ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ പുരുഷന്‍റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ ഗുരി തേഗ് ബഹദൂര്‍ ഖല്‍സ കോളേജിന്‍റെ ബസ് സ്റ്റോപ്പില്‍ നിന്നുമാണ് ബാഗ് കണ്ടെത്തുന്നത്. സംശയകരമായ നിലയില്‍ ബാഗ് കാണപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 28നും 30നും അകത്ത് പ്രായമുള്ള യുവാവിന്‍റെതാണ് മൃതദേഹമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. കാല്‍ […]
Tag: murder
ഹരിയാനയില്‍ കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
ബെഹ്റോള: ഹരിയാനയിലെ ബെഹ്‌റോളയില്‍ കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. 25കാരനാണ് കൊല്ലപ്പെട്ടത്. ആഗസ്ത് 2 ന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കന്നുകാലിയെ മോഷ്ടിക്കാനായി കയര്‍ അഴിക്കുന്നത് കണ്ടുവെന്ന് ആരോപിച്ചായിരുന്നു ഗ്രാമവാസികളില്‍ ചിലര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കൊല്ലപ്പെട്ടയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അലമാരയില്‍ യുവതിയുടെ മൃതദേഹം, പിന്നില്‍ കാമുകനെന്ന് സംശയം
ന്യൂഡല്‍ഹി: അലമാരയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ ഗോകല്‍പുരിയില്‍ ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വിവാഹിതനായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ ലിവിംഗ് ടുഗേതര്‍ ബന്ധത്തിലായിരുന്നു. വിവാഹമോചനം നേടിയതിന് ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു താനെന്നാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. യുവാവ് തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. മൃതദേഹത്തിന് കുറച്ചധികം ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെരുമ്പാവൂരിലെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്
കൊച്ചി: പെരുമ്പാവൂരില്‍ കോളജ് വിദ്യാര്‍ഥിനി നിമിഷയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബംഗാള്‍ സ്വദേശി കുറ്റം സമ്മതിച്ചതായി പോലീസ്. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജുവാണ് കുറ്റം സമ്മതിച്ചത്. ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്. വാഴക്കുളം എംഇഎസ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ നിമിഷയെ ഇന്ന് രാവിലെയാണ് ബിജു കൊല്ലപ്പെടുത്തിയത് . അമ്മയുടെ മാല കവരാന്‍ ശ്രമിച്ചത് എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും പരിക്കേറ്റു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. […]
പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടയില്‍ പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെയോടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുക്കുകയായിരുന്നു. അക്രമിയെ തടയാന്‍ ശ്രമിക്കവേയാണ് നിമിഷയുടെ അച്ഛന് കുത്തേറ്റത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ച മറ്റൊരാള്‍ക്ക് കൂടി കുത്തേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴുത്തില്‍ മുറിവേറ്റ് ചോര വാര്‍ന്ന് കിടന്ന […]
ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ആസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു; കാമുകി അറസ്റ്റില്‍
മെല്‍ബണ്‍: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ആസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഇയാളുടെ 19കാരിയായ കാമുകിയെ പോലീസ് അറസ്റ്റുചെയ്തു. അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയായ മൗലിന്‍ റാത്തോഡാ(25)ണ് കൊല്ലപ്പെട്ടത്. ഡേറ്റിംഗ് ഓണ്‍ലൈന്‍ സൈറ്റ് വഴി പരിചയപ്പെട്ടതാണ് യുവാവ് പെണ്‍കുട്ടിയെ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെ റാത്തോഡ് യുവതിയുടെ സണ്‍ബറി സബര്‍ബിലെ പടിഞ്ഞാറന്‍ മെല്‍ബണിലെ വീട്ടിലെത്തിയിരുന്നു. അല്‍പസമയത്തിനകം അടിയന്തര സര്‍വീസിലേക്ക് ഫോണ്‍ സന്ദേശം എത്തി. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തുള്‍ റാത്തോഡ് ഗുരുതരമായി പരിക്കേറ്റ് നിലത്ത് […]
