മുംബൈ: ചരിത്രത്തിലാദ്യമായി മുംബൈയില്‍ പെട്രോള്‍ വില 90 രൂപ കടന്നു. ഒരു ലിറ്റര്‍ പെട്രോളിന് 90.08 രൂപയും ഡീസലിന് 78.58 രൂപയുമാണ് തിങ്കളാഴ്‌ച മുംബൈയിലെ ഇന്ധനവില. പെട്രോളിന് 11 പൈസ കൂട്ടിതോടെയാണ് വില 90 കടന്നത്. ഡീസലിന് അഞ്ച് പൈസയും കൂട്ടിയിട്ടുണ്ട്. ഡെല്‍ഹിയില്‍ പെട്രോളിന് 82.72 രൂപയും ഡീസലിന് 74.02 രൂപയും വിലയുണ്ട്. കൊല്‍ക്കൊത്തയില്‍ പെട്രോള്‍ വില പത്ത് പൈസ കൂടി 84.54 രൂപയിലെത്തി.
Tag: oil price
പെട്രോളിന് വില 85.69 രൂപയായി
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 11 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. ഇത് മൂന്നാം ദിവസമാണ് ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്. കൊച്ചിയില്‍ പെട്രോളിന് 84.20 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.57 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോളിന് 82.32 രൂപയും ഡീസലിന് 73.87 […]
പെട്രോള്‍ വില കൂട്ടിയതിനെ കുറിച്ച് ബിജെപി നേതാവിനോട് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് നേരെ കൈയ്യേറ്റം
തമിഴ്‌നാട്: സാധാരണക്കാരന്‍ ഇന്ധന വില വര്‍ദ്ധനവില്‍ നട്ടം തിരിയുകയാണ്. നേതാക്കള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന പോലെയാണ് പ്രതികരിക്കുന്നത്. കടുത്ത പ്രതിഷേധവും ഭാരത് ബന്ദ് ഉള്‍പ്പെടെ പ്രതിഷേധവും നടത്തിയിട്ടും വേണ്ട നടപടിയുണ്ടായിട്ടില്ല. ഇപ്പോഴിതാ ഓട്ടോ ഡ്രവര്‍ക്ക് നേരെയുള്ള ബിജെപി നേതാവിന്റെ പ്രതികരണം ചര്‍ച്ചയാകുകയാണ്. പെട്രോള്‍ വില വര്‍ദ്ധനവിനെ കുറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷയോട് അഭിപ്രായം ആരാഞ്ഞ ഓട്ടോ ഡ്രൈവറെ പാര്‍ട്ടി നേതാവ് തള്ളിമാറ്റുന്ന ദൃശ്യങ്ങള്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിശൈ സൗന്ദര്‍രാജനോട് സംസാരിക്കാനെത്തിയ കതിര്‍ […]
പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.42 രൂപയും ഡീസലിന് 78.98 രൂപയുമാണ് വില. ഈ മാസം പെട്രോളിനും ഡീസലിനും ഇതുവരെ 3.50 രൂപയില്‍ അധികമാണ് വര്‍ധിച്ചത്. പെട്രോള്‍ ഒരു ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്. കേരളത്തില്‍ പെട്രോള്‍ വില്‍പ്പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്. ഡീസലിന് […]
ഇന്ധനവില ഇന്നും കൂടി
തിരുവനന്തപുരം: തുടര്‍ച്ചയായ 45ാം ദിവസവും ഇന്ധനവില കൂടി. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.56 രൂപയും ഡീസലിന് 2.94 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.62 രൂപയും ഡീസലിന് 78.47 രൂപയുമാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 84.40 രൂപയും ഡീസല്‍ വില 78.30 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 83.00 രൂപയും ഡീസല്‍ വില 77.00 രൂപയുമായപ്പോള്‍ കോഴിക്കോട്ട് പെട്രോളിന് 83.08 രൂപയും ഡീസലിന് 77.08 രൂപയുമായി വില ഉയര്‍ന്നു. ഈ മാസം മാത്രം പെട്രോളിന് 2.34 രൂപയുടെയും ഡീസലിന് 2.77 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഇന്ധനവില ഇന്നും കൂടി
മുംബൈ: തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസവും രാജ്യത്ത് ഇന്ധനത്തിന് വില വര്‍ദ്ധിച്ചു. മൂന്ന് പൈസയാണ് ഇന്ന് കൂടിയത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 88.26 പൈസയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84. 30 പൈസയും ഡീസലിന് 78. 22 പൈസയുമാണ്. മൂന്നാഴ്ച കൊണ്ട് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവ് 3 രൂപ 49 പൈസയാണ്, ഡീസല്‍ വില വര്‍ദ്ധിച്ചത് 4 രൂപ 18 പൈസയും. ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും, എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന […]
ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും അതിനാല്‍ തന്നെ ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തുടര്‍ച്ചയായ 43-ാം ദിവസവും ഇന്ധന വില വര്‍ധിച്ചതോടെയാണ് വിഷയത്തില്‍ കേന്ദ്രം ആദ്യമായി വിശദീകരണം നല്‍കുന്നത്. നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധനവില കുറയ്ക്കുന്നത് പ്രായോഗികമല്ല. വില കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിച്ചു. ഇന്ധനവില വര്‍ധനവിന്‍റെ പേരില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപക ബന്ദ് […]
ബന്ദ് നടത്തിയതിന് പിന്നാലെ പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്
തിരുവനന്തപുരം : പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ രാജ്യ വ്യാപകമായി ബന്ദ് നടത്തിയതിന് പിന്നാലെ വീണ്ടും പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയാണ് വര്‍ദ്ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77. 15 പൈസയുമാണ് ഇന്നത്തെ […]
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്
തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് ആകെ വര്‍ധിച്ചത്. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാകുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഒരു ലിറ്റര്‍ […]







