ഉപ്പുംമുളകും അവസാനിപ്പിക്കും, പകരം ചപ്പും ചവറും തുടങ്ങും: ഗണേഷ് കുമാര്‍

ഉപ്പും മുളകും സീരിയലിനെ പരിഹസിച്ചും നിഷ സാരംഗിനെ പിന്തുണച്ചും ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്. വൈകാതെ ഉപ്പും മുളകും എന്ന പരമ്പര അവസാനിപ്പിക്കുകയും പകരം ചപ്പും ചവറും എന്ന പേരില്‍ മറ്റൊരു സംവിധായകനെ വെച്ച് സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും സാധ്യതകളുണ്ടെന്നും ഗണേഷ്‌കുമാര്‍പരിഹസിച്ചു. നിഷയെ അപമാനിക്കാനും പുറത്താക്കാനും നടത്തിയ ഹീനശ്രമങ്ങളെ ആത്മ അപലപിക്കുന്നതായും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഗണേഷ്‌കുമാര്‍ അറിയിച്ചു. ഇത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണുവാന്‍ കഴിയില്ല. ഓരോ ആര്‍ട്ടിസ്റ്റിനും അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള ഭീഷണിയും വെല്ലുവിളിയും ആയിട്ടാണ് ‘ആത്മ’ […]

സംസ്ഥാന അവാര്‍ഡ് നേടിയിട്ടും ആദരിച്ചില്ല; അമ്മയുടെ യോഗത്തില്‍ പൊട്ടിക്കരഞ്ഞ് നിഷ

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രിയായ നിഷ സാംരഗിനെ സംഘടന അവഗണിച്ചു. ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ മുഴുവന്‍ ആദരിച്ച യോഗം നിഷയെ അവഗണിക്കുകയായിരുന്നുവെന്നും യോഗത്തില്‍ നിഷ പൊട്ടിക്കരഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ തനിക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് നിഷ എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയ വിവരം തങ്ങള്‍ക്ക് അറിയില്ലെന്നും ഇതൊക്കെ മുന്‍കൂട്ടി അറിയിക്കണമെന്നുമായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ മറുപടി. തുടര്‍ന്ന് നിഷ […]