പശുവിന്‍റെ പേരില്‍ രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം
രാജസ്ഥാന്‍: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശുവിനെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനിലെ ആല്‍വാറില്‍ ഗോ സംരക്ഷകര്‍ അക്ബര്‍ ഖാനെന്ന കര്‍ഷകനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ ആല്‍വാറിലാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ഗോ സംരക്ഷകര്‍ അക്ബര്‍ ഖാനെന്ന കര്‍ഷകനെ അടിച്ചുകൊന്നത്. ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍ ഹരിയാനയിലെ കോന്‍ഗാവില്‍ നിന്ന് രണ്ട് പശുക്കളുമായി ആല്‍വറിലെത്തിയപ്പോഴാണ് പ്രദേശവാസികള്‍ പശുക്കടത്തെന്ന് ആരോപിച്ച് അക്ബര്‍ഖാനെ ആക്രമിച്ചത്. മാരകമായി പരുക്കേറ്റ അക്ബര്‍ ഖാന്‍ ആശുപത്രിയിലെത്തുംമുന്‍പ് തന്നെ മരിച്ചു. അക്ബര്‍ഖാന്‍റെ മൃതദേഹം ആല്‍വാര്‍ ഗവ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമാനമായ അക്രമസംഭവം ചൊവ്വാഴ്ചയും […]
സ്മാര്‍ട്ട് ഫോണ്‍ നല്‍കിയില്ല; പതിനേഴുകാരനെ സുഹൃത്ത് ചുട്ടുകൊന്നു
ഹൈദരാബാദ്: സ്മാര്‍ട്ട് ഫോണ്‍ നല്‍കാത്തതിന്‍റെ പേരില്‍ പതിനേഴുകാരനായ സുഹൃത്തിനെ പത്തൊമ്പതുകാരന്‍ ചുട്ടുകൊന്നു. തെലങ്കാനയിലെ ആദിബത്‌ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഡി പ്രേം എന്ന 17 കാരനെ പ്രേം സാഗര്‍ എന്ന 19കാരന്‍ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രേം സാഗറിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കുന്നതിനായി പണത്തിന് വേണ്ടിയാണ് പ്രേംസാഗര്‍ സുഹൃത്തിനോട് ഫോണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സുഹൃത്ത് അത് നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ബൈക്കില്‍ ദൂരയാത്രയ്ക്ക് പോകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പ്രേമിനെ 25 […]
മുട്ടക്കറി പാകം ചെയ്ത് നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നു
ലക്‌നൗ: മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്‍റെ പേരില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഷാജന്‍പൂറിലെ ദേവദാസ് ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നവനീത്(30) എന്ന യുവാവാണ് തന്‍റെ ഭാര്യയായ മങ്കേഷ് ശുക്ലയെ (30) ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ നവനീത് തനിക്ക് മുട്ടക്കറി വേണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ മങ്കേഷ് കറിവെച്ചുകൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ ഇതേ ചൊല്ലി വാക്കു തര്‍ക്കം നടക്കുകയും തുടര്‍ന്ന് പുറത്തേക്ക് പോയ നവനീത് കൈത്തോക്കുമായി തിരികെ […]
ധനകാര്യ സ്ഥാപന ഉടമയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു;
കോഴിക്കോട്: കോഴിക്കോട്ടെ ധനകാര്യ സ്ഥാപന ഉടമയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി സുമേഷ് കുമാറാണ് പ്രതി. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെയും പ്രതി സുമേഷ് കുമാര്‍ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വെച്ചിരുന്നു. മലബാര്‍ ഫിനാന്‍സ് ഉടമ സജി കുരുവിളയാണ് കൊല്ലപ്പെട്ടത്. കോടഞ്ചേരി കുപ്പായക്കോട് സ്വദേശിയായ സജി കുരുവിളയെ ഗുരുതര പൊള്ളലോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു പുലര്‍ച്ചെയാണ് കുരുവിള മരിച്ചത്. തീയിട്ടശേഷം അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. സ്വര്‍ണം പണയം വയ്ക്കാനെന്ന […]










