ഡല്‍ഹിയില്‍ സ്ത്രീയുടെ മൃതദേഹം തുണ്ടുകളാക്കി ഉപേക്ഷിച്ച നിലയില്‍

ന്യൂഡല്‍ഹി: സ്ത്രീയുടെ മൃതദേഹം തുണ്ടുകളാക്കി ഉപേക്ഷിച്ച നിലയില്‍. ഡല്‍ഹിയിലെ അലിപുരിലാണ് സംഭവം. മൃതദേഹത്തിന്‍റെ കുറച്ചു ഭാഗങ്ങള്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലും തലയുള്‍പ്പെടെ ഛേദിക്കപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേത് ആണെന്ന് മാത്രമാണ് വ്യക്തമായിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. തിങ്കളാഴ്ച വൈകീട്ട് ഇതുവഴി നടന്നുപോകുകയായിരുന്ന വഴിയാത്രക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് അലിപൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ട്. തെരുവ് നായകള്‍ മൃതദേഹം മാന്തിക്കീറിയതാകാം ഇതെന്ന […]

കോട്ടയത്ത് പതിനഞ്ചുകാരിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി

കോട്ടയം: മണര്‍കാടിന് സമീപം അരീപ്പറമ്പില്‍ പതിനഞ്ചു വയസുകാരിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി. രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. മണര്‍കാട് മാലം സ്വദേശി അജീഷ് എന്ന യുവാവാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതലാണ് അയര്‍ക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. പിന്നാലെ മാതാപിതാക്കള്‍ പരാതിയുമായി അയര്‍ക്കുന്നം പോലീസിനെ സമീപിച്ചു. പോലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ […]

സൈ​നി​ക​ര്‍​ക്കു ന​ല്‍​കു​ന്നത് മോ​ശം ഭ​ക്ഷ​ണം; പ​രാ​തി ഉ​ന്ന​യി​ച്ച ബി​എ​സ്‌എ​ഫ് ജ​വാ​ന്‍റെ മ​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: സൈ​നി​ക​ര്‍​ക്കു ന​ല്‍​കു​ന്ന നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ നേ​തൃ​ത്വ​ത്തി​നെ​തി​രേ ഫേസ്ബു​ക്കി​ല്‍ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ബി​എ​സ്‌എ​ഫ് ജ​വാ​ന്‍റെ മ​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബോര്‍ഡര്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ല്‍ കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്ന തേ​ജ് ബ​ഹാ​ദു​ര്‍ യാ​ദ​വി​ന്‍റെ മ​ക​നാ​ണ് മ​രി​ച്ച​ത്. ഹ​രി​യാ​ന​യി​ലെ റി​വാ​ഡി​യി​ലെ വീ​ട്ടി​ല്‍ കൈ​യി​ല്‍ തോ​ക്ക് പി​ടി​ച്ച്‌ മ​രി​ച്ച നി​ല​യി​ല്‍ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ രോ​ഹി​തി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അന്വേഷണത്തി​ല്‍ വ്യ​ക്ത​മാ​കു​ന്ന​ത്. കും​ഭ​മേ​ള​യ്ക്കാ​യി തേ​ജ് ബ​ഹാ​ദൂ​ര്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്രാ​ജി​ലേ​ക്കു പോ​യ സ​മ​യ​ത്താ​ണ് മ​ക​ന്‍ മ​രി​ക്കു​ന്ന​ത്. അ​തി​ര്‍​ത്തി​യി​ല്‍ കാ​വ​ല്‍ നി​ല്‍​ക്കു​ന്ന​ത് വി​ശ​പ്പു സ​ഹി​ച്ചാ​ണെ​ന്നും […]

വീണ്ടും സദാചാര ഗുണ്ടകളുടെ വിളയാട്ടം; കാമുകിക്കൊപ്പമിരുന്ന എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ഥിയെ സദാചാരഗുണ്ടകള്‍ കൊലപ്പെടുത്തി

തിരുച്ചിറപ്പള്ളി: രാജ്യത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ വിളയാട്ടം. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ സദാചാര ഗുണ്ടകള്‍ കുത്തി മുറിവേല്‍പ്പിച്ച യുവാവ് മരിച്ചു. തിരുച്ചിറപ്പള്ളിയിലെ ആര്‍ കെ രാമകൃഷ്ണല്‍ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയായ തമിഴ്‌വണ്ണന്‍ (21) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌വണ്ണന്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചാണ് സംഘം യുവാവിനെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തിമിഴ് വണ്ണനും നഴ്‌സിങ് വിദ്യാര്‍ത്ഥിയായ യുവതിയുമായി തന്‍റെ കോളെജില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് എത്തി. ഇരുവരും ഒരുമിച്ച് ഇരുന്നത് കണ്ട […]

പൂപ്പാറയില്‍ റിസോര്‍ട്ട് ഉടമയുടെയും ജീവനക്കാരന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടില്‍ ഉടമയുടെയും ജീവനക്കാരന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. നടുപ്പാറ റിദം സ് ഓഫ് മൈ മൈന്‍റ് ഉടമ രാജേഷ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസ്. റിസോര്‍ട്ട് ജീവനക്കാരനായ  രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശി ബോബന്‍  ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നാര്‍- പൂപ്പാറ ഗ്യാപ് റോഡിന് അടിവശത്തായിട്ടുള്ള ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് […]

മരുമകനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ മണ്ണിട്ട് മൂടി; ഒഡീഷ സ്വദേശി മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ന്യൂഡല്‍ഹി: മരുമകനെ കൊന്ന ഒഡീഷ സ്വദേശി മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. ബിജയ് കുമാര്‍ മഹാറാണ എന്നയാളാണ് ഹൈദരാബാദില്‍ വെച്ച് അറസ്റ്റിലായത് 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയുടെ മകനായ ജയ് പ്രകാശിനെയാണ് ബിജയ് കുമാര്‍ മഹാറാണ ഡല്‍ഹിയില്‍ വെച്ച് തലയ്ക്കടിച്ച് കൊന്നത്. തുടര്‍ന്ന് ബാല്‍ക്കണിയില്‍ മണ്ണിട്ട് മൂടി മുകളില്‍ ചെടി വെച്ചു ഒളിപ്പിക്കുകയായിരുന്നു. മരുമകന് തന്‍റെ കാമുകിയുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 2012ല്‍ കാമുകി ഡല്‍ഹിയിലേക്കു താമസം മാറ്റിയതിനു പിന്നാലെയാണ് ബിജയ് കുമാര്‍ ഡല്‍ഹിയിലെത്തുന്നത്. ഐടി […]

ഹോംനഴ്‌സ് വീട്ടുടമയെ കുത്തിക്കൊന്ന സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പാലാരിവട്ടം: നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹോം നഴ്‌സ് വീട്ടുടമയെ കൊലപ്പെടുത്തിയത് സ്വന്തം അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. എറണാകുളം പാലാരിവട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പാലാരിവട്ടം കളവത്ത് റോഡില്‍ ചെല്ലിയംപുറം തോബിയാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോം നഴ്സ് ലോറന്‍സിനെ (52) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തോബിയാസ് ലഹരിയ്ക്കടിമയായിരുന്നെന്നാണ് വിവരം. തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനു സാധിക്കാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് ലോറന്‍സ് […]

കൊച്ചിയില്‍ വീട്ടുടമയെ ഹോം നഴ്‌സ് കുത്തിക്കൊന്നു

കൊച്ചി: കൊച്ചിയില്‍ വീട്ടുടമയെ ഹോം നഴ്‌സ് കുത്തിക്കൊന്നു. കൊച്ചി പാലാരിവട്ടത്താണ് സംഭവം. വീട്ടുടമയായ തോബിയാസ് (34) നെയാണ് ഹോം നഴ്‌സ് ലോറന്‍സ് കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.        

ഉറങ്ങാന്‍ കിടന്ന വീട്ടമ്മയുടെ മൃതദേഹം ഒരു മണിക്കൂറിനുള്ളില്‍ അടുത്ത പുരയിടത്തിലെ കുളത്തില്‍

കോട്ടയം: ഉറങ്ങാന്‍ കിടന്ന വീട്ടമ്മയുടെ മൃതദേഹം ഒരു മണിക്കൂറിനുള്ളില്‍ അടുത്ത പുരയിടത്തിലെ പടുതാ കുളത്തില്‍ കണ്ടെത്തി. നെടുങ്കണ്ടം കവുണ്ടി തുണ്ടത്തില്‍ വിഷ്ണുവിന്‍റെ ഭാര്യ ഉണ്ണിമായയെ (22) ആണ് തിങ്കളാഴ്ച രാത്രി പത്തേകാലോടെ കിടക്കപ്പായില്‍ നിന്നും കാണാതായത്. ഉണ്ണിമായ പത്തുമണിയോടെ ഉറങ്ങാന്‍ കിടന്നുവെന്നും പത്തു മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ അവിടെ ഇല്ലായിരുന്നുവെന്നുമാണ് ഭര്‍ത്താവ് വിഷ്ണു പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് വിഷ്ണുവും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി 11.45 മണിയോടെ മൃതദേഹം അടുത്ത പുരയിടത്തിലെ പടുതാക്കുളത്തില്‍ കണ്ടെത്തിയത്. അതേസമയം ഉണ്ണിമായയുടെ […]

പൊലീസിനെതിരെ കല്ലേറില്‍ പരിക്കേറ്റ് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്‍റെ കുടുംബം രംഗത്ത്

പത്തനംതിട്ട: പന്തളത്ത് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഐഎം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റ് മരിച്ച കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍റെ കുടുംബം പൊലീസിനെതിരെ രംഗത്ത്. പൊലീസിന്‍റെ നിസംഗതയാണ് ഉണ്ണിത്താന്‍റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സംഘര്‍ഷ സാദ്ധ്യത ഉണ്ടായിരുന്നിട്ടും പൊലീസ് മുന്‍കരുതലെടുത്തില്ല. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജയമ്മ ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ ഉണ്ണിത്താന്‍ ഏറെ മനോവിഷമത്തിലായിരുന്നു. അദ്ദേഹം ശബരിമല കര്‍മ്മ സമിതിയില്‍ സജീവപ്രവര്‍ത്തകനായിരുന്നെന്നും വിജയമ്മ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പൊലീസ് […]