കത്വ സംഭവം: പ്രതിഷേധചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിനു നേരെ കല്ലേറ്

പാലക്കാട്: കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ചിത്രം വരച്ച്‌ പ്രതിഷേധിച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. പാലക്കാട് മുതുമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിന്‍റെ ചില്ല് അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. ഇവര്‍ക്കെതിരെ ഫെയ്സ്ബുക്കിലൂടെ വധഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായിരുന്നു. തന്‍റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അക്രമികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു. അതേ സമയം ചിത്രം വരച്ച്‌ പ്രതിഷേധിച്ചതില്‍ താന്‍ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് […]

പാലക്കാട്​ അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട്: പാലക്കാട്‌ ഇരട്ടയാലിലെ കുളത്തില്‍ അമ്മയും മകനും മുങ്ങിമരിച്ചു. കുളക്കപ്പാടം കൃഷ്ണന്‍റെ ഭാര്യ വത്സല (38) മകന്‍ അജിത്ത് (11) എന്നിവരാണ് മരിച്ചത്. ഉച്ചക്ക്​ 12ഒാടെ വീടിനു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വല്‍സലയാണ്‌ ആദ്യം വെളളത്തില്‍ മുങ്ങിപോയത്‌. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അജിത്തും വെള്ളത്തില്‍ മുങ്ങുകയായിരുന്നു.     കരച്ചില്‍ കേട്ടെത്തിയവര്‍ അജിത്തിനെ മുങ്ങിയെടുത്ത്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ്‌ എത്തിയാണ്‌ വല്‍സലയുടെ മൃതദേഹം കുളത്തില്‍നിന്ന്‌ പുറത്തെടുത്തത്‌.

ബൈക്ക് റേസിംഗ് ഗെയിമില്‍ പങ്കെടുത്ത യുവാവ് വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട്: ബ്ലൂവെയ്ല്‍ ഗെയിമിന് സമാനമായ ബൈക്ക് റേസിംഗ് ഗെയിമില്‍ പങ്കെടുത്ത യുവാവ് വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട്  ഒറ്റപ്പാലം സ്വദേശിയായ  മിഥുന്‍ ആണ് മരിച്ചത്. മൃതദേഹം ഇന്ന് ബെംഗളൂരുവില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. 24 മണിക്കൂര്‍ കൊണ്ട് 1620 കിലോമീറ്റര്‍ ബൈക്കോടിക്കുക എന്ന ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിനിടെയാണ്   മിഥുന്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചത്. മരണപ്പെട്ടുന്നതിന് മിനിറ്റുകള്‍ മുന്‍പ് സേലത്ത് നിന്നും മിഥുന്‍ ഇന്‍സ്റ്റാഗ്രാം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് ചിത്രദുര്‍ഗ്ഗയില്‍ വച്ച്‌ വാഹനാപകടത്തില്‍ പരിക്കേറ്റ് മിഥുന്‍ മരിച്ചെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. ലോറിയില്‍ ബൈക്കിടിച്ചായിരുന്നു […]

ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്: മേലാര്‍ക്കോട് ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ സ്വദേശിയായ കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്.  ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ആലത്തൂരിനടത്തുള്ള മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളിയിലെ നേര്‍ച്ചയ്ക്കിടെയാണ് ആന ഇടഞ്ഞോടിയത്.  ആനയിടഞ്ഞതോടെ നാട്ടുകാര്‍ ചിതറിയോടി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാനെ ആന കുത്തി വീഴ്ത്തിയത്. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ആനയ്ക്ക് മദപ്പാടുള്ളതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ആലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇടഞ്ഞോടിയ ആന ക്ഷേത്രത്തിന് സമീപത്തെ കിണറ്റില്‍ വീണു ചരിഞ്ഞു

പാലക്കാട്: പാലക്കാട് ആന ഇടഞ്ഞോടി ക്ഷേത്രത്തിന് സമീപത്തെ കിണറ്റില്‍ വീണു ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനയാണ് രാത്രി 8.45 ഓടെ തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെ ആള്‍മറയില്ലാത്ത കിണറ്റിലേക്കു തലകുത്തി വീണത്. ഉത്സവം കഴിഞ്ഞ ശേഷം നെറ്റിപ്പട്ടം അഴിച്ചു ആനയെ മടക്കി കൊണ്ടു പോകുമ്പോ ഴാണു സംഭവമെന്നു പോലീസ് പറഞ്ഞു. നീലിപ്പറമ്പില്‍ വിശ്വന്‍റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആന വീണത്.  വീഴ്ചയില്‍ കൊമ്പുകള്‍ കിണറിന്‍റെ വശങ്ങളില്‍ കുത്തിക്കയറി. […]

