സോളാര്‍ കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാറാണെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.
ഗണേഷ് കുമാര്‍ കത്തില്‍ മൂന്ന് പേജ് കൂട്ടിച്ചേര്‍ത്തു.21 പേജുള്ള കത്ത് ഗണേഷ് 24 പേജുള്ള കത്താക്കി മാറ്റിയെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ഗണേഷിനെ മന്ത്രിയാക്കാത്തതിലുള്ള വൈരാഗ്യമാണ് തീര്‍ത്തതെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു.
കൊട്ടാരക്കര കോടതിയിലാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്. സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

