മധുവിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജചിത്രം

തിരുവനന്തപുരം: അട്ടപ്പാടിയില്‍ക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട  ആദിവാസി യുവാവ് മധുവിന്‍റെതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. ഫൈസി ഡെന്‍സന്‍ എന്നയാളുടെ ഫോട്ടോയാണ് മധുവിന്‍റെതെന്ന പേരില്‍ പ്രചരിച്ചത്. സാമൂഹിക പ്രവര്‍ത്തകയായ ധന്യാരാമന്‍ ആണ് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. മധുവിന്‍റെ കുടുംബക്കാരുമായി ബന്ധപ്പെട്ട് ആധികാരികത ഉറപ്പാക്കിയിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. മധു പഠനകാലത്തും ശേഷവും എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. കെഐഎച്ച്‌ആര്‍ഡി എന്ന സ്ഥാപനത്തില്‍ ഒന്നിച്ചുപഠിച്ച സഹപാഠികളുടെ ഗ്രൂപ്പ് ഫോട്ടോ എന്ന പേരിലാണ് ആ ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ ചിത്രത്തിലുള്ളത് […]

മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം

പാലക്കാട്: അട്ടപ്പാടിയില്‍ മര്‍ദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മോഷണമാരോപിച്ച്‌ നാട്ടുകാര്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ മധുവിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു. ഇനിയൊരു ആദിവാസിക്കോ ദലിതനോ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കനുള്ള […]

മധുവിന്‍റെ കൊലപാതകത്തില്‍ വനം വകുപ്പിനും പങ്കുണ്ടെന്ന്

പാലക്കാട്​: അട്ടപ്പാടി മുക്കാലിയില്‍ മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കുകയും ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് യുവാവിന്‍റെ സഹോദരി ചന്ദ്രിക ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വനത്തില്‍ രണ്ടു കിലോമീറ്ററിലധികം ഉള്ളിലുള്ള ഗുഹയിലാണ്​ മധു കഴിഞ്ഞിരുന്നത്​. നാട്ടുകാര്‍ കാട്ടിനുള്ളില്‍ കയറി മധുവിനെ പിടികൂടി മര്‍ദിച്ചവശനാക്കി മുക്കാലിയിലെത്തിക്കുകയായിരുന്നു. കാടിനുള്ളില്‍ കയറണമെങ്കില്‍ വനം വകുപ്പ്​ ഉദ്യോഗസ്​ഥരെ തിരിച്ചറിയില്‍ കാര്‍ഡ്​ കാണിച്ച്‌​ ബോധ്യപ്പെടുത്തണം. അതിനാല്‍ തന്നെ അമ്പതിലധികം പേര്‍ കാട്ടിനുള്ളില്‍ കയറിയത്​ […]

മധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിവച്ചതില്‍ അപാകതയില്ലെന്ന് കെ.കെ.ശൈലജ

തൃശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട മധുവെന്ന ആദിവാസി യുവാവിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിവച്ചതില്‍ അപാകതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തന്നോട് ആലോചിച്ച ശേഷമാണ് പോസ്റ്റ്മോര്‍ട്ടം മാറ്റാന്‍ തീരുമാനിച്ചത്. കുറ്റമറ്റമായി നടത്താന്‍ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും അവര്‍ വ്യക്തമാക്കി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മധുവിന്‍റെ മൃതദേഹം കാണാനെത്തിയ മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊല്ലപ്പെട്ട മധുവിന്‍റെ മൃതദേഹം ഇന്നലെ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ നേരം വൈകിയത് […]

മ​ധു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി വ​ന്ന ആം​ബു​ല​ന്‍​സ് നാട്ടുകാര്‍ തടഞ്ഞു

പാലക്കാട്: അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ര്‍​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ട്ട​പ്പാ​ടി​യി​ല്‍ പ്ര​തി​ഷേ​ധപ്ര​ക​ട​നം. പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്ക് മ​ധു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി വ​ന്ന ആം​ബു​ല​ന്‍​സ് പ്രതിഷേധക്കാര്‍ ത​ട​ഞ്ഞു.  അ​ഗ​ളി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞ​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ശേ​ഷം മ​ധു​വി​ന്‍റെ മൃ​ത​ദേ​ഹം പോസ്റ്റുമോര്‍​ട്ടം ചെ​യ്താ​ല്‍​മ​തി​യെ​ന്ന് ആ​വ​ശ്യ​പ്പെട്ടാണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞ​ത്. പിന്നീട് നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം കൊണ്ടു പോയി.

