തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തില്‍ ഒരു ഭാഗം ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍, എത്ര രൂപ കുറക്കണമെന്ന കാര്യം ധനകാര്യവകുപ്പ് തീരുമാനിക്കും. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില കുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം […]
Tag: oil price
ഇന്ധനവില കുറഞ്ഞു
തിരുവനന്തപുരം: തുടര്‍ച്ചയായ വര്‍ദ്ധനവിനിടെ സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ പതിനാറ് ദിവസത്തെ വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇന്ധന വില കുറയുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74 രൂപ 60 പൈസയാണ് നിരക്ക്. രാജ്യാന്തര വിപണില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ധന വില കുറച്ചതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. അതേസമയം, ദിനംപ്രതി ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് […]
സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ദ്ധനവ്
തിരുവനന്തപുരം: തുടര്‍ച്ചയായി പതിനഞ്ചാം ദിവസവും വീണ്ടും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഡീസല്‍ വില 75 രൂപ കടന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 15 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 82.45 രൂപയും ഡീസല്‍ വില 75.05 രൂപയുമായി. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 17 പൈസയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്ബനികള്‍ നല്‍കുന്ന വിശദീകരണം.
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്
തിരുവനന്തപുരം: ഇന്ധന വില തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82 രൂപയും ഡീസലിന് 74.60 രൂപയുമായി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടര്‍ച്ചയായ 12ാം ദിവസമാണു വിലവര്‍ധന ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം. ഇന്ധനവില അസാധാരണ നിലയില്‍ വര്‍ധിച്ചിട്ടും കേന്ദ്ര, സംസ്ഥാന […]
ചരിത്രത്തിലാദ്യമായി പെട്രോള്‍ വില ലിറ്ററിന് വില 81
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 28 പാസയുമാണ് കൂടിയിരിക്കുന്നത്. ഒരാഴ്ച്ചയില്‍ രണ്ട് രൂപയോളമാണ് വില ഉയര്‍ന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമാണ് ഇന്നത്തെ വില. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 79. 70 രൂപയും ഡീസലിന് 72.70 രൂപയും ആണ്. കൊച്ചിയില്‍ പെട്രോളിന് 30 പൈസ വര്‍ധിച്ച് […]
ഇന്ധന വില കുതിക്കുന്നു; പെട്രോളിന് വില കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില റോക്കറ്റ് പോലെ കുതിക്കുന്നു. പെട്രോളിന് ഇന്ന് 24 പൈസ വര്‍ധിച്ച് 79.39 രൂപയും ഡീസലിന് 24 പൈസ വര്‍ധിച്ച് 72.51 രൂപയുമായി. ഡല്‍ഹിയില്‍ പെട്രോളിന് 75.32 രൂപയും ഡീസലിന് 66.79 രൂപയുമാണ്. കോല്‍ക്കത്തയില്‍ പെട്രോളിന് 78.01 രൂപയും ഡീസലിന് 69.33 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 83.16 രൂപയിലും ഡീസലിന് 71.12 രൂപയിലുമാണ് വ്യാപാരം. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ കര്‍ണാടകയിലും പെട്രോളിനും ഡീസലിനും 23 പൈസ വര്‍ധിച്ചു. പെട്രോളിന് ബംഗളൂരുവില്‍ പെട്രോളിന് 76.54 […]
കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധന വില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍.
തിരുവനന്തപുരം: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലിറ്ററിന് 23 പൈസ കൂടി 70.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 78.85 രൂപയും ഡീസലിന് 71.81 രൂപയുമാണ് വില. അന്താരാഷ്‌ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നത് അനുസരിച്ച് ദിവസം തോറും വില […]
സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോഡില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില ഇന്നും ഉയർന്നു. പെട്രോൾ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയും ഡീസലിന് 71.52 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 78.47 രൂപയും ഡീസൽ 71.33 രൂപയുമായിരുന്നു. ബംഗളൂരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ മുംബൈയില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില വര്‍ധിച്ചതാണ് ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ […]
പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് നിലവാരത്തില്‍ പെട്രോള്‍, ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.47 രൂപയിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡീസല്‍ വിലയും സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്. രാജ്യാന്തര തലത്തില്‍ അസംസ്കൃത എണ്ണവില ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞവര്‍ഷം ജൂലൈ ഒന്നിനാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രതിദിനം മാറ്റാന്‍ ആരംഭിച്ചത്. യുപിഎ ഭരണകാലത്ത് കുറച്ച എക്സൈസ് തീരുവ പുനഃസ്ഥാപിച്ചതുമൂലം വില പഴയ റിക്കാര്‍ഡുകളെല്ലാം മറികടന്നു കുതിച്ചുയരുകയാണ്.
സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്
തിരുവനന്തപുരം: ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് ആറു പൈസ വര്‍ധിച്ച് 78.03 പൈസയായി. ഡീസലിന് പത്ത് പൈസ വര്‍ധിച്ച് 70.82 പൈസയില്‍ വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു





