കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത‍ – വീടും, കൃഷി ഭൂമിയും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം: പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത‍. പാവപ്പെട്ടകര്‍ഷകരുടെ വീടും, കൃഷി ഭൂമിയും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  നിയമസഭയില്‍ പറഞ്ഞു.   ഇതിനായി നിയമ ഭേദഗതി കൊണ്ടുവരും.

അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ആയിരം ചതുരശ്ര അടിയില്‍ താഴെ വീടുള്ള കര്‍ഷകരെയാണ് ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ അമ്ബത് സെന്റ് വരെയുള്ള ഭൂമി ജപ്തി ചെയ്യില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എടുക്കുന്ന കര്‍ഷകര്‍ക്ക് നിലവിലെ നിയമപ്രകാരം ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. അതിനാല്‍, ഗ്രാമ പ്രദേശങ്ങളില്‍ ഒരേക്കര്‍ വരെയും നഗര പ്രദേശങ്ങളില്‍ 50 സെന്റ് വരെ ഭൂമിയുള്ളവര്‍ക്കെതിരേയും ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*