ഓഖി; ബേപ്പൂര്‍ തീരത്ത് 3 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കാണാതായ 3 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിന് കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീരത്ത് നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടത്. തീരദേശ പോലീസും മീന്‍പിടുത്ത ബോട്ടുകളും തിരച്ചില്‍ നടത്തുന്നുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഉച്ചയോടെ ഇവ കരയ്ക്കടുപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.  ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 56 ആയി. ഇന്നലെ കോഴിക്കോട് തീരത്തു നിന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.  മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് പൊലീസും […]

ഓഖിയുടെ ഇരകള്‍ അവസാനിച്ചിട്ടില്ല; പൊന്നാനിയ്ക്കടുത്ത് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി 

മലപ്പുറം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ പൊന്നാനിയ്ക്ക് സമീപം കടലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഫിഷറീസിലെ രണ്ട് ലൈഫ് ഗാര്‍ഡുകളും എട്ട് മത്സ്യത്തൊഴിലാളികളുമുള്‍പ്പെട്ട നേവിയുടെ ദൗത്യസംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന്‍ തിരിച്ചറിയല്‍, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നാവിക സേന ഞായറാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.  അതേസമയം, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് […]

ഓഖി; കാണാതായ 180 മത്സ്യതൊഴിലാളികളെ ലക്ഷദ്വീപിന് സമീപം കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ ലക്ഷദ്വീപിന് സമീപം കണ്ടെത്തിയതായി നാവികസേന അറിയിച്ചു. 17 ബോട്ടുകളിലായാണ് മത്സ്യതൊഴിലാളികളുണ്ടായിരുന്നത്. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവര്‍ക്കായി ഒന്‍പതാം ദിവസവും തുടരുന്ന തിരച്ചിലിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുകയാണ്. കൊച്ചിയില നിന്നും മറൈന എന്‍ഫോഴ്സ്മെന്‍റന്‍റെയും, കോസ്റ്റ്ഗാര്‍ഡിന്‍റെയും തിരച്ചില്‍ സംഘങ്ങളും കേരളാ-ലക്ഷദ്വീപ് തീരത്ത് തിരച്ചില്‍ തുടരുകയാണ്. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട 36 പേരെ കോസ്റ്റ്ഗാര്‍ഡ് ഇന്നലെ കരക്കെത്തിച്ചിരുന്നു. ആളില്ലാതെ […]

ഓ​​​ഖി; കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​​​ക്കാ​​​യി ഇന്നും തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ തു​​​ട​​​ര്‍​​​ന്നു കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​​​ക്കാ​​​യി ഇന്നും കൊച്ചിയില്‍ തിരച്ചില്‍ തുടരുന്നു. നേ​​​വി​​​യു​​​ടേ​​​യും തീ​​​ര​​​ദേ​​​ശ സേ​​​ന​​​യു​​​ടേ​​​യും ക​​​പ്പ​​​ലു​​​ക​​​ളാണ് തിരച്ചില്‍ നടത്തിവരുന്നത്. 128 പേരെ രക്ഷപ്പെടുത്തിയതുള്‍പ്പടെ 1200 പേരാണ് ഇതിനകം കൊച്ചിയില്‍ തിരിച്ചെത്തിയത്. 12 പേരെയാണ് ഇന്നലെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചത്. 97 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഇനിയും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നാ​​​ണ് സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രയിലും തമിഴ്നാട്ടിലും ഒഡിഷയിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ഞായറാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും […]

ഓഖി; 11 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മൂലം കടലിലകപ്പെട്ട പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി. ലക്ഷദ്വീപിനടുത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേന ഇവരെ ലക്ഷദ്വീപ് തീരത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ നാവിക- വ്യോമ സേനകള്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 359 ആയി. കൂടുതല്‍ തിരച്ചിലിനായി നാവികസേനയുടെ കല്‍പേനി എന്ന കപ്പല്‍ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക്   തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയോടൊപ്പം നാട്ടുകാരും കൂടി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനിടെ ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ചു​ഴ​ലി​ക്കാ​റ്റി​ല്‍​പെ​ട്ട് ക​ട​ലി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന ബോ​ട്ട് ക​ണ്ടെ​ത്തി. ബി​നോ​യ് മോ​ന്‍ എ​ന്ന ബോ​ട്ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​യം​കു​ള​ത്തി​നു […]

