ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ആസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു; കാമുകി അറസ്റ്റില്‍

മെല്‍ബണ്‍: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ആസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഇയാളുടെ 19കാരിയായ കാമുകിയെ പോലീസ് അറസ്റ്റുചെയ്തു. അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയായ മൗലിന്‍ റാത്തോഡാ(25)ണ് കൊല്ലപ്പെട്ടത്.   ഡേറ്റിംഗ് ഓണ്‍ലൈന്‍ സൈറ്റ് വഴി പരിചയപ്പെട്ടതാണ് യുവാവ് പെണ്‍കുട്ടിയെ.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെ റാത്തോഡ് യുവതിയുടെ സണ്‍ബറി സബര്‍ബിലെ പടിഞ്ഞാറന്‍ മെല്‍ബണിലെ വീട്ടിലെത്തിയിരുന്നു. അല്‍പസമയത്തിനകം അടിയന്തര സര്‍വീസിലേക്ക് ഫോണ്‍ സന്ദേശം എത്തി. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തുള്‍ റാത്തോഡ് ഗുരുതരമായി പരിക്കേറ്റ് നിലത്ത് കിടന്ന് പുളയുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  തുടര്‍ന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിക്കുന്നത്.

വീട്ടില്‍ തനിച്ചു യുവതി താമസിച്ചിരുന്ന പെണ്‍കുട്ടി തന്നെയാണ് റാത്തോഡിനെ അപായപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് ശേഷം ഇവര്‍ക്കുമേല്‍ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

മാതാപിതാക്കളുടെ ഏക മകനായ റാത്തോഡ് നാല് വര്‍ഷം മുമ്പാണ് പഠനത്തിനായി ആസ്‌ട്രേലിയയില്‍ എത്തിയതെന്ന് സുഹൃത്ത് ലൗ പ്രീത് സിംഗ് പറഞ്ഞു. മകന്‍റെ മരണവിവരമറിഞ്ഞ് അവര്‍ ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണെന്നും ഇയാള്‍ അറിയിച്ചു. നല്ല വ്യക്തിത്വത്തിനുടമയായ റാത്തോഡ് പഠിക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്നുവെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*