മധുവിന്‍റെ കൊലപാതകം: എട്ടു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

അഗളി: ആള്‍ക്കൂട്ട അക്രമണത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ് സൂചന നല്‍കി. കേസുമായി ബന്ധപ്പെട്ട് 16പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന.   മധുവിനെ മുക്കാലി-പൊട്ടിക്കല്‍ വനഭാഗത്തുള്ള ഗുഹയില്‍ നിന്ന് പിടികൂടി അവിടെ വെച്ചും പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദിച്ചവര്‍ക്കെതിരെ മാത്രമാണ് കൊലപാതക കുറ്റം ചുമത്തുക. ഇതില്‍ മേച്ചേരി ഹുസൈന്‍ എന്നയാള്‍ മധുവിന്‍റെ നെഞ്ചില്‍ ചവിട്ടിയതാണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ മറ്റ് പ്രതികള്‍ […]

ബസ് കയറി അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവം; ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

പാലക്കാട്: മണ്ണാര്‍ക്കാട്: കുന്തിപ്പുഴ പെട്രോള്‍ പമ്പിന് പിറകിലെ ഒഴിഞ്ഞ പ്രദേശത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിക്കാനിടയായ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിന്‍റെ ഡ്രൈവര്‍ തൃശൂര്‍ മുളയം സ്വദേശി ജോയ് ആന്‍റോ , ക്ലീനര്‍ പാലക്കാട് തെങ്കര സ്വദേശി അനീഷ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ചത്തീസ്ഗഡ് മാന്‍പൂര്‍ സ്വദേശികളായ ബെല്ലി ഷോറി (18), സുരേഷ് ഗൗഡ (15) എന്നിവരാണ് മരിച്ചത്. […]

പഴയ എ ടി എം കാര്‍ഡ് ഇനിയും ഒഴിവാക്കിയില്ലേ? പണി കിട്ടും

പാലക്കാട്:  നിങ്ങള്‍ പഴയ എ ടി എം കാര്‍ഡ് ഇനിയും ഒഴിവാക്കിയില്ലേ? ഏങ്കില്‍ സൂക്ഷിച്ചോളൂ, ഇനിമുതല്‍ പഴയ എ ടി എം കാര്‍ഡിനും സേവന നിരക്ക് ഈടാക്കും. പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് കൊണ്ടുനടക്കുന്നവര്‍ ഈ കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ഇതിനും ബാങ്ക് വാര്‍ഷിക സേവനനിരക്ക് ഈടാക്കും. സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും അക്കൗണ്ടുള്ളവര്‍ക്ക് ഇത് ബാധകമാണ്. ബാങ്കിങ് നിയമപ്രകാരം പുതിയ കാര്‍ഡ് നല്‍കുമ്പോള്‍ പഴയ കാര്‍ഡ് അതത് ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതാണ്. തിരിച്ചുനല്‍കിയില്ലെങ്കില്‍ നിയമവിരുദ്ധമായി കണക്കാക്കാനാകില്ല. […]

ചികിത്സക്ക് പകരം പൂജയും വഴിപാടും; ആദിവാസി യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ചികിത്സക്ക് പകരം പൂജയും വഴിപാടും നടത്തിയ ആദിവാസി യുവാവ് മരിച്ചു. പുതൂര്‍ തച്ചംപടി ഊരിലെ മസണന്‍റെ മകന്‍ മണി(19) ആണ് പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥിയായ മണിയെ കടുത്ത പനിയെത്തുടര്‍ന്ന് മാര്‍ച്ച്‌ മൂന്നിനാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ബന്ധുക്കളെത്തി മണിയെ തിരികെ അട്ടപ്പാടിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ ചികിത്സ നല്‍കാതെ പൂജയും വഴിപാടും രോഗം മാറാനായി നടത്തുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആനക്കട്ടിയിലെ സ്വകാര്യാശുപത്രിയില്‍ പോയെങ്കിലും കിടത്തി ചികിത്സിക്കാതെ വീട്ടിലേക്ക് […]

മധുവിന്‍റെ കൊലപാതകം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാത്പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. സുരേന്ദ്രന്‍ നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരണ് ഡിവിഷന്‍ ബെഞ്ച് കേസെടുത്തിരിക്കുന്നത്. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെയും ഹൈക്കോടതി നിയോഗിച്ചു. അഡ്വക്കേറ്റ് പി ദീപക്കിനെയാണ് അമിക്കസ്ക്യൂറിയായി കോടതി നിയമിച്ചിട്ടുള്ളത്. സംഭവവുമയി ബന്ധപ്പെട്ട്​ ‘കെ​ല്‍​സ’ ചു​മ​ത​ല​യു​ള്ള ഹൈ​കോ​ട​തി ജ​ഡ്​​ജി ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ന​ല്‍​കി​യ ക​ത്ത്​ ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ സര്‍ക്കാറിനോട്​ വിശദീകരണം തേടിയത്​. ​ക​ത്ത്​ […]