പെ​ട്രോ​ളി​നും ഡീ​സ​ലി​നും വീ​ണ്ടും വി​ല വ​ര്‍​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 15 പൈ​സ​യും ഡീ​സ​ലി​ന് ആ​റ് പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലിറ്റ​ര്‍ പെ​ട്രോ​ളി​ന് 85.42 രൂ​പ​യും ഡീ​സ​ലി​ന് 78.98 രൂ​പ​യു​മാ​ണ് വി​ല.

ഈ ​മാ​സം പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഇ​തു​വ​രെ 3.50 രൂ​പ​യി​ല്‍ അ​ധി​ക​മാ​ണ് വ​ര്‍​ധി​ച്ച​ത്. പെ​ട്രോ​ള്‍ ഒ​രു ലി​റ്റ​റി​ന് 19.48 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 15.33 രൂ​പ​യും കേ​ന്ദ്രം എ​ക്സൈ​സ് ഡ്യൂ​ട്ടി​യാ​യി ഈ​ടാ​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ല്‍ പെ​ട്രോ​ള്‍ വില്‍പ്പ​ന​യ്ക്ക് ഈ​ടാ​ക്കു​ന്ന വാ​റ്റ് 30.11 ശ​ത​മാ​ന​മാ​ണ്. ഡീ​സ​ലി​ന് 22.77 ശ​ത​മാ​നം വാ​റ്റ് നല്‍കണം. മേ​യ് 31-നു ​നി​ര​ക്ക് കു​റ​ച്ച​ശേ​ഷ​മു​ള്ള​താ​ണ് ഈ ​നി കു​തി. നേ​ര​ത്തേ പെ​ട്രോ​ളി​ന് 31.8-ഉം ​ഡീ​സ​ലി​ന് 24.52-ഉം ​ശ​ത​മാ​ന​മാ​യി​രു​ന്നു വാ​റ്റ്.

prp

Related posts

Leave a Reply

*