കഴുത്തില്‍ ടെലിഫോണ്‍ വയര്‍ ചുറ്റിയ നിലയില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയുടെ മൃതദേഹം

ന്യൂഡല്‍ഹി: കഴുത്തില്‍ ടെലിഫോണ്‍ വയര്‍ ചുറ്റിയ നിലയില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹിയിലെ പഹര്‍ഗഞ്ച് മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

കഴുത്തില്‍ വയര്‍ ചുറ്റിയ നിലയില്‍ യുവതിയെ കണ്ട ഹോട്ടല്‍ ജീവനക്കാര്‍ അപ്പോള്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഒരു യുവാവിനൊപ്പമാണ് 25കാരിയായ യുവതി ഹോട്ടലില്‍ മുറിയെടുത്തതെന്നും എന്നാല്‍ പിന്നീട് യുവാവിനെ കാണാതായെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

prp

Related posts

Leave a Reply

*