തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 81.32 രൂപയിലെത്തി. ഡീസൽ വില 74.09 രൂപയിലും. ബുധനാഴ്ച ഡീസലിന് 16 പൈസയും പെട്രോളിന് 14 പൈസയും കൂടി.
പെട്രോളിന് 82.40 രൂപയും ഡീസലിന് 75 രൂപയുമായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. രണ്ടരവർഷത്തിനിടെ ഡീസലിന് 26 രൂപയുടെ വർധനയാണുണ്ടായത്.

