പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് ആറു പൈസയുടെ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 77.99 രൂപയിലും ഡീസലിന് ലിറ്ററിന് പത്ത് പൈസ വര്‍ധിച്ച്‌ 70.50 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് വിലയില്‍ ഇന്ന് വര്‍ധനവുണ്ടായിരിക്കുന്നത്.

ഇന്ധനവിലയില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് നാലു പൈസ കൂടി 76.36 രൂപയിലെത്തി. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റങ്ങളൊന്നുമില്ലാതെ വ്യപാരം പുരോഗമിക്കുന്നു. ഇന്നലെ ഡീസലിന് 4 പൈസ കുറഞ്ഞ് 68.26 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.        

ഇന്ധന വിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 75.47 രൂപയും ഡീസലിന് എട്ട് പൈസ കുറഞ്ഞ് 67.55 രൂപയുമായി.    

പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ഇന്ന് വീണ്ടും വിലകൂട്ടി. പെട്രോളിന് 16 പൈസയും ഡീസലിന് 7 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോളിന് 77.24 രൂപയും ഡീസലിന് 69.61 രൂപയുമായി. ഇന്നലെ യഥാക്രമം 77.8 ഉം 69.54 രൂപയുമായിരുന്നു. ഫെബ്രുവരി ഒന്നിന് 76.97ഉം 69.58 രൂപയുമായിരുന്നു വില. ദിനം തോറും ഇന്ധന വില കുതിച്ചു കയറുന്നത് അവശ്യ സാധനങ്ങളുടെ വിലയും വര്‍ദ്ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വില കുതിച്ചുയരുന്നത്.   മറ്റ് […]

ഇന്ധനവില സെഞ്ച്വറി കടക്കുമോ..?

തിരുവനന്തപുരം: വളരെയേറെ പ്രതിഷേധങ്ങള്‍ നടന്നിട്ടും സംസ്ഥാനത്ത് ഇന്ധന വിലയില്‍  വന്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 14 പൈസ വര്‍ധിച്ച്‌ 76.97 രൂപയും ഡീസലിന് 12 പൈസ വര്‍ധിച്ച്‌ 69.58 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയുമാണ് വര്‍ധിച്ചത്.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഡീസല്‍വില കുതിച്ചുയരുന്നു

തിരുവനന്തപുരം:  ഇന്ധന വില വര്‍ധനയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഡീസല്‍വില സര്‍വകാല റെക്കോഡായ എഴുപതിലേക്ക്. ലിറ്ററിന് 69.30 രൂപയാണ് ഞായറാഴ്ചത്തെ വില. പെട്രോള്‍ വിലയും കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില  76.68 രൂപയായി . മുംബൈയില്‍ 80.64 രൂപയാണ്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്ന സബ്സിഡി എടുത്തുകളയുകയും വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തതിനു പിന്നാലെ ലാഭം പെരുകുമെന്ന് ഉറപ്പായതോടെ അടച്ചുപൂട്ടിയ സ്വകാര്യപമ്പുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി.   രണ്ടാഴ്ചയായി പെട്രോളിന് ശരാശരി 15 പൈസ വീതവും ഡീസലിന് 20 പൈസ വീതവും ഓരോ […]

അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി അനൂപ്‌- VIDEO

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ  നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത വാഹനപണിമുടക്ക് പുരോഗമിക്കുകയാണ്.  കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങളൊന്നും നിരത്തിലിറങ്ങാത്തതിനാല്‍ സാധാരണക്കാരുടെ ജന ജീവിതത്തെയാണ്  ഇത് ബാധിച്ചുകൊണ്ടിരിക്കുന്നത്. ദിനംപ്രതിയുള്ള ഈ വിലക്കയറ്റത്തിനെതിരെ ശക്തമായി മുന്നോട്ടു വന്നിരിക്കുകയാണ് ഐഡിയ സെല്ലുലാര്‍ ലിമിറ്റഡിലെ ജീവനക്കാരനായ അനൂപ്‌. നെടുമ്പാശ്ശേരി മുതല്‍ വൈറ്റിലയിലുള്ള  ഓഫീസ് വരെ സൈക്കിളില്‍ യാത്ര ചെയ്തുകൊണ്ടാണ് അനൂപ്‌ തന്‍റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ”അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും തന്നെ പ്രതികരിക്കാതിരിക്കുമ്പോള്‍ […]

ഇന്ധനവില കൂടുന്നു

കൊച്ചി: ഉപഭോക്താക്കള്‍ അറിയാതെ ഇന്ധനവില ദിവസേന കൂടുന്നു. പെട്രോളിനും ഡീസലിനും ദിവസേന രണ്ടുമുതല്‍ പത്തുപൈസവരെയാണ് കൂട്ടുന്നത്. കൂടുന്നത് വളരെ കുറഞ്ഞ നിരക്കായതിനാല്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കാത്തതാണ് പെട്രോളിയം കമ്പനികള്‍ മുതലെടുക്കുന്നത്. കഴിഞ്ഞ പത്തുദിവസത്തിനിടെ ഒരു രൂപയോളം വര്‍ധിപ്പിച്ചു. ആറുമാസത്തിനുള്ളില്‍ ആറു രൂപയും. ക്രൂഡ് ഓയിലിന് വില താഴുമ്പോഴും അതിനനുസരിച്ച്‌ ഇന്ധനവില കുറയ്ക്കാതെയാണ് ഈ ചൂഷണം. ഡിസംബര്‍ 11-ന് 64.69 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അതിനടുത്ത ദിവസം 63.34 ഡോളറായും പിറ്റേദിവസം 62.44 ഡോളറായും താഴ്ന്നു. എന്നാല്‍, ഈ […]