ഓഖി; കടലില്‍ അകപ്പെട്ട 72 പേരെ കൂടി രക്ഷപെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 72 മല്‍സ്യത്തൊഴിലാളികളെ കൂടി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവരില്‍ 14പേര്‍ മലയാളികളാണ്. ആറുബോട്ടുകളില്‍ ഉണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്.ഒരുബോട്ട് കൊല്ലത്തുനിന്നും അഞ്ച് ബോട്ട് തമിഴ്നാട്ടില്‍നിന്നും ഉള്ളവയാണ് ദിവസങ്ങളായി ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല. എങ്കിലും ഇവരുടെ ആരോഗ്യ സ്ഥിതി മോശമായിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. കലാവസ്ഥ അനുകൂലമാവുന്ന മുറയ്ക്ക് രക്ഷപ്പെട്ടവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇവരുടെ ബോട്ടുകള്‍ക്ക് തകരാറുകളൊന്നും സംഭവിച്ചില്ല. ഇന്ധനം തീര്‍ന്നത് മാത്രമാണ് പ്രശ്നം. കാലാവസ്ഥ അനുകൂലമായാല്‍ ഇവര്‍ക്ക് സ്വയം […]

ഓഖി; കടലില്‍ അകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി .നാവികസേന നടത്തിയ തിരച്ചിലിനു ശേഷമാണ് ഇവരെ  രക്ഷിക്കാന്‍ സാധിച്ചത്. ഇവരുമായി നാവികസേനയുടെ കപ്പല്‍ കൊച്ചി തീരത്തേക്ക് തിരിച്ചു. നാവികസേനയുടെ 10 കപ്പലുകളാണ് തിരച്ചിലിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കപ്പലുകള്‍ കേരളത്തിലും അഞ്ചെണ്ണം ലക്ഷദ്വീപിലുമാണ് തിരച്ചില്‍ നടത്തുന്നത്. സംസ്ഥാനത്ത് ഇനി എണ്‍പതോളം മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ​​ക്കൂ​​ടി ക​​ണ്ടെ​​ത്താ​​നു​​ണ്ടെ​​ന്നാ​ണ് റിപ്പോര്‍ട്ട്. അതേസമയം  കാണാതായ മത്സ്യത്തൊഴിലാളികളില്‍ 16 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് പത്ത് പേരുടെയും, കൊല്ലത്ത് […]

ഒാഖി ദുരന്തത്തിന്‍റെ ഇരകളെ സന്ദര്‍ശിക്കാന്‍ നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്ത്; മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റി​നെ തുടര്‍ന്നുണ്ടായ ദുരന്തത്തി​​ന്‍റെ ഇരകളെ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്തെത്തി. ഒാഖി നാശം വിതച്ച വിഴിഞ്ഞത്ത്​ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കാണുന്നതിനായി ദുരിതാശ്വാസ കേന്ദ്രത്തിലെത്തിയ മന്ത്രിയുടെ കൂടെ  സംസ്​ഥാന സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ്​ മന്ത്രി കടകംപള്ളി സു​രേന്ദ്രന്‍, ഫിഷറീസ്​ വകുപ്പ്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ എന്നിവരുമുണ്ട്.  രാവിലെ 11 മണിയോടെ മന്ത്രി മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞ ദിവസം വിഴിഞ്ഞ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ […]

ഓഖിയുടെ കലി അവസാനിച്ചില്ല; ശംഖുമുഖത്ത് മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരത്തീരത്ത് കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട് കടലില്‍ കുടുങ്ങിയ പോയ മത്സ്യത്തൊഴിലാളികളില്‍ 417 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 106 പേരെ കുറിച്ച്‌ ഇനിയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇന്ന് 22 പേരെയാണ് രക്ഷപ്പെടുത്തിയത്. അതിനിടെ, ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. ശംഖുമുഖത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരത്തീരത്ത് കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹവുമായി വ്യോമസേന ഹെലികോപ്ടര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. പതിനഞ്ചോളം പേരുമായി മറ്റൊരു ഹെലികോപ്ടര്‍ ഇവിടേക്ക് എത്തുന്നതായി വിവരമുണ്ട്. രാവിലെ ചെല്ലാനത്തും കണ്ണൂരിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് […]

കനത്ത നാശനഷ്ടം വിതച്ച് ഓഖി; ജനങ്ങള്‍ പരിഭ്രാന്തിയില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടങ്ങളാണ് സംസ്ഥാനത്തും ലക്ഷദ്വീപിലും തമിഴ്നാട്ടിലും ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റ് ദ്വീപില്‍ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്. അറബിക്കടല്‍ പൂര്‍ണ്ണമായും പ്രക്ഷുബ്ധമാണ്. കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപാഡ് വെള്ളത്തിനടിയിലായി. ബേപ്പൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട കപ്പലുകളും നിര്‍ത്തിവെച്ചു. വീടുകളിലെല്ലാം വെള്ളം കയറി. അന്‍പത്തിയാറു വീടുകള്‍ പൂര്‍ണമായും നശിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്നത് ഇടുക്കിയിലാണ്. കേരളത്തിലെ ഒന്‍പത് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ തീരദേശങ്ങളില്‍ ഭീമന്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]