ഡല്‍ഹിയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

ന്യൂഡൽഹി: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ വസന്ത്കുഞ്ചില്‍ ആണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത് . ഉത്തര്‍പ്രദേശ് സ്വദോശിയായ മിഥിലേഷ് (41) ഇയാളുടെ ഭാര്യ സീയ, 16 വയസുള്ള മകള്‍ നേഹ എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവരുടെ ശരീരത്ത് പരിക്കേറ്റ പാടുകള്‍ ഉണ്ടെന്നാണ് വിവരം. അതേസമയം, ഇവരുടെ 19 വയസുകാരനായ മകനെ പരിക്കുകളോടെയും കണ്ടെത്തി. പുലര്‍ച്ചെ അഞ്ചിന് വീട്ടിലെത്തിയ വേലക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ […]

തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയെ യുവാവ് കുത്തിക്കൊന്നു

തിരൂര്‍: പ്രണയാഭ്യാര്‍ത്ഥന നിരസിച്ച ബന്ധുവായ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്‍ക്കത്ത സ്വദേശിനി സാത്തി ബീവിയുടെ മകള്‍ സാമിന കാത്തൂണ്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും പെണ്‍കുട്ടിയുടെ പിതാവിന്‍റെ ബന്ധുവുമായ സാദത്ത് ഹുസൈനെ(22) നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തൃക്കണ്ടിയൂര്‍ വിഷുപ്പാടത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വാടകക്കെട്ടിടത്തില്‍ സാമിനയുടെ കുടുംബത്തിനൊപ്പം തന്നെയാണ് സാദത്ത് ഹുസൈനും താമസിച്ചിരുന്നത്. കോണ്‍ക്രീറ്റ് തൊഴിലാളികളാണ് ഇവര്‍. സാദത്ത് ഹുസൈന്‍ നിരവധി തവണ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പെണ്‍കുട്ടി എന്നാല്‍ […]

ആലപ്പുഴയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; പത്തൊന്‍പതുകാരന്‍ കസ്റ്റഡിയില്‍

ആലപ്പുഴ: കറ്റാനം കണ്ണനാകുഴിയില്‍ വീടിന്‍റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും മരിച്ച വീട്ടമ്മയുടെ മകന്‍റെ സുഹൃത്തുമായ പത്തൊന്‍പതുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍ വീട്ടില്‍ ജെറിന്‍ രാജുവിനെയാണ് പൊലീസ് പിടികൂടിയത്. മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്‍റെ ഭാര്യ തുളസി (52) യാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി ജെറിന്‍ തുളസിയുടെ വീട്ടിലെ അലമാരയില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു. പിന്നീട് […]

ചാമക്കടയില്‍ ഓ​ട്ടോ​ ഡ്രൈ​വ​ര്‍ കു​ത്തേ​റ്റു ​മ​രി​ച്ചു

കൊട്ടാരക്കര: ഓ​ട്ടോ​ ഡ്രൈ​വ​ര്‍ കു​ത്തേ​റ്റു ​മ​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ ചാ​മ​ക്ക​ട മ​ഹാ​റാ​ണി മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ സി​യാ​ദ് (32) ആ​ണ് കൊല്ലപ്പെട്ടത്. കൊല​​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ നൗ​ഷ​ര്‍ എന്നയാളെയും ഇയാളുടെ ബ​ന്ധു​ക്ക​ളാ​യ പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രെയും ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. എന്നാൽ പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നൗ​ഷ​റി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​മാ​യി സി​യാ​ദ് അ​ടു​പ്പ​ത്തി​ലാ​വു​ക​യും യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ബ​ന്ധു​ക്ക​ള്‍ ഇ​ട​പെ​ട്ട് യു​വ​തി​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യും കൗ​ണ്‍​സി​ലിം​ഗും മ​റ്റും ന​ട​ത്തി ബ​ന്ധ​ത്തി​ല്‍​നി​ന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.  […]

‘ഭര്‍ത്താവിനെ എങ്ങനെ വധിക്കാം’ നോവല്‍ എഴുതിയ ഭാര്യ ഒടുവില്‍ ഭര്‍ത്താവിനെ കൊന്നത് ഇങ്ങനെ

ഒറിഗണ്‍: ഭാര്യ സാഹിത്യക്കാരിയാണ് അവരുടെ നോവലുകള്‍ അധ്യാപകനായ ഭര്‍ത്താവിന് ഏറെ പ്രിയങ്കരവുമാണ്. ഭാര്യ എഴുതിയ ‘ഭര്‍ത്താവിനെ എങ്ങനെ വധിക്കാം’ എന്ന നോവല്‍ വളരെ രസത്തോടെ ഡാനിയേല്‍ വായിച്ചു. എന്നാല്‍ ആ നോവല്‍ തന്നില്‍ തന്നെ ഭാര്യ പരീക്ഷിക്കുമെന്ന് അദ്ദേഹം കരുതിയില്ല. അമേരിക്കയിലെ ഒറിഗനിലാണ് സാഹിത്യകാരിയായ ക്രാംപ്റ്റണ്‍ ബ്രോഫി നീണ്ട 26 വര്‍ഷത്തെ ദാമ്പത്യത്തിന് അന്ത്യം കുറിച്ച്‌ ഭര്‍ത്താവിന് നേരെ നിറയൊഴിച്ചത്. പാചകവിഷയങ്ങളില്‍ അധ്യാപകനായി പേരെടുത്ത ഡാനിയേല്‍ സി ബ്രോഫിയെ ഈ വര്‍ഷം ജൂണ്‍ രണ്ടിനാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്‍റെ […]

