍ സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നത്. ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു. നിയമനടപടികളെക്കുറിച്ച്‌ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്യും. മാധ്യമരംഗത്തെ നവീകരണ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും പിഎസ് ആന്‍റണി പറഞ്ഞു. ഇതിനിടെ, കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ […]

മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനിരിക്കെ സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമങ്ങളെ സെക്രട്ടറിയേറ്റില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കി. മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് അന്വേഷിച്ച പി.എസ്.ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സെക്രട്ടറിയേറ്റിലെത്തി ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. അതേസമയം, ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും. എ.കെ ശശീന്ദ്രനെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. സംഭാഷണം ഫോണ്‍ കെണിയാണോ, ഗൂഢാലോചന ഉണ്ടോ മന്ത്രിയുടെ ഫോണ്‍ സംഭാഷണം എഡിറ്റ് […]

സി.പി.ഐയുടെ പ്രവര്‍ത്തനം പ്രത്യേക മുന്നണിയെ പോലെ: എം.എം മണി

തിരുവനന്തപുരം: സി.പി.ഐക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ എം.എം മണി. ഒരു പ്രത്യേക മുന്നണി പോലെയാണ് സി.പി.ഐയുടെ പ്രവര്‍ത്തനമെന്നും ഇത്തരക്കാരെ സംരക്ഷിക്കാനായി സിപിഎമ്മിനു ബാധ്യതയില്ലെന്നും മണി ആരോപിച്ചു. മുഖ്യമന്ത്രി  അറിയാതെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ അന്വേഷണം നടത്തുന്നു. ഇത് എവിടെ നടക്കുന്ന കാര്യമാണ്. എന്നിട്ടും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി സി.പി.എം നിലകൊണ്ടെന്നും മണി പറഞ്ഞു.  റവന്യൂ വകുപ്പ് മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ജോയിസ് ജോര്‍ജിന്‍റെ പട്ടയം   റദ്ദാക്കിയത് തെറ്റാണ്, അദ്ദേഹത്തെ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത് . ഇതു കോണ്‍ഗ്രസിനെ സഹായിക്കാനായി ചെയ്ത നടപടിയാണെന്നും മണി കൂട്ടിച്ചേര്‍ത്തു.   […]

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിയന്‍ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്. തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോടതി ശക്തമായ പരാമര്‍ശം നടത്തിയിരുന്നു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.  ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി സമര്‍പ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലാതായെന്നും മന്ത്രിമാര്‍ക്ക് തിരിച്ചും അങ്ങനെയാണെന്നും […]

സി.പി.​ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന്​ പിണറായി വിജയന്‍

ന്യൂഡല്‍ഹി: മന്ത്രസഭാ യോഗത്തില്‍ നിന്ന്​ വിട്ടുനിന്ന സി.പി.​എെ നിലപാടില്‍ സി.പി.എം അവെയ്​ലബിള്‍ പി.ബിയില്‍ രൂക്ഷ വിമര്‍ശനം. ​സി.പി.​ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പി.ബിയില്‍ പറഞ്ഞു. സി.പി.​യുടെ വിമര്‍ശനങ്ങള്‍ക്ക്​ മറുപടി കൊടുക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെ യോഗം ചുമതലപ്പെടുത്തി. വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യമായ വേദി ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടപടിയാണ് പി.ബിയെ ചൊടിപ്പിച്ചത്. ഇതൊരു അസാധാരണ സംഭവമാണെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, […]

മുഖ്യമന്ത്രിക്ക് ജോലി ഭാരം; തോമസ്‌ ചാണ്ടിയുടെ വകുപ്പുകള്‍ കൂടി ഏറ്റെടുക്കും

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗത മന്തി തോമസ് ചാണ്ടി രാജിവച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനു വീണ്ടും അധിക ജോലിഭാരം. നേരത്തേ ഉണ്ടായിരുന്ന 26 വകുപ്പുകള്‍ക്കു പുറമേ തോമസ് ചാണ്ടി കൈകാര്യം ചെയ്തിരുന്ന ഗതാഗതം, മോട്ടോര്‍ വാഹനം, ജലഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൂടി മുഖ്യമന്ത്രി ഏറ്റെടുത്തു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി 11 വകുപ്പുകളും വി.എസ്.അച്യുതാനന്ദന്‍ 13 വകുപ്പുകളുമാണു ഭരിച്ചിരുന്നത്. മന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചതിനെ തുടര്‍ന്നു വ്യവസായ വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തെങ്കിലും പിന്നീട് എ.സി.മൊയ്തീനു കൈമാറി. മന്ത്രി […]

തോമസ് ചാണ്ടിയ്ക്കൊപ്പം മന്ത്രിസഭായോഗത്തില്‍ ഇരിക്കില്ലെന്ന് സിപിഐ

തിരുവനന്തപുരം : കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ കടുത്ത നിലപാടിലേക്ക്. ഇന്ന് ചേര്‍ന്ന നിര്‍ണ്ണായക മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുന്നില്ല. തോമസ് ചാണ്ടിയ്ക്കൊപ്പം മന്ത്രിസഭായോഗത്തില്‍ ഇരിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇതോടെ തോമസ് ചാണ്ടിയുടെ രാജി ഇന്ന് തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജി വെക്കേണ്ടതിന്‍റെ അനിവാര്യത മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ക്ലീഫ് ഹൗസില്‍ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു. കോടതി […]

രാജിയാണ് ഉചിതം; തോമസ്‌ ചാണ്ടിയോട് നിലപാട് അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് രാജിയാണ് നല്ലതെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സൂചന. ബുധനാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച്‌ കാര്യങ്ങള്‍ അറിയിക്കാമെന്ന് യോഗത്തിന് ശേഷം എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയോട് അറിയിച്ചു. അതോടെ രാജിയില്‍ തീരുമാനം ഉച്ചയ്ക്ക് മുമ്പ്  ഉണ്ടാകുമെന്നാണ് സൂചന. ചൊ​വ്വാ​ഴ്​​ച കൊ​ച്ചി​യി​ല്‍ ന​ട​ന്ന പാര്‍ട്ടി സം​സ്​​ഥാ​ന നേ​തൃ​യോ​ഗ​ത്തി​ല്‍ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും […]

സോളാര്‍ കേസ്; തുടരന്വേഷണത്തിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം

തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തിന്‍റെ  അംഗീകാരം. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത്ത് പാസായത്തിന്‍റെ  അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അതേസമയം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തില്‍ പൊതുകാര്യങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്നാണ്  തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയും സോളാര്‍ കേസ് അന്വേഷിച്ച എ ഹേമചന്ദ്രന്‍റെ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചകളുമായിരിക്കും പ്രധാനമായും അന്വേഷിക്കുക. സരിതയുടെ പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമികാന്വേഷണത്തിനുശേഷം […]