ബന്ദ് നടത്തിയതിന് പിന്നാലെ പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

തിരുവനന്തപുരം : പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ രാജ്യ വ്യാപകമായി ബന്ദ് നടത്തിയതിന് പിന്നാലെ വീണ്ടും പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയാണ് വര്‍ദ്ധന.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77. 15 പൈസയുമാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു. മുംബൈയില്‍ പെട്രോളിന് 88.12 രൂപയും ഡീസലിന് 77.32 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോളിന് 80.77 ഡീസലിന് 72.89

prp

Related posts

Leave a Reply

*