കോതമംഗലത്ത് മക്കളുടെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഊന്നുകല്ലിന് സമീപം നമ്പൂരിക്കൂപ്പിലാണ് നാടിനെ നടുക്കിയ സംഭവം. കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്‍റണി (42) ഭാര്യ പ്രിയ (38) യെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രിയ ഊന്നുകല്‍ ടൗണില്‍ തയ്യല്‍ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു കൊലപാതകം നടന്നത്. അച്ഛന്‍ അമ്മയെ വെട്ടുന്നതു കണ്ട് മക്കള്‍ ഉറക്കെ നിലവിളിച്ച് കൊണ്ട് അടുത്ത വീട്ടിലെത്തി അമ്മയെ ‘അപ്പന്‍ വാക്കത്തിക്ക് വെട്ടുന്നു രക്ഷിക്കണേ…’യെന്ന് കരഞ്ഞ് പറഞ്ഞു. ഇവര്‍ സമീപത്തെ ചിലരെയും കൂട്ടി […]
Tag: murder
പുതുവത്സര ആഘോഷത്തിനിടെ യുവാവ് ഭാര്യ വീട്ടുകാരെ വെടിവെച്ചു കൊന്നു
ബാങ്കോക്ക്: പുതുവത്സര ആഘോഷത്തിനിടെ ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച് കൊന്നു. തായ്‌ലാന്‍ഡിലെ ദക്ഷിണ പ്രവിശ്യയായ ചുങ്‌ഫോണിലാണ് സംഭവം, ആക്രമണം നടത്തിയ യുവാവ് പിന്നീട് സ്വയം വെടിവച്ച് മരിച്ചു. ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നതിന്റെ മാനസിക പ്രയാസത്തിലാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. യുവാവ് കൊലപ്പെടുത്തിയവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. ഭാര്യയുടെ കുടുംബത്തിനൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സുചീപ് പത്തു മിനിറ്റിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു. ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്ന ബ്യൂട്ടി പാര്‍ലറിലേക്ക് അമിതമായി മദ്യപിച്ച് എത്തിയ സുചീഫ് […]
യുവാവിന്‍റെ മൃതദേഹം ബൈക്കില്‍ കെട്ടി പാറക്കുളത്തില്‍ താഴ്‌ത്തിയ നിലയില്‍
കോട്ടയം: യുവാവിനെ ബൈക്കില്‍ കെട്ടി പാറക്കുളത്തില്‍ താഴ്‌ത്തിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടില്‍ മുകേഷിന്‍റെ(31) മൃതദേഹമാണ് ശനിയാഴ്ച രാവിലെയോടെ വാഴൂര്‍ കറുകച്ചാലിലെ പാറക്കുളത്തില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മുകേഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ കറുകച്ചാല്‍ പോലീസും പാമ്പാടി അഗ്നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കുളത്തില്‍നിന്ന് പുറത്തെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും പോലീസ് […]
പൂന്തോട്ടത്തില്‍ അടക്കം ചെയ്ത നിലയില്‍ കുട്ടികളുടെ മൃതദേഹം; പിതാവും രണ്ടാനമ്മയും മുത്തശ്ശിയും അറസ്റ്റില്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മക്കളുടെ മൃതദേഹം പൂന്തോട്ടത്തില്‍ അടക്കം ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍(16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍നിന്നു കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്‍റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സൗത്ത് കരോലിനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു […]
ഒളിച്ചോട്ടത്തിന് തടസം നിന്ന അമ്മയെ മകള്‍ കുത്തിക്കൊന്നു
ചെന്നൈ: ഒളിച്ചോട്ടത്തിന് തടസം നിന്ന അമ്മയെ പത്തൊമ്പതുകാരി കുത്തിക്കൊന്നു. ചെന്നൈയിലെ തിരുവല്ലൂരിലാണ് സംഭവം. പത്തൊമ്പതുകാരിയായ ദേവി പ്രിയ ആറ് മാസം മുന്‍പാണ് ഫേസ്ബുക്കിലൂടെ വിവേകിനെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഈ ബന്ധം അറിഞ്ഞ് ദേവി പ്രിയയുടെ പിതാവ് സിവഗുരുനാഥനും അമ്മ ഭാനുമതിയും മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രക്ഷിതാക്കളുടെ എതിര്‍പ്പ് മറികടന്ന് ദേവി പ്രിയ വിവേകിനൊപ്പം ഒളിച്ചോടാന്‍ പദ്ധതിയിട്ടു. തിങ്കളാഴ്ച തന്‍റെ രണ്ട് സുഹൃത്തുക്കള്‍ വിഗ്‌നേഷും സതീഷും വീട്ടിലെത്തുമെന്നും അവര്‍ക്കൊപ്പം ഇറങ്ങിപ്പോരാനും വിവേക് […]
നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി
മഞ്ചേരി: പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടില്‍ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേല്‍ റിയാസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കാസര്‍ഗോഡ്: കാസർഗോഡ് വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വിദ്യാനഗറിലെ ക്വാട്ടേഴ്സിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കർണാടക ഉമ്പള്ളി സ്വദേശിനി സരസുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ട്. ഇവരുടെ ഭർത്താവ് ചന്ദ്രുവിനെ രണ്ട് ദിവസമായി കാണാനില്ലെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ഉണ്ടായിരുന്നുവെന്ന് അയല്‍വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പിറവത്ത് വൃദ്ധൻ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ
പിറവം: പിറവത്ത് വൃദ്ധൻ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ. ആരക്കുന്നം എടയ്ക്കാട്ടുവയൽ, പാർപ്പാംകോട് കരയിൽ കണ്ടംകരിയ്ക്കൽ വീട്ടിൽ നാരായണൻകുട്ടി (70)യാണ് കൊല്ലപ്പെട്ടത്. പിറവം കോടതി കെട്ടിടത്തിന് മുന്നിലാണ് വെളുപ്പിന് 6 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഹോളോബ്രിക്സ് ഇഷ്ടികയ്ക്ക് തല ഇടിച്ച് കൊലപ്പെടുത്തിയ നിലയിൽലാണ് മൃതദേഹം. പിറവം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍
കാസര്‍ഗോഡ്: കര്‍ണ്ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് വെടിയേറ്റുമരിച്ചത്. കര്‍ണാടക വാഗമണ്‍ തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ വനത്തില്‍ നായാട്ടിന് പോയതാണെന്നാണ് ലഭിക്കുന്ന വിവരം. വനത്തിലൂടെ നടക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയ മൊഴി. കര്‍ണാടക വനംവകുപ്പിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന.
ബുലന്ദ്ഷഹര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍
ലഖ്‌നൗ: ബുലന്ദ്ഷഹറിലെ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. പ്രതി രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ താന്‍ പ്രതിയല്ലെന്ന് വിശദീകരിക്കുന്ന രീതിയില്‍ ഇയാള്‍ വീഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പൊലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ മൂന്ന് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പശുവിന്‍റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 പേരോളം […]








