ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി .

കൊച്ചി: ലാവ്ലിന്‍ കേസില്‍  കീഴ്കോടതിയുടെ വിധിക്കെതിരെ സിബിഐ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനൂകൂലമായി ഹൈക്കോടതി വിധി.

സിബിഐ പിണറായിയെ തിരഞ്ഞുപിടിച്ച്‌ വേട്ടയാടുകയായിരുന്നു എന്ന ഗുരുതര പരാമര്‍ശവും കോടതി നടത്തി. ‘പിക്ക് ആന്‍ഡ് ചൂസ്’ (തിരഞ്ഞെടുത്ത് പ്രതിയാക്കുക) എന്ന വാക്ക് ഉപയോഗിച്ചാണ് കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചത്. കേസില്‍ പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും ജസ്റ്റിസ് പി.ഉബൈദ് തന്റെ വിധി പ്രസ്താവത്തിനിടെ നിരീക്ഷിച്ചു. വൈദ്യുതി വകുപ്പ് ഭരിച്ച മറ്റു മന്ത്രിമാരെയൊന്നും പ്രതിയാക്കിയില്ല. പിണറായിയെ മാത്രം പ്രതിയാക്കിയതില്‍ രാഷ്ട്രീയമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

സിബിഐ പറയുന്ന തെളിവുകളൊന്നും കേസില്‍ നിലനില്‍ക്കുന്നതല്ല. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഒരു കരാര്‍ മാത്രമാണിത്. കെ.എസ്.ഇബി ബോര്‍ഡ് എടുത്ത തീരുമാനം മാത്രമാണിത്. ഈ കരാറിന്റെ വിശദാംശങ്ങളോ ഇതില്‍ ആര്‍ക്കെങ്കിലും ലാഭമുണ്ടായോ എന്നുള്ളത് 1,7,8 പ്രതികള്‍ക്കൊന്നും അറിയില്ലായിരുന്നു.

ക്യാബിനറ്റില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള മൂടിവെക്കലും നടന്നിട്ടില്ല. സിബിഐയുടെ പക്കല്‍ ഇവര്‍ ലാഭമുണ്ടാക്കി എന്നതിന് ഒരു തെളിവുമില്ലെന്നും കോടതി പറഞ്ഞു.

 

 

prp

Related posts

Leave a Reply

*