ലണ്ടന്‍: വിവാദങ്ങള്‍ സൃഷ്ടിച്ച ജസീക്ക കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നേരത്തെ സംഭവത്തില്‍ പൊലീസ് ജസീക്കയുടെ ഭര്‍ത്താവായ മിതേഷ് പട്ടേലിനെ അറസ്റ്റ് ചെയ്‌തിരുന്നു. ജസ്റ്റിസ് ജെയിംസ് ഗോസ് ആണ് ശിക്ഷ വിധിച്ചത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും ജസ്റ്റിസ് ജെയിംസ് ഗോസ് പറഞ്ഞു. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് മിതേഷ് ജസീക്കയെ കൊലപ്പെടുത്തിയത്. മിഡില്‍സ്ബറോ ലിന്‍തോര്‍പ്പിലെ വീടിനുള്ളില്‍ ജെസീക്ക പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് അടുത്തു തന്നെ മെഡിക്കല്‍ ഷോപ്പ് നടത്തുകയായിരുന്നു […]
Tag: murder
ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
മുംബൈ: അമ്മയുടെ ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. മുംബൈയിലെ ദഹിസാറില്‍ ഇന്നലെയാണ് മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. എണ്‍പതുകാരിയായ വൃദ്ധ കൊല്ലപ്പെട്ട കേസില്‍ മകന്‍ യാഗേഷ് ഷേണായിയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പത്തിരണ്ടുകാരനായ യോഗേഷ് തുച്ഛമായ ശമ്പളത്തിന് മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയുമായി പിണങ്ങിയ യോഗേഷ് അമ്മ ലളിതയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ മകന്‍ തന്‍റെ ചികില്‍സാ കാര്യങ്ങളില്‍ അവഗണന കാണിക്കുന്നെന്ന് അമ്മ സ്ഥിരമായി പരാതിപ്പെടാറുണ്ടായിരുന്നുവെന്നും ഈ വിഷയത്തില്‍ […]
പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയുടെ വിവാഹം തടഞ്ഞതിന് മുത്തശ്ശനെ കൊലപ്പെടുത്തി
കര്‍ണാടക: പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയുടെ വിവാഹം തടഞ്ഞതിന് മുത്തശ്ശനെ കൊലപ്പെടുത്തി. കാരേനഹള്ളിയിലാണ് സംഭവം. എഴുപത് വയസ്സുള്ള ഈശ്വരപ്പയാണ് കൊല്ലപ്പെട്ടത്. ഈശ്വരപ്പയുടെ മകനും വധുവിന്‍റെ പിതാവുമായ കുമാറും വരന്‍റെ പിതാവും ചേര്‍ന്നാണ് കൊലനടത്തിയത്. 15വയസ്സുള്ള കുട്ടിയുടെ വിവാഹമാണ് ഇവര്‍ നടത്താന്‍ ശ്രമിച്ചത്. വിവാഹം നടത്താന്‍ തീരുമാനിച്ച അന്ന് മുതല്‍ ഈശ്വരപ്പ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ചെള്‍ഡ് ലൈനിലും ഇയാള്‍ പരാതി നല്‍കി. തുടര്‍ന്ന് ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയെ റസ്ക്യൂ ഹോമിലേക്ക് മാറ്റിയിരുന്നു. വാക്കേറ്റത്തിനിടെയാണ് കൊല നടന്നത്. വാക്കേറ്റം മുറുകിയപ്പോള്‍ ഇരുവരും […]
പെണ്‍മക്കളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം ചുട്ടുകൊന്നു; പിതാവ് അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: പെണ്‍മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് അരുംകൊല നടന്നത്. നാലിനും പത്ത് വയസിനും ഇടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളാണ് കൊല ചെയ്യപ്പെട്ടത്. ദീപാവലി ദിവസം ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയതാണ് ഇയാളെ പ്രകോപിതനാക്കിയത്. സംഭവം ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് മക്കളുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു. തുടര്‍ന്ന് പാചകവാതക സിലിണ്ടര്‍ തുറന്നിട്ട് തീകൊളുത്തി. തീ പടരുന്നത് കണ്ട് ഓടിക്കുടിയ സമീപവാസികള്‍ ഓടിക്കൂടിയെങ്കിലും രണ്ടുകുട്ടികള്‍ […]
ഉദരത്തില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ പുറത്തെടുത്തു; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍
ലണ്ടന്‍: ഉദരത്തില്‍ അമ്പേറ്റ് ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി കൊല്ലപ്പെട്ടു. ദേവി ഉണ്മതല്ലെഗാഡൂ(35) കൊല്ലപ്പെട്ടത്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ ആണ് സംഭവം നടന്നത്. കുഞ്ഞിനെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് രാമണോഡ്ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇപ്പോഴത്തെ ഭര്‍ത്താവ് ഇംതിയാസ് മുഹമ്മദുമായുള്ള ദേവിയുടെ വിവാഹം. ഇതോടെ ഇസ്ലാം മതം സ്വീകരിച്ച ദേവി, സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നുവെന്നാണ് സൂചന. ആദ്യ വിവാഹത്തില്‍ മൂന്നു മക്കളുണ്ട്. […]
