ഇന്ധന വില എങ്ങോട്ട്…?

കോഴിക്കോട്:ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും, ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് 83.30 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് ലിറ്ററിന് 77.18 രൂപയായും ഉയര്‍ന്നു. കോഴിക്കോട്ട് ഇത് യഥാക്രമം 82.22 രൂപയും 76.19 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 81.96 രൂപയും, ഡീസലിന് 75.93 രൂപയുമായി. ഡീസലിന് ഡല്‍ഹിയില്‍ പെട്രോള്‍ വില 79.99 രൂപയും,ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില. മുംബൈയിലാണ് വില കൂടുതലുള്ളത്. പെട്രോളിന് 87.39 […]

ഇന്ധനവില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 21 പൈസയും, ഡീസലിന് 22 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും, ഡീസലിന് 76.63 രൂപയുമാണ് വില കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 81.47 രൂപയും, ഡീസല്‍ 75.38 രൂപയും, കോഴിക്കോട് പെട്രോളിന് 81.72 രൂപയും, ഡീസലിന് 75.04 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില ഉയരാന്‍ കാരണമാകുന്നത്.

പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിച്ചു. ഡീസലിന് 22 പൈസയും പെട്രോളിന് 17 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 82 രൂപ കടന്നു. ഡീസലിന് 75.44 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് തുകയാണിത്. അടുത്ത രണ്ടാഴ‌്ചയ‌്ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയോളം ഇനിയും വര്‍ധിപ്പിക്കുമെന്നാണ‌് എണ്ണ കമ്പനി അധികൃതരുടെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഒരാഴ്ചയായി ഇന്ധനവല കൂടിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് ഒരു രൂപയ്ക്കടുത്താണ് […]

ദിനംപ്രതി റെക്കോര്‍ഡിട്ട് പെട്രോള്‍ – ഡീസല്‍ വില

തിരുവനന്തപുരം: വാഗ്‌ദാനങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിച്ച്‌ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പെട്രോള്‍ വില ദിനം പ്രതി കുതിച്ചുയരുന്നു. പെട്രോള്‍ – ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. ദിനം പ്രതി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച്‌ മുന്നേറുന്ന വില ഇന്നും പുതിയ റെക്കോര്‍ഡിലെത്തി. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത് ഇന്നത്തെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57 ഉം 81.06 മാണ്. കോഴിക്കോട് 74.29 ഉം 80.82 […]

പെട്രോൾ ഡീസൽ വില ഉയർന്ന് തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 81.32 രൂപയിലെത്തി. ഡീസൽ വില 74.09 രൂപയിലും. ബുധനാഴ്ച ഡീസലിന് 16 പൈസയും പെട്രോളിന് 14 പൈസയും കൂടി. പെട്രോളിന് 82.40 രൂപയും ഡീസലിന് 75 രൂപയുമായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. രണ്ടരവർഷത്തിനിടെ ഡീസലിന് 26 രൂപയുടെ വർധനയാണുണ്ടായത്.

ഡീസലിന് റെക്കോര്‍ഡ് വില; പെട്രോള്‍ വിലയും കത്തിക്കയറുന്നു

മുംബൈ: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ധന വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് വിലയാണ് ഡീസലിന് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം. മുംബൈയില്‍ ഡീസല്‍ വില ലിറ്ററിന് 73.90 രൂപയായി ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ ഇത് 72.46 രൂപയും ചെന്നൈയില്‍ 73.54 രൂപയും ദില്ലിയില്‍ 69.61 രൂപയും ആണ്. പെട്രോള്‍ വിലയിലും ഞെട്ടിക്കുന്ന വര്‍ദ്ധനയാണ് ഉള്ളത്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 85.47 രൂപയാണ്. കൊല്‍ക്കത്തയില്‍ ഇത് 80.98 […]

ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് ഇന്ന് 79.74രൂപയും ഡീസലിന് 72.92 രൂപയുമാണ്. ചൊവ്വാഴ്ച പെട്രോളിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈ ഒന്നിനു പെട്രോളിന് 78.63 രൂപയും ഡീസലിന് 72.14 രൂപയുമായിരുന്നു. ജൂണില്‍ ഒന്നിനു പെട്രോളിന് 81.44 രൂപയും ഡീസലിന് 74.05 രൂപയുമായിരുന്നു.

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. ഡീസലിന് ഇന്ന് ഏഴ് പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ ഡീസലിന് 72.54 രൂപയായി. അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ലീറ്റര്‍ പെട്രോളിന് 79.39 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലി വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വര്‍ധിച്ച സുതാര്യത കൈവരുത്താനും ഇത് […]

പെട്രോളിനും ഡീസലിനും വില കുറയും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതോടെ ആഭ്യന്തര വിപണിയിലും മാറ്റങ്ങളുണ്ടാകും. ഒമ്പതു ദിവസംകൊണ്ട് ക്രൂഡ് വിലയില്‍ ബാരലിന് ഏഴ് ഡോളറിന്‍റെ കുറവാണുണ്ടായത്. അതേസമയം, വ്യാഴാഴ്ച പെട്രോളിന് ആറും, ഡീസലിന് 12 പൈസയുമാണ് രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികള്‍ കുറയ്ക്കാന്‍ തയ്യാറായത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 76.78 രൂപയും, ഡീസല്‍ ലിറ്ററിന് 68.35 രൂപയുമാണ് വില. ആഗോള വിപണിയിലെ വിലയും, വിനിമയ നിരക്കും ,നികുതികളും, ചേര്‍ത്താണ് എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുന്നത്. വ്യാഴാഴ്ചയിലെ വില പ്രകാരം […]

പെട്രോള്‍ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണ് വര്‍ധിച്ചത്.