ജനങ്ങള്‍ക്ക് ആശ്വാസം; പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും കുറവ്

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. അസംസ്‌കൃത എണ്ണവിലയുടെ ഇടിവാണ് ഇന്ധനവില കുറയാന്‍ കാരണമായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന്‍റെ വില 81.42 രൂപയും ഡീസലിന് 77.99 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 80.00 രൂപയും ഡീസലിന് 76.51 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന്‍റെ വില 80.35 രൂപയും ഡീസലിന് 76.87 രൂപയുമാണ്.

ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

കൊച്ചി: ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 14 പൈസയാണ് ഇന്ന് കുറഞ്ഞത്. ഡീസലിന് ഒന്‍പത് പൈസയുടെ കുറവും ഉണ്ടായി. എണ്ണ കമ്പനികള്‍ തുടര്‍ച്ചയായി വില കുറച്ചതോടെയാണ് ഉപഭോക്താവിന് തെല്ല് ആശ്വാസം നല്‍കി വില കുറയാന്‍ തുടങ്ങിയത്. 80.50 രൂപയായിരുന്നു കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഇന്ന് ഇത് 80.36 ആയി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 76.94 ആയിരുന്നത് 76.85 ആയി മാറി. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.94 രൂപ ആയിരുന്നത് 81.80 […]

ഇന്ധന വില കുറയുന്നു

കൊച്ചി: തുടര്‍ച്ചയായ 12ാം ദിവസവും ഇന്ധന വില കുറഞ്ഞതോടെ കൊച്ചിയില്‍ ഡീസല്‍ വില 78 രൂപയ്ക്ക് താഴെയെത്തി. പെട്രോള്‍ വില 82 രൂപയ്ക്ക് താഴെയെത്തിയിട്ടുണ്ട്. 77.78 രൂപയാണ് നഗരത്തിലെ ഇന്നത്തെ ഡീസല്‍ വില. പെട്രോളിന് 81.79 രൂപയാണ് ഇന്ന് പെട്രോളിന് വില 30 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 41 പൈസയും ഡീസലിന് 35 പൈസയും കുറഞ്ഞിരുന്നു. 12 ദിവസം കൊണ്ട് പെട്രോളിന് 3.12 രൂപയും ഡീസലിന് 1.94 രൂപയുമാണ് കുറഞ്ഞത്‌

പെട്രോള്‍ – ഡീസല്‍ വിലയില്‍ നേരിയ കുറവ്

പെട്രോള്‍ -ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവുണ്ടായി. പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.17 രൂപയും ഡീസലിന് 79.98 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 82.71 രൂപയും ഡീസലിന് 78.47 രൂപയുമായി. ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.85 രൂപയും ഡീസലിന് 74.73 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.33 രൂപയും ഡീസലിന് 78.33 രൂപയുമാണ് വില. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് ഇന്ധന വില കുറയുന്നത്.

ഇ​ന്ധ​നവി​ലയില്‍ നേരിയ കുറവ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വില കു​റ​യു​ന്ന​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ളി​ന് 81.44 രൂ​പ​യും ഡീ​സ​ലി​ന് 74.92 രൂ​പ​യു​മാ​ണ്. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 86.91 രൂ​പ​യും ഡീ​സ​ലി​ന് 78.54 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 84.77 രൂ​പ​യും ഡീ​സ​ലി​ന് 80.18 രൂ​പ​യു​മാ​ണ്. കൊച്ചിയി​ല്‍ പെ​ട്രോ​ളി​ന് 83.30 രൂ​പ​യും ഡീ​സ​ലി​ന് 78.66 രൂ​പ​യു​മാ​യി.

ഇന്നത്തെ ഇന്ധനവില

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. ഇതോടെ കോഴിക്കോട് പെട്രോളിന് 85.63 രൂപയും ഡീസലിന് 79.83 രൂപയുമായി ഇന്ധനവില. ഇപ്പോള്‍ തിരുവനന്തപുരത്തെ ഇന്ധനവില പെട്രോളിന് 85.07 രൂപയും ഡീസലിന് 79.83 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 84.69 രൂപയും ഡീസലിന് 79.46 രൂപയുമാണ് ഇന്ധനവില.

ഇന്ധന വില കൂടുന്നതിന്‍റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ധന വില കൂടുന്നതിന്‍റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . എണ്ണ ഉത്പാദനം ആവശ്യത്തിനുണ്ടായിട്ടും വില കൂടാന്‍ കാരണം വിപണന രീതിയാണെന്ന് എണ്ണക്കമ്പനി സിഇഒമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എണ്ണ വില കൂടുന്നത് വിഭവ ദാരിദ്രം ഉള്‍പ്പെടെയുള്ള ഗുരുതര സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പ്രതിസന്ധി പരിഹരിക്കുവാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സഹകരണം വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന്‌ 18 പൈസയുടെയും ഡീസലിന്‌ 29 പൈസയുടെയും വര്‍ദ്ധനവാണ്‌ ഇന്നുണ്ടായത്‌. ദില്ലിയില്‍ പെട്രാള്‍ വില 82 രുപ 66 പൈസയും ഡീസലിന്‌ 75രൂപ 19 പൈസയുമാണ്‌. ആഭ്യന്തര ക്രൂഡ്‌ ഓയില്‍ ഉത്‌പാദനം വര്‍ദ്ധിപ്പിച്ച്‌ ഇന്ധനവില പിടിച്ചുനിര്‍ത്തുന്നത്‌ ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രത്യേക യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്ന്‌ വില വര്‍ദ്ധനവ്‌ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ഇന്ധനവിലയില്‍ 2 രൂപ 50 പൈസയുടെ കുറവ്‌ വരുത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള […]

സാധാരണക്കാരന്‍റെ നടുവൊടിച്ച്‌ ഇന്ധനവില

തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില. ഒരു ലിറ്റര്‍ പെട്രോളിന് 85.93 രൂപ നല്‍കണം. കൊച്ചി: പെട്രോള്‍- 84.50, ഡീസല്‍- 78.91 കോഴിക്കോട്: പെട്രോള്‍- 84.75, ഡീസല്‍- 79.19    

ഇന്നത്തെ ഇന്ധനവില

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് 2.50 രൂപ കുറച്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം സമ്മാനിച്ച ആശ്വാസം 5 ദിനം കൊണ്ട് ആവിയായിത്തുടങ്ങി. ഡീസല്‍ ലിറ്ററിന് ഇന്ന് 25 പൈസയാണ് വര്‍ധിച്ചത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 78.08 രൂപയായി ഉയര്‍ന്നു. അതേസമയം പെട്രോള്‍ വില 84.12 ആയി തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 79.58 രൂപയായി ഉയര്‍ന്നു. പെട്രോള്‍ വില 85.62 രൂപയാണ്. കോഴിക്കോട് ഡീസലിന്‍റെ വില 78.44 രൂപയായി […]