വിശന്ന് കരഞ്ഞ കുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊന്നു

ധാക്ക: വിശന്ന് കരഞ്ഞ കുഞ്ഞിനെ സ്വന്തം അമ്മ കൊലപ്പെടുത്തി. രണ്ട് മാസം പ്രായമായ കുഞ്ഞിനെ ഉപ്പ് നല്‍കിയാണ് കൊലപ്പെടുത്തിയത്. ധാക്കയിലാണ് ദാരുണമായ സംഭവം. സംഭവത്തില്‍ 21കാരിയായ ശാന്തി പിടിയിലായി. കുഞ്ഞ് വിശന്ന് കരഞ്ഞപ്പോള്‍ പാല്‍ വാങ്ങിക്കാന്‍ ഭര്‍ത്താവ് മുഹമ്മദിനോട് പറഞ്ഞിരുന്നു. എന്നാല്‍, പണമില്ലാത്തതിനാല്‍ ഒന്നും വാങ്ങിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുടുംബം. കുഞ്ഞ് വിശന്ന് നിര്‍ത്താതെ കരയാന്‍ തുടങ്ങിയതോടെ ഉപ്പ് കഴിപ്പിക്കുകയായിരുന്നു. ഉപ്പ് നല്‍കി കുറച്ചു സമയത്തിന് ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാന്‍ തുടങ്ങി. […]

ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ച ദലിത് ബാലനെ അടിച്ചുകൊന്നു

ലക്‌നൗ: ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ച ബാലനെ മര്‍ദ്ദിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലെ നദ്രോയിലായിരുന്നു സംഭവം. 12 വയസുകാരനെയാണ് അഞ്ച് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നത്. ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ബലൂണ്‍ കൊണ്ട് അലങ്കരിച്ചതായിരുന്നു ക്ഷേത്രം. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് മര്‍ദ്ദന വിവരം പുറത്തറിയിച്ചത്. ബലൂണില്‍ തൊട്ടയുടനെ പൊട്ടിപ്പോയതായി സുഹൃത്ത് പറയുന്നു. ഇതോടെ ക്ഷേത്രത്തില്‍നിന്നും കൗമാരക്കാരായ അഞ്ചു പേര്‍ ഇറങ്ങിവന്ന് ബാലനെ മര്‍ദ്ദിച്ചു. ഈ സമയം സുഹൃത്ത് ഓടിപ്പോയി ബാല അമ്മയെ വിവരം അറിയിച്ചു. ഇവര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ […]

മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവല്ല; പ്രതി കുറ്റം സമ്മതിച്ചു

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവായ നബീലയല്ല.  നബീലയുടെ സഹോദരന്‍ ശിഹാബ് ആണ് കുഞ്ഞിനെ കഴുത്തറുത്തു കൊലപ്പെടുത്തിയതെന്ന് പോലീസില്‍ കുറ്റസമ്മതം നടത്തി. കൃത്യം നടത്തുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയല്‍ക്കാര്‍ ഓടിയെത്തി കാര്യം അന്വേഷിച്ചതോടെ കുടുംബം ഒളിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ഇതോടെയാണ് പോലീസിനെ അറിയിച്ചതും കേസായതും. കൊടും ക്രൂരതയെ കുറിച്ച്‌ പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ. ഭര്‍ത്താവുമായി ഏറെ നാളായി അകന്നു കഴിയുകയാണ് നബീല. യുവതി പ്രസവിച്ചത് പുറംലോകം അറിഞ്ഞാല്‍ കുടുംബത്തിന് മാനക്കേടാകും.മാനക്കേടില്‍ നിന്ന് രക്ഷ […]

ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതി കുറ്റസമ്മതം നടത്തി

കോഴിക്കോട് ബാലുശ്ശേരിയില്‍ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് റിന്‍ഷ കുറ്റം സമ്മതിച്ചു. കുട്ടിയ്ക്ക് ഒരു നേരത്തെ ആഹാരം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് വരുമെന്നത് കൊണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് റിന്‍ഷ പോലീസിനോട് പറഞ്ഞത്. ഇന്നലെയാണ് ബാലുശ്ശേരിയില്‍ റിന്‍ഷ ബ്ലേഡ് കൊണ്ട് അറുത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പാറമുക്ക് സ്വദേശിനിയാണ് റിന്‍ഷ. റിന്‍ഷയും മാതാവും, സഹോദരനുമാണ് ബാലുശ്ശേരിയിലെ വീട്ടില്‍ താമസിച്ചിരുന്നത്. റിന്‍ഷയുടെ കുടുംബം അയല്‍വീട്ടുകാരുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. പലരും ഈ വീട്ടില്‍ വന്നുപോയിരുന്നു. ഇത് ചോദ്യം ചെയ്യുന്നവരുമായി വീട്ടുകാര്‍ […]

മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

മലപ്പുറം:  കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമാനമായ സംഭവം കോഴിക്കോട് ബാലുശേരിയില്‍ നടന്നതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേയാണ് മലപ്പുറത്തും ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. ബാലുശേരിയില്‍ ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ പ്ര​​​സ​​​വം ന​​​ട​​​ന്ന് മി​​​നി​​ട്ടു​​​ക​​​ള്‍​ക്കു​​​ള്ളി​ല്‍കൊന്ന നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്ര​​​സ​​​വം ന​​​ട​​​ന്ന​​​യു​​​ട​​​ന്‍ റിന്‍ഷ ബ്ലേ​​​ഡ്കൊ​​ണ്ട് കു​​​ഞ്ഞി​​​ന്‍റെ ക​​​ഴു​​​ത്തി​​​ല്‍ മു​​​റി​​​വു​​​ണ്ടാ​​​ക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.