ഉപ്പും മുളകിലെ കുഞ്ഞാവയ്ക്ക് ആരാധകര്‍ ഏറെ; ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറല്‍

കൊച്ചി: സീരിയലുകളില്‍ ഏറ്റവും റേറ്റിംഗ് ഉള്ളത് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകിനുമാണ്. ബാലുവും നീലുവും മുടിയനും കേശുവും ശിവാനിയും ലച്ചുവും എല്ലാം പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ പുതിയ അതിഥിയായി കുഞ്ഞാവയും എത്തിയിരിക്കുകയാണ്. ഉപ്പും മുളകും കുടുംബത്തിലെ പുതിയ അതിഥിയെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എല്ലാ എപ്പിസോഡിലും കുഞ്ഞിന്റെ മുഖം കാണിക്കാതെ അവസാനിക്കാറില്ല. കുഞ്ഞാവയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ കുഞ്ഞാവയുടെ വീഡിയോ വൈറലാകുകയാണ്. മുടിയന്‍ കുഞ്ഞാവയെ പാട്ടിന് അനുസരിച്ച് ചുവട് വെയ്പ്പിക്കുന്ന വീഡിയോ […]

ഗണേഷ്‌കുമാറിനെ രൂക്ഷമായി വിമർശിച്ച് ശ്രീകണ്ഠൻ നായർ

ആത്മ പ്രസിഡന്‍റ് കെ.ബി ഗണേഷ് കുമാറിന്‍റെ പേരില്‍ താന്‍ ഒരു കത്ത് കണ്ടു. ഉപ്പും മുളകും നിര്‍ത്തി പകരം ചപ്പും ചവറും സംപ്രേക്ഷണം ചെയ്യുമെന്നൊക്കെ അദ്ദേഹം പറയുന്നത് കേട്ടു. ആത്മ പോലുള്ള ഒരു സംഘടന ഈ ചാനലിനെ വിലയിരുത്തുമ്പോള്‍ കുറച്ചു കൂടി ഔചിത്യം കാണിക്കണം. ആത്മയുടെ ടി.വി സീരിയല്‍ സംപ്രേക്ഷണം ചെയ്ത ഏക ചാനല്‍ ഞങ്ങളുടേതാണെന്നും ഫ്ലവേഴ്സ് ചാനല്‍ ഹെഡ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകിന്റെ സംവിധായകനെതിരെ നിഷ […]

ഉപ്പുംമുളകും അവസാനിപ്പിക്കും, പകരം ചപ്പും ചവറും തുടങ്ങും: ഗണേഷ് കുമാര്‍

ഉപ്പും മുളകും സീരിയലിനെ പരിഹസിച്ചും നിഷ സാരംഗിനെ പിന്തുണച്ചും ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്. വൈകാതെ ഉപ്പും മുളകും എന്ന പരമ്പര അവസാനിപ്പിക്കുകയും പകരം ചപ്പും ചവറും എന്ന പേരില്‍ മറ്റൊരു സംവിധായകനെ വെച്ച് സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും സാധ്യതകളുണ്ടെന്നും ഗണേഷ്‌കുമാര്‍പരിഹസിച്ചു. നിഷയെ അപമാനിക്കാനും പുറത്താക്കാനും നടത്തിയ ഹീനശ്രമങ്ങളെ ആത്മ അപലപിക്കുന്നതായും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഗണേഷ്‌കുമാര്‍ അറിയിച്ചു. ഇത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണുവാന്‍ കഴിയില്ല. ഓരോ ആര്‍ട്ടിസ്റ്റിനും അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള ഭീഷണിയും വെല്ലുവിളിയും ആയിട്ടാണ് ‘ആത്മ’ […]

നിഷ സാരംഗിന് കട്ട സപ്പോര്‍ട്ട് നല്‍കി പ്രേക്ഷകര്‍; ഉപ്പും മുളകില്‍ നിഷ തുടരുമെന്ന് ചാനല്‍

കൊച്ചി: ‘ഉപ്പുംമുളകും’ സീരിയലില്‍ സംവിധായകനെ മാറ്റാതെ താന്‍ വീണ്ടും അഭിനയിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നടി നിഷ സാരംഗ്. നടി തന്നെ സീരിയലില്‍ നീലു എന്ന നായികാ കഥാപാത്രത്തിന്റെ റോളില്‍ തുടരുമെന്ന് ഫ്‌ളവേഴ്‌സ് ചാനല്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് നടി തന്റെ നിലപാട് ആവര്‍ത്തിച്ചത്. തന്നെ സീരിയലില്‍ നിന്നും മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയെന്ന നടി നിഷയുടെ ആരോപണത്തില്‍ പ്രതികരണവുമായി ഫ്‌ളവേഴ്‌സ് ചാനല്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സംവിധായകനെ മാറ്റാതെ താന്‍ തിരിച്ച് അങ്ങോട്ടില്ലെന്ന് നടി വ്യക്തമാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമുഖത്തിലാണ് നിഷ […]