ലാവലിന്‍ കേസ്; മുഖ്യമന്ത്രി ഉള്‍പ്പെടെ 3 പേര്‍ക്ക് സുപ്രീംകോടതി നോട്ടിസ്

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഹൈകോടതി കുറ്റവിമുക്തനാക്കിയ മൂന്നു പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ്. സി.ബി.ഐ, എം. ക​സ്തൂ​രി​രം​ഗ അ​യ്യ​ര്‍, ആര്‍. ശി​വ​ദാ​സ​ന്‍, കെ.ജി. രാജശേഖരന്‍ നായര്‍, കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവര്‍ നല്‍കിയ ഹരജികളിലാണ് കോടതി പരിഗണിച്ചത്. കേസില്‍ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലില്‍ പറയുന്നു. 2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്‍റ്  സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെഎസ്‌ഇബി […]

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര; വിവാദങ്ങള്‍ കൊഴുക്കുന്നു

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രാ വിവാദം കൊഴുക്കുന്നു. ഹെലികോപ്റ്ററിന്‍റെ വാടക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. പണം അനുവദിച്ചുള്ള ഉത്തരവിന്‍റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയിരുന്നതായി വ്യക്തമായി. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പൊലീസല്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചിരുന്നു. യാത്രക്ക് സുരക്ഷ ക്ലിയറന്‍സ് നല്‍കുക മാത്രമാണ് ചെയ്തതെന്ന് ബെഹ്റ പറഞ്ഞത്. എന്നാല്‍ ഹെലികോപ്റ്റര്‍ യാത്രക്ക് […]

ഓഖി: ദുരന്തബാധിതര്‍ക്ക് മുഖ്യമന്ത്രി 22 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട് മരണം സ്ഥിരീകരിച്ച 25 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 22 ലക്ഷം രൂപ വീതം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സഹായധനം കൈമാറിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയും ചേര്‍ത്താണ് സഹായം.  കാണാതായവര്‍ക്കുള്ള സഹായം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുന:രധിവാസം പൂര്‍ണമായും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയും […]

മുഖ്യമന്ത്രിയെ വധിക്കുമെന്ന് സന്ദേശമയച്ച 2 പേരെ അറസ്റ്റ് ചെയ്തു

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂര്‍ ഈസ്റ്റ് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. വധഭീഷണി വന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ച്‌ വെള്ളിയാഴ്ച തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ അയവാസിയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അയാളുടെ […]

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്‍റെ  ഭീഷണി. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്‌ പാലക്കാട്ടാണ് മുഖ്യമന്ത്രിയുള്ളത്.  ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു. ഒറ്റപ്പാലം സ്വദേശിനിയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

സരിതയുടെ കത്ത് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സോളാര്‍ കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ സരിത എസ്.നായരുടെ കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. രണ്ടു മാസത്തേക്കാണ് വിലക്ക്. മാധ്യമങ്ങളും സര്‍ക്കാരും അടക്കം ആരും ഇക്കാര്യം ചര്‍ച്ചയാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോ അതിലെ തുടര്‍ നടപടികളോ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ സോളാര്‍ റിപ്പോര്‍ട്ട് […]

ഒാഖി ദുരന്തത്തിന്‍റെ ഇരകളെ സന്ദര്‍ശിക്കാന്‍ നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്ത്; മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റി​നെ തുടര്‍ന്നുണ്ടായ ദുരന്തത്തി​​ന്‍റെ ഇരകളെ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്തെത്തി. ഒാഖി നാശം വിതച്ച വിഴിഞ്ഞത്ത്​ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കാണുന്നതിനായി ദുരിതാശ്വാസ കേന്ദ്രത്തിലെത്തിയ മന്ത്രിയുടെ കൂടെ  സംസ്​ഥാന സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ്​ മന്ത്രി കടകംപള്ളി സു​രേന്ദ്രന്‍, ഫിഷറീസ്​ വകുപ്പ്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ എന്നിവരുമുണ്ട്.  രാവിലെ 11 മണിയോടെ മന്ത്രി മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞ ദിവസം വിഴിഞ്ഞ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ […]

നീലക്കുറിഞ്ഞി ഉദ്യാന സംരക്ഷണം;മുഖ്യമന്ത്രിക്ക് വി.എസിന്‍റെ കത്ത്

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്തു നല്‍കി.     നീലക്കുറിഞ്ഞി സങ്കേതത്തിലെ വിസ്തൃതി കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെ  വി എസ് ശക്തമായി വിമര്‍ശിച്ചു.  ജനങ്ങളുടെ ആശങ്കയുടെ പേരില്‍ സര്‍ക്കാര്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.   കൂടാതെ കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ ആധാര്‍ രജിസ്ട്രേഷന് സൗകര്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് ആധാര്‍ രജിസ്ട്രേഷന് സൗകര്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേയ്ക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയയുടെ വാര്‍ഷികാഘോഷവും നവജാത ശിശുക്കളുടെ ആധാര്‍ രജിസ്ട്രേഷന്‍റെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് ആധാര്‍ മെഷീന്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായത്തിന്‍റെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു .

കേരളത്തിലേത് മറ്റെവിടെയും കാണാത്ത മാധ്യമപ്രവര്‍ത്തനം; പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിലേത് മറ്റെവിടെയും കാണാത്ത മാധ്യമപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പുറത്തൊന്നും കാണാത്ത രീതിയാണ് ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്നത്. നിര്‍ബന്ധിച്ച്‌ പ്രതികരണം വാങ്ങുന്ന രീതിയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെക്രട്ടേറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്തെങ്കിലും പറയാനുള്ളവര്‍ പറയും, പറയാനില്ലാത്തവരെ തടഞ്ഞുവെക്കുന്ന രീതി നല്ലതാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മൈക്ക് തന്‍റെ  ശരീരത്തില്‍ തട്ടുന്ന സ്ഥിതിവരെ ഉണ്ടായെന്നും  ഇത് തുടരണോ വേണ്ടയോ […]