തിരുവനന്തപുരം: കനത്ത കാറ്റും മഴയും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ജീവനുവേണ്ടി മല്ലടിച്ച് ഒരാള്‍ സെന്‍റ് ആന്‍ഡ്രൂസ് കടല്‍ തീരത്ത്. നേരത്തെ, കരയ്ക്കടിഞ്ഞ വള്ളത്തിലെ ജീവനക്കാരില്‍ ഒരാളാണ് കടലില്‍ കുടുങ്ങിയിരിക്കുന്നത്. തീരത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മല്‍സ്യബന്ധത്തിന് ഉപയോഗിക്കുന്ന ചാളത്തടിയില്‍ പിടിച്ചുകിടക്കുന്ന അവസ്ഥയില്‍ ഇയാളെ കണ്ടെത്തിയത്. രാവിലെ ആറു മണിയോടെയാണ് ഒരാള്‍ കടലില്‍ കുടുങ്ങിയതായി പ്രദേശവാസികള്‍ കണ്ടെത്തിയത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തീരത്തുള്ളവര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ ഒരു ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. വിവരമറിയിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിനായി […]
Tag: oghi storm
ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; മത്സ്യതൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് വരുന്നു. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്‍റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്. കടലില്‍ പോയ മത്സ്യതൊഴിലാളികളില്‍ 150 ഓളം പേര്‍ കടലില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട് . 15 പേരെ മാത്രമാണ് തിരിച്ച് കൊണ്ടുവരാനായത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ല. തിരുവനന്തപുരം പൂന്തുറയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ നിരവധി വള്ളങ്ങള്‍ […]


