ഇന്ധനവില വീണ്ടും ഉയരുന്നു; നട്ടംതിരിഞ്ഞ് ജനങ്ങള്‍

എക‌്സൈസ‌് തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നര രൂപ കുറവ‌് വരുത്തിയശേഷം തുടര്‍ച്ചയായി രണ്ടുദിവസം പെട്രോള്‍ – ഡീസല്‍ വില കൂട്ടി. ശനിയും ഞായറുമായി ഡീസല്‍വില 58 പൈസയും പെട്രോളിന‌് 32 പൈസയും കൂട്ടി. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍വില ലിറ്ററിന‌് 81.82 രൂപയിലെത്തി. ഡീസലിന് 73.53 രൂപയും. ഞായറാഴ‌്ച മുംബൈയില്‍ പെട്രോള്‍വില 87.29 രൂപയായി. ഡീസല്‍വില 77.06 രൂപയിലെത്തി. പെട്രോള്‍വില തൊണ്ണൂറും ഡീസല്‍വില എണ്‍പതും കടന്ന‌് കുതിച്ചതോടെയാണ‌് തീരുവയില്‍ നേരിയ കുറവ‌് വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത‌്. അഞ്ച‌് സംസ്ഥാനങ്ങളില്‍ നിയമസഭാ […]

ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധനവ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​ക്കി​യ നി​ര​ക്ക് പ്ര​കാ​രം രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 81.68 രൂ​പ​യാ​ണ് വി​ല. ഡീ​സ​ലി​ന് 73.24 രൂ​പ​യും ന​ല്‍​ക​ണം. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 87.14 രൂ​പ​യും ഡീ​സ​ലി​ന് 76.74 രൂ​പ​യു​മാ​ണ് വി​ല കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 83.68 രൂ​പ​യും ഡീ​സ​ലി​ന് 77.16 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 85.02 രൂ​പ​യും ഡീ​സ​ലി​ന് 78.41 രൂ​പ​യു​മാ​ണ് വി​ല

ഇന്ധനവില കുറഞ്ഞത് നിലവില്‍ വന്നു

കൊ​ച്ചി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ ഒ​ന്ന​ര രൂ​പ കു​റ​യ്ക്കു​ക​യും എ​ണ്ണ​ക്ക​നി​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ഒ​രു രൂ​പ കു​റ​യ്ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പു​തി​യ വി​ല നി​ല​വി​ല്‍​വ​ന്നു. വ്യാഴാഴ്ചയാണ് ലിറ്ററിന് 2.50 രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെ​ട്രോ​ളി​ന് 83.50 രൂ​പ​യും ഡീസലിന് 76.85 രൂപയുമാണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 84.83 രൂ​പ​യി​ലേ​ക്കു താഴ്ന്ന​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 78.11 രൂ​പ​യാ​യി. കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍ വി​ല 83.75 […]

ഇന്ധന വില കുറയ്ക്കില്ലെന്ന് കേരളം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വര്‍ധിപ്പിച്ച എക്സൈസ് തീരുവ മുഴുവനായി കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുന്പോള്‍ സംസ്ഥാനം വില കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. 1.50 രൂപ എക്സൈസ് തീരുവയും ഒരു രൂപ എണ്ണക്കന്പനികളും കുറച്ച്‌ ഇന്ധന വില ലിറ്ററിന് 2.50 രൂപ കേന്ദ്രം കുറച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രം തീരുവ കുറച്ച മാതൃകയില്‍ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് […]

പെട്രോള്‍,​ ഡീസല്‍ വില കുറച്ചു

ന്യൂഡല്‍ഹി: അനിയന്ത്രിതമായ വിലക്കയറ്റം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കെ പെട്രോള്‍,​ ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ലിറ്ററിന് 2.50 രൂപ വീതമാണ് കുറച്ചത്. നികുതി ഇനത്തില്‍ ഒരു രൂപ അമ്പത് പൈസ കുറയ്ക്കും. നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന്‍ പെട്രോള്‍ ഡീസല്‍ വില; വെള്ളം ഒഴിച്ച് വാഹനമോടിക്കാനുള്ള വിദ്യയുമായി ശാസ്ത്രജ്ഞര്‍

