ബന്ദ് നടത്തിയതിന് പിന്നാലെ പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

തിരുവനന്തപുരം : പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ രാജ്യ വ്യാപകമായി ബന്ദ് നടത്തിയതിന് പിന്നാലെ വീണ്ടും പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയാണ് വര്‍ദ്ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77. 15 പൈസയുമാണ് ഇന്നത്തെ […]

തിങ്കളാഴ്ച ഭാരത് ബന്ദ്

ന്യൂഡല്‍ഹി: തിങ്കളാഴ്ച ഭാരത ബന്ദ്.  രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ് ബന്ദ് രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച് കോൺഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  ഇന്നലെ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതകത്തിന്‍റെയും വിലവര്‍ധന ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്‍റെ അഴിമതിക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കാനും തീരുമാനമായി. ഭാരത ബന്ദിന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ […]

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പരക്കെ അക്രമം; 4 പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ പരക്കെ അക്രമം. മദ്ധ്യപ്രദേശില്‍ ഉണ്ടായ അക്രമങ്ങളില്‍ നാല് പേര്‍ മരിച്ചു. മൊറേനയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഭിന്ദ് ജില്ലയില്‍ രണ്ടു പേരും മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ്  ഭാരത് ബന്ദ്‌ ആഹ്വാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള നിരവധി സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം […]