ഉപ്പും മുളകിലെ കുഞ്ഞാവയ്ക്ക് ആരാധകര്‍ ഏറെ; ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറല്‍

കൊച്ചി: സീരിയലുകളില്‍ ഏറ്റവും റേറ്റിംഗ് ഉള്ളത് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകിനുമാണ്. ബാലുവും നീലുവും മുടിയനും കേശുവും ശിവാനിയും ലച്ചുവും എല്ലാം പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമാണ്.

ഇപ്പോള്‍ പുതിയ അതിഥിയായി കുഞ്ഞാവയും എത്തിയിരിക്കുകയാണ്. ഉപ്പും മുളകും കുടുംബത്തിലെ പുതിയ അതിഥിയെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എല്ലാ എപ്പിസോഡിലും കുഞ്ഞിന്റെ മുഖം കാണിക്കാതെ അവസാനിക്കാറില്ല. കുഞ്ഞാവയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്.

ഇപ്പോഴിതാ കുഞ്ഞാവയുടെ വീഡിയോ വൈറലാകുകയാണ്. മുടിയന്‍ കുഞ്ഞാവയെ പാട്ടിന് അനുസരിച്ച് ചുവട് വെയ്പ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ തരംഗമാവുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞാവയുടെ ചോറൂണിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോള്‍ കുഞ്ഞാവയുടെ ഡാന്‍സും കൈനീട്ടി സ്വീകരിച്ചു കഴിഞ്ഞു.

 

Related posts

Leave a Reply

*