വിവാഹത്തിന് സമ്മതിച്ചില്ല; മകളുടെ ഫെയ്‌സ്ബുക്ക് കാമുകന്‍ വീട്ടമ്മയെ കുത്തിക്കൊന്നു
കുളത്തൂപ്പുഴ: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് മകളുടെ ഫെയ്‌സ്ബുക്ക് കാമുകന്‍ അമ്മയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി.കെ. വര്‍ഗീസിന്‍റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസിനെയാണ്(48) മകളുടെ കാമുകന്‍ മധുര അനുപാനടി ബാബു നഗര്‍ ഡോര്‍ നമ്പര്‍ 48ല്‍ സതീഷ് പട്ടാപ്പകല്‍ കുത്തിക്കൊന്നത്. കുളത്തൂപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ വന്ന ടാക്‌സി കാറും ഡ്രൈവര്‍ മധുര സ്വദേശി ചിത്തിരസെല്‍വനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് മൂന്നിന് വീട്ടില്‍ വച്ചാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. പാഴ്‌സല്‍ നല്‍കാനെന്ന […]
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകനടക്കം 3 മരണം
ദണ്ഡേവാഡ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ദൂരദര്‍ശന്‍ വാര്‍ത്താസംഘത്തിന്‍റെ കാമറാമാനും രണ്ട് പൊലീസുകാരുമാണ് മരിച്ചത്. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ദന്തേവാഡ ജില്ലയിലെ ആരന്‍പൂരില്‍ എത്തിയപ്പോഴായിരുന്നു മാദ്ധ്യമ സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ രണ്ടു ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 12 നും 20 നുമായാണ് തിരഞ്ഞെടുപ്പ് നടക്കുക.
വായ്പ തുക തിരിച്ചടയ്ക്കാനായില്ല; പണം നല്‍കിയ ആളെ കൊന്ന് 25 കഷ്ണങ്ങളാക്കി
ലുധിയാന: നാല്‍പത് ലക്ഷത്തിന്‍റെ വായ്പ തുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ പണം തന്നയാളെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ശേഷം സ്വന്തം ഭാര്യയേയും കഴുത്ത് അറുത്ത് കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. ജസ്‌കരണ്‍ സിംഗ് എന്ന വ്യക്തിയില്‍ നിന്നും നാല്‍പത് ലക്ഷം രൂപയാണ് കര്‍ണേല്‍ സിംഗ് വായ്പ വാങ്ങിയത്. പണം തിരിച്ചടയ്ക്കാനുള്ള പല അവധികളും കഴിഞ്ഞിട്ടും ഇയാള്‍ക്ക് പണം നല്‍കാനായില്ല. ലുധിയാനയിലുള്ള കര്‍ണേല്‍ സിംഗിന്‍റെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒക്ടോബര്‍ 14 ന് പണം ആവശ്യപ്പെട്ട് കര്‍ണേല്‍ സിംഗിന്‍റെ വീട്ടിലെത്തിയ […]
വീട്ടിലെ ജോലിഭാരം പകയായി; പിതൃസഹോദരന്‍റെ കുഞ്ഞിനെ യുവതി കിണറ്റിലെറിഞ്ഞു കൊന്നു
താമരശ്ശേരി: അമ്മയോടുള്ള പക തീര്‍ക്കാന്‍ പിഞ്ചുകുഞ്ഞി കിണറ്റിലെറിഞ്ഞു കൊന്നു. താമരശ്ശേരിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. വെറും 7 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ് വീട്ടുമുറ്റത്തുള്ള കിണറ്റില്‍ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ 26 കാരിയ ജസീലയെ അറസ്റ്റു ചെയ്തു.കുഞ്ഞിന്‍റെ പിതൃസഹോദരന്‍റെ ഭാര്യയാണ് ജസീല. കുഞ്ഞിന്‍റെ അമ്മയോടുള്ള പക തീര്‍ക്കാനായി കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.വീട്ടിലെ ജോലിഭാരമാണ് ജസീലയ്ക്ക് കുഞ്ഞിന്‍റെ അമ്മയോട് പക ഉണ്ടാകാന്‍ കാരണം. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തി അമ്മ ഷമീന […]
കഴുത്തില്‍ ടെലിഫോണ്‍ വയര്‍ ചുറ്റിയ നിലയില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയുടെ മൃതദേഹം
ന്യൂഡല്‍ഹി: കഴുത്തില്‍ ടെലിഫോണ്‍ വയര്‍ ചുറ്റിയ നിലയില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹിയിലെ പഹര്‍ഗഞ്ച് മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കഴുത്തില്‍ വയര്‍ ചുറ്റിയ നിലയില്‍ യുവതിയെ കണ്ട ഹോട്ടല്‍ ജീവനക്കാര്‍ അപ്പോള്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഒരു യുവാവിനൊപ്പമാണ് 25കാരിയായ യുവതി ഹോട്ടലില്‍ മുറിയെടുത്തതെന്നും എന്നാല്‍ പിന്നീട് യുവാവിനെ കാണാതായെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് […]