‘പക്ഷേ അവന്‍റെ നിറം ഇരുണ്ടതായിപ്പോയി’- നെഞ്ചില്‍ തട്ടിയൊരു ഫെയ്സ്ബുക്ക് പോസ്റ്റ്‌

അട്ടപ്പാടി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇത്രയും നാള്‍ മലയാളിക്ക് ഉത്തരേന്ത്യന്‍ വാര്‍ത്തയായിരുന്നു. ജനാധിപത്യ, സാക്ഷര, സാംസ്ക്കാരിക കേരളത്തിന് അത്തരം പ്രാകൃതനിയമങ്ങള്‍ ഇല്ലായെന്ന അഹങ്കാരമായിരുന്നു. കേരളത്തിന്‍റെ ആ കപടമുഖംമൂടിയാണ് അട്ടപ്പാടിയില്‍ അടക്കം അടുത്തിടെ അഴിഞ്ഞ് വീണുകൊണ്ടിരിക്കുന്നത്. അട്ടപ്പാടിയില്‍ മോഷ്ടാവ് എന്ന് ആരോപിച്ച്‌ മാനസിക രോഗിയായ മധുവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി കൊന്നു. കാട്ടില്‍ കഴിയുന്ന മധു എന്ന 27കാരന്‍ നാട്ടിലെത്തി കടയില്‍ നിന്നും അരിയും സാധനങ്ങളും മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു ക്രൂരത. ന്യായീകരണത്തിന് ഇടമേ ഇല്ലാത്ത ഈ പൈശാചികതയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ […]

ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞ് കെട്ടിയിട്ട് മര്‍ദ്ദിച്ചാണ് നാട്ടുകാര്‍ തല്ലിച്ചതച്ചത്. സംഭവവുമായി ബന്ധപ്പെട്ട്  കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ മധുവിനെ മുക്കാലി ഭവാനി പുഴയോരത്തുനിന്ന്​ പിടികൂടി മര്‍ദിച്ചത്. തുടര്‍ന്ന്, പൊലീസെത്തി കസ്​റ്റഡിയിലെടുത്തു. സ്​റ്റേഷനിലേക്കുള്ള യാത്രമധ്യേ വാഹനത്തില്‍ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു […]

തൃത്താല നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

പാലക്കാട്​: വി. ടി ബല്‍റാം എം.എല്‍.എക്ക്​ പിന്തുണ അര്‍പ്പിച്ച്‌​ യു.ഡി.എഫ് തൃത്താല നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം തൃത്താലയില്‍ ബല്‍റാം പങ്കെടുത്ത പരിപാടിക്കെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ്​ യു.ഡി.എഫിന്‍റെ ഹര്‍ത്താല്‍. വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബല്‍റാം മാപ്പു പറയുന്നത് വരെ എം.എല്‍.എയെ തടയുന്നതുള്‍പ്പടെയുള്ള സമരം തുടരുമെന്നാണ് ഇന്നലെ സി.പി.എം പ്രഖ്യാപിച്ചത്. എന്നാല്‍, സി.പി.എമ്മിന്‍റെ ഭീഷണിക്ക് മുമ്ബില്‍ ഭയക്കില്ലെന്നും എംഎല്‍എയുടെ […]

വി ടി ബല്‍റാമിനെതിരെ ചീമുട്ടയേറും കയ്യേറ്റശ്രമവും

പാലക്കാട്: എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച്‌ വിവാദത്തിലായ തൃത്താല എം എല്‍ എ വി ടി ബല്‍റാമിനെതിരെ ചീമുട്ടയേറും കയ്യേറ്റശ്രമവും. പാലക്കാട് കൂറ്റനാട് വച്ചാണ് ബല്‍റാമിനെതിരെ കയ്യേറ്റമുണ്ടായത്. സ്വകാര്യ ലാബിന്‍റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം എല്‍ എ. ഇതിനിടെ സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്- സി പി എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എന്നാല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ല.  പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  

മുഖ്യമന്ത്രിയെ വധിക്കുമെന്ന് സന്ദേശമയച്ച 2 പേരെ അറസ്റ്റ് ചെയ്തു

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂര്‍ ഈസ്റ്റ് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. വധഭീഷണി വന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ച്‌ വെള്ളിയാഴ്ച തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ അയവാസിയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അയാളുടെ […]