തൃശൂരില്‍ എണ്‍പതുകാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന്‍റെ മൊഴി ഞെട്ടിക്കുന്നത്

തൃശൂര്‍: മറ്റത്തൂരില്‍ 80കാരിയായ ഭാര്യയെ 91കാരനായ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. വെള്ളിക്കുളങ്ങര മുക്കാട്ടുകരക്കാരന്‍ ചെറിയകുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യയാണ് (80) കൊല്ലപ്പെട്ടത്. നാലു ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച്ച വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ നിന്നും ത്രേസ്യക്കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പൂര്‍ണമായും കത്തിച്ച നിലയിലായിരുന്നു. വീടിന്‍റെ മുകള്‍നിലയിലുള്ള മുറിയില്‍വെച്ച് കൊലപ്പെടുത്തിയശേഷം വീടിനു പിന്നിലെ ഷെഡിനടുത്ത് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പൂര്‍ണമായി കത്തിത്തീര്‍ന്നു. കൊച്ചുത്രേസ്യയും ഭര്‍ത്താവ് ചെറിയക്കുട്ടിയും മാത്രമാണ് വലിയ പുരയിടത്തിലെ വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ക്ക് ഏഴ് മക്കളുണ്ട്. […]

ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വെട്ടി കൊലപ്പെടുത്തി

ധാക്ക: ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വീടിനുള്ളില്‍ വെട്ടി കൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടി വി യുടെ ന്യൂസ് റിപ്പോര്‍ട്ടറര്‍ സുബര്‍ന നോഡി (32) യാണ് കൊല്ലപ്പെട്ടത്. ജാഗ്രതോ ബംഗാളോ എന്ന പത്രത്തിലും ഇവര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ 9 വയസ്സുള്ള മകളോടൊപ്പം പാമ്ബ്‌നയിലാണ് താമസിയ്ക്കുന്നത്. രാത്രി 10-11 മണിയ്ക്കുള്ളിലാണ് അക്രമികള്‍ വീട്ടില്‍ എത്തിയത്. കോളിംഗ് ബെല്‍ അടിച്ച്‌ അകത്തു കടന്ന ഉടന്‍ തന്നെ ഇവര്‍ സുബര്‍നയെ വെട്ടുകയായിരുന്നു. ബഹളം കേട്ട് […]

അമിത ഫോണ്‍ വിളി; പതിനാറുകാരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നു

മുംബൈ: സഹോദരി അമിതമായി ഫോണ്‍ ഉപയോഗിക്കുന്നുവെന്ന കാരണത്തെ തുടര്‍ന്ന്‌ പതിനാറുവയസുകാരനായ സഹോദരന്‍ സഹോദരിയെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നു. താനെയിലെ വാലിവ്‌ എന്ന സ്ഥലത്താണ്‌ സംഭവം. സഹോദരി അമിതമായി ഫോണില്‍ സംസാരിക്കുന്നത്‌ കൊണ്ട്‌ തനിക്ക്‌ ഉറങ്ങാന്‍ പറ്റുന്നില്ലെന്ന കാരണത്തെ തുടര്‍ന്നാണ്‌ സഹോദരിയെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നതെന്ന്‌ സഹോദരന്‍ പൊലീസിനോട്‌ പറഞ്ഞു. ഫോണ്‍ ഉപയോഗം കുറയ്‌ക്കണമെന്ന്‌ സഹോദരിയോട്‌ പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം ധിക്കരിച്ച്‌ ഫോണ്‍ വിളിതുടര്‍ന്ന്‌ കൊണ്ടേയിരുന്നു. എന്നാല്‍ സഹികെട്ടു ദേഷ്യം വന്നപ്പോഴാണ് താന്‍ ദുപ്പട്ട കൊണ്ട് സഹോദരിയുടെ […]

മൃതദേഹങ്ങള്‍ ഫ്രിഡ‌്ജിലും സ്യൂട്ട് കേസിലും അലമാരയിലും; അമ്പരന്ന് പോലീസ്

അലഹബാദ്: ധുമന്‍ഗഞ്ജില്‍ അഞ്ചംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്രിഡ്‌ജിലും സ്യൂട്ട്‌കേസിലും അലമാരയിലും സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഭര്‍ത്താവ്,​ ഭാര്യ,​ മൂന്ന് പെണ്‍മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിലും രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ സ്യൂട്ട്‌കേസിലും അലമാരയിലും മറ്റൊരു പെണ്‍കുട്ടിയുടെ മൃതദേഹം മുറിയിലുമാണ് കണ്ടെത്തിയത്. ഗൃഹനാഥനായ മനോജ് കുശ്‌വയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ഏതാനും ദിവസങ്ങളായി വീട്ടില്‍ ആളനക്കം ഇല്ലാതെ വന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച […]

ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് പിതാവ് മക്കളെ കഴുത്തറുത്ത് കൊന്നു

ഹൂസ്റ്റന്‍: യുഎസില്‍ പിതാവ് രണ്ടു മക്കളെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് പിതാവ് മക്കളെ കൊലപ്പെടുത്തിയത്. മറ്റൊരു സ്ഥലത്തുനിന്നു വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. എട്ടു വയസുകാരനായ മകന്‍ മാര്‍സെല്‍ ഡൊസോക, ഒരു വയസുകാരിയായ അന്ന ബെല്‍ എന്നിവരെയാണു പിതാവ് ജീന്‍ പിയര്‍ ഡൊസോക നിക്ഷ്‌കരുണം കൊലപ്പെടുത്തിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇയാളുമായി അകന്നു കഴിയുകയായിരുന്ന ഭാര്യ […]

