ഉപ്പുംമുളകും അവസാനിപ്പിക്കും, പകരം ചപ്പും ചവറും തുടങ്ങും: ഗണേഷ് കുമാര്‍

ഉപ്പും മുളകും സീരിയലിനെ പരിഹസിച്ചും നിഷ സാരംഗിനെ പിന്തുണച്ചും ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്. വൈകാതെ ഉപ്പും മുളകും എന്ന പരമ്പര അവസാനിപ്പിക്കുകയും പകരം ചപ്പും ചവറും എന്ന പേരില്‍ മറ്റൊരു സംവിധായകനെ വെച്ച് സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും സാധ്യതകളുണ്ടെന്നും ഗണേഷ്‌കുമാര്‍പരിഹസിച്ചു.

നിഷയെ അപമാനിക്കാനും പുറത്താക്കാനും നടത്തിയ ഹീനശ്രമങ്ങളെ ആത്മ അപലപിക്കുന്നതായും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഗണേഷ്‌കുമാര്‍ അറിയിച്ചു. ഇത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണുവാന്‍ കഴിയില്ല. ഓരോ ആര്‍ട്ടിസ്റ്റിനും അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള ഭീഷണിയും വെല്ലുവിളിയും ആയിട്ടാണ് ‘ആത്മ’ നിഷയുടെ അനുഭവങ്ങളെ കാണുന്നത്.

മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരും കലാകാരികളും തൊഴില്‍ മേഖലയില്‍ അഭിമുഖീകരിച്ചു വരുന്ന മറ്റ് ഒട്ടനവധി പ്രതിബന്ധങ്ങള്‍ സംബന്ധിച്ച് ആശങ്ക അറിയിച്ചും ,അവ ആവര്‍ത്തിക്കാതിരിക്കാന്‍ ആത്മാര്‍ഥതയുള്ള നടപടികള്‍ ആവശ്യപ്പെട്ടും കേരളാ ടെലിവിഷന്‍ ഫ്രറ്റേണിറ്റിയ്ക്കും ചില ചാനല്‍ മേധാവികള്‍ക്കും ‘ആത്മ’ മുന്‍പ് കത്ത് നല്‍കിയിരുന്നു.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അവരില്‍ ഒരാളും ഒരു മറുപടി നല്‍കാന്‍ പോലും തയ്യാറാകാതെ അങ്ങേയറ്റം അവഗണനാപരമായ സമീപനവും ഉത്തരവാദിത്വമില്ലായ്മയുമാണ് കാട്ടിയത്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ വിഷയത്തിലുള്ള അവരുടെ നിലപാടും, തന്ത്രപരമായ ഒരു സമീപനമായിട്ടാണ് കാണേണ്ടിവരുന്നതെന്നും ഗണേഷ് കുമാര്‍ പറയുന്നു.

prp

Related posts

Leave a Reply

*