തിങ്കളാഴ്ച ഭാരത് ബന്ദ്

ന്യൂഡല്‍ഹി: തിങ്കളാഴ്ച ഭാരത ബന്ദ്.  രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ് ബന്ദ് രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച് കോൺഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  ഇന്നലെ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതകത്തിന്‍റെയും വിലവര്‍ധന ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്‍റെ അഴിമതിക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കാനും തീരുമാനമായി. ഭാരത ബന്ദിന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*