രാജസ്ഥാനില്‍ പശുവ്യാപാരിയെ തല്ലിക്കൊന്നു

കോട്ട : രാജസ്ഥാനില്‍ പശുവ്യാപാരിയെ തല്ലിക്കൊന്നു. രാജസ്ഥാനിലെ കോട്ട ജില്ലയില്‍ പശു വ്യാപാരിയായ ധനലാല്‍ ഗുജറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മകന്‍ വിറ്റ പശുക്കളില്‍നിന്ന് ആവശ്യത്തിന് പാല്‍ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു കൊല. സംഭവവുമായി ബന്ധപ്പെട്ട് പ്രകാശ് ഗുജറെ പൊലീസ് തിരയുകയാണ്. ഇയാള്‍ ഒളിവിലെന്നാണ് വിവരം. ബുധനാഴ്ച്ച വൈകിട്ട് മര്‍ദനമേറ്റ ധനലാല്‍ രാത്രി കോട്ട ആശുപത്രിയിലാണ് മരിച്ചത്. ധനലാലിന്‍റെ മകന്‍ വിറ്റ പശുക്കളില്‍ നിന്നും പാല്‍ ലഭിക്കാത്തതിന്‍റെ ദേഷ്യത്തിലാണ് ധനലാലിനെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു. പാല്‍ ലഭിക്കാത്തതിനെ ചൊല്ലി […]

നടി രേഷ്മ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്ഥാനി ഗായികയും അഭിനേത്രിയുമായ രേഷ്മ ഭര്‍ത്താവിന്‍റെ വെടിയേറ്റ് മരിച്ചു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. ഭര്‍ത്താവുമായി പൊരുത്തപ്പെടാനാവാതെ കഴിഞ്ഞ കുറെ നാളുകളായി രേഷ്മ ഹാകിമാബാദിലെ പെഷ് വാറില്‍ സഹോദരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ രേഷ്മ താമസിക്കുന്ന സഹോദരന്‍റെ വീട്ടില്‍ എത്തിയ ഇയാള്‍ താരത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ് അറിയിച്ചു. പാഷ്ടോ ഗാനങ്ങളിലൂടെ ജനശ്രദ്ധ നേടിയ രേഷ്മ ,’സോബല്‍ ഗോലുന’ എന്ന പ്രശസ്ത പാകിസ്ഥാനി നാടകത്തിലും […]

ഭോപ്പാലില്‍ വീണ്ടും ആള്‍കൂട്ടകൊലപാതകം; മനോദൗര്‍ബല്യമുള്ള യുവാവിനെ തല്ലിക്കൊന്നു

ഭോപ്പാല്‍ : രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നുകരുതി മനോദൗര്‍ബല്യമുള്ള യുവാവിനെ ഒരുകൂട്ടം ആളുകള്‍ തല്ലിക്കൊന്നു. അന്നപൂര്‍ ജില്ലയിലെ കുയി ഗ്രാമസ്വദേശി മുകേഷ് ഗോണ്ട് (27 )ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന മുകേഷിനെ കണ്ട് മദ്യപിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ ചോദ്യചെയ്യുകയായിരുന്നു. പേര് ചോദിച്ചപ്പോള്‍ മറുപടി പറയാതെ മുകേഷ് സ്കൂളിന് പിറകില്‍ ഒളിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്ന് ആരോപിച്ച്‌ സംഘം മുകേഷിനെ […]

കുടുംബ കലഹം; അച്ഛന്‍ മൂന്ന് മക്കളെ പുഴയില്‍ എറിഞ്ഞ് കൊന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് അച്ഛന്‍ മൂന്ന് ആണ്‍മക്കളെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. ഇയാളുടെ മക്കളായ പുനീത് (6), സഞ്ജയ് (3), രാഹുല്‍ (മൂന്ന് മാസം)എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതി വെങ്കിടേഷ് ഒളിവിലാണ്. ഞായറാഴ്ച വങ്കിടേഷിന്‍റെ ഭാര്യ അമരാവതിയുമായി വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടികളെ പുഴയില്‍ എറിഞ്ഞത്. ആദ്യ ഭാര്യയില്‍ കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അവരെ ഉപേക്ഷിച്ച്‌ രണ്ടാമത് വിവാഹം കഴിച്ചതാണ് അമരാവതിയെ എന്ന് പൊലീസ് പറഞ്ഞു. അതേസമയം, പ്രതി വെങ്കിടേഷിനായി […]

മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; ഒരു പ്രതിയെ തിരിച്ചറിഞ്ഞു

കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിന്‍റെ കൊലപാതകത്തില്‍ ഒരു പ്രതിയെ തിരിച്ചറിഞ്ഞു. സോങ്കാല്‍ സ്വദേശി അച്ചു എന്ന അശ്വിനെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. കണ്ടാലറിയുന്ന രണ്ടു പേരുടെ പേരിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി പറയപ്പെടുന്നു. കൊലപാതകത്തിന്‍റെ യഥാര്‍ഥ കാരണം എന്താണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. ബൈക്കില്‍വന്ന സംഘമാണ് സിദ്ദിഖിനെ കുത്തിയത്. മംഗളൂരുവിലെ […]