ദില്ലി: പെട്രോള്‍ പമ്പില്‍ വാഹനവുമായി ചെന്ന് ഇന്ധനം നിറയ്ക്കുമ്പോള്‍ ഇന്ന് വാഹന ഉടമകളുടെ നെഞ്ചില്‍ തീയാണ്. ആഗോള വിപണിയും, ക്രൂഡോയില്‍ വിലയും, രൂപയുടെ മൂല്യവുമെല്ലാം ചേര്‍ന്ന് എത്ര രൂപയാണ് ഓരോ ദിവസവും വര്‍ദ്ധിക്കുന്നതെന്ന ആശങ്കയാണ് ഏതൊരു സാധാരണക്കാരനുമുള്ളത്. എന്തായാലും ഇതിനിടെ ചിലര്‍ തമാശയ്‌ക്കെങ്കിലും പറയുന്ന ഒരു കാര്യം പ്രാവര്‍ത്തികമാകുന്ന  ലക്ഷണമാണ് ശാസ്ത്ര ലോകത്ത് ഒരുങ്ങുന്നത്. വെള്ളം ഒഴിച്ച് വാഹനം ഓടിക്കാനുള്ള വിദ്യയാണ് ശാസ്ത്രജ്ഞര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. വെള്ളത്തെ വിഘടിപ്പിച്ച് ഹൈഡ്രജന്‍ ഇന്ധനം ഉത്പാദിപ്പിക്കാനുള്ള ഫലപ്രദമായ വഴിയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിക്കുന്നത്. […]

ഇന്ധനവില ഉയര്‍ന്നുതന്നെ; പാചകവാതകത്തിനും വിലകൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവ് മാറ്റമില്ലാതെ തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. പാചകവാതകത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 24 പൈസ വര്‍ധിച്ച്‌ 83.73 രൂപയും, ഡീസലിന് 30 പൈസ വര്‍ധിച്ച്‌ 75.09 രൂപയുമായി. മുംബൈയില്‍ യഥാക്രമം 91.08 ഉം, 79.72 ഉം രൂപയാണ് ഇന്നത്തെ പെട്രോള്‍- ഡീസല്‍ വില. തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനയ്ക്ക് പുറമെ പാചകവാതകത്തിനും വില കുത്തനെ കൂട്ടി. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 2.89 രൂപയും […]

ഇന്ധന വില ഉയരുന്നു; ഡീസല്‍ വില 80 ലേക്ക്…

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഇന്ന് യഥാക്രമം 19 ഉം 22 ഉം പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച് 78.36 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.79 രൂപയാണ്. ഡീസല്‍ വില 80 രൂപയുടെ തൊട്ടടുത്തെത്തി. തലസ്ഥനത്ത് ഇന്നത്തെ ഡീസല്‍വില 79.88 രൂപയാണ്. കോഴിക്കോട് പെട്രോളിന് 85.65 രൂപയും ഡീസലിന് 78.73 രൂപയുമാണ് […]

ഇന്നത്തെ ഇന്ധന വില

കൊച്ചി: ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 22പൈസയും, ഡീസലിന് 19പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇന്നലെയും ഇന്ധന വില വര്‍ദ്ധിച്ചിരുന്നു. പെട്രോളിന് 14പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്നലെ വര്‍ദ്ധിച്ചത്.  തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 86.64രൂപയാണ്, ഡീസലിന് 79..71രൂപയും. കോഴിക്കോട്ട് ഇത് യഥാക്രമം 85.46രൂപയും 78.71രൂപയുമാണ്.

പെട്രോള്‍ വില സെഞ്ച്വറിയിലേക്ക്

കൊച്ചി: പെട്രോള്‍ വില നൂറു കടക്കുമെന്ന് ഉറപ്പായി. സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ് പെട്രോള്‍ വില. രാജ്യത്ത് പലയിടത്തും പെട്രോള്‍ വില 90 കടന്നു. കേരളത്തില്‍ പെട്രോളിന് ഇന്നും വില വര്‍ദ്ധിച്ചു. പെട്രോളിന് 14പൈസയും ഡീസലിന് 12പൈസയുമാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.37രൂപയാണ്. ഡീസലിന് 79.46രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 84.87രൂപയും ഡീസലിന് 77.96രൂപയുമാണ്. പെട്രോള്‍ വില കുതിക്കുമ്പോള്‍ സ്വകാര്യബസുകള്‍ സമരത്തിനിറങ്ങുന്ന സ്ഥിതിയിലേക്ക് നീങ്ങും. ബസ് ചാര്‍ജും ക്രമാതീതമായി ഉയരാനാണ് സാധ്യത. ഇത്ത് കേരള ജനതയെ ഒന്നടങ്കം […]