തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിച്ചു. ഡീസലിന് 22 പൈസയും പെട്രോളിന് 17 പൈസയുമാണ് വര്‍ധിച്ചത്.
ഇതോടെ പെട്രോളിന് ലിറ്ററിന് 82 രൂപ കടന്നു. ഡീസലിന് 75.44 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് തുകയാണിത്. അടുത്ത രണ്ടാഴ‌്ചയ‌്ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയോളം ഇനിയും വര്‍ധിപ്പിക്കുമെന്നാണ‌് എണ്ണ കമ്പനി അധികൃതരുടെ മുന്നറിയിപ്പ്
കഴിഞ്ഞ ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഒരാഴ്ചയായി ഇന്ധനവല കൂടിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് ഒരു രൂപയ്ക്കടുത്താണ് പെട്രോളിനും ഡീസലിനുമുണ്ടായ വര്‍ധനവ്.

