ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ആസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു; കാമുകി അറസ്റ്റില്‍

മെല്‍ബണ്‍: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ആസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഇയാളുടെ 19കാരിയായ കാമുകിയെ പോലീസ് അറസ്റ്റുചെയ്തു. അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയായ മൗലിന്‍ റാത്തോഡാ(25)ണ് കൊല്ലപ്പെട്ടത്.   ഡേറ്റിംഗ് ഓണ്‍ലൈന്‍ സൈറ്റ് വഴി പരിചയപ്പെട്ടതാണ് യുവാവ് പെണ്‍കുട്ടിയെ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെ റാത്തോഡ് യുവതിയുടെ സണ്‍ബറി സബര്‍ബിലെ പടിഞ്ഞാറന്‍ മെല്‍ബണിലെ വീട്ടിലെത്തിയിരുന്നു. അല്‍പസമയത്തിനകം അടിയന്തര സര്‍വീസിലേക്ക് ഫോണ്‍ സന്ദേശം എത്തി. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തുള്‍ റാത്തോഡ് ഗുരുതരമായി പരിക്കേറ്റ് നിലത്ത് […]

ഓ​സ്ട്രേ​ലി​യ​യി​ല്‍ മ​ല​യാ​ളി​യു​ടെ കൊ​ല​പാ​ത​കം: ഭാ​ര്യ​യ്ക്കും കാ​മു​ക​നും 22 വ​ര്‍​ഷം ത​ട​വ്

മെ​ല്‍​ബ​ണ്‍: മ​ല​യാ​ളി ഓ​സ്ട്രേ​ലി​യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ഭാ​ര്യ​യ്ക്കും കാ​മു​ക​നും ത​ട​വ്. പു​ന​ലൂ​ര്‍ ക​രു​വാ​ളൂ​ര്‍ ആ​ല​ക്കു​ന്നി​ല്‍ സാം ​ഏ​ബ്ര​ഹാം കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ഭാ​ര്യ സോ​ഫി​യ, ഇ​വ​രു​ടെ കാ​മു​ക​ന്‍ അ​രു​ണ്‍ ക​മ​ലാ​സ​ന​ന്‍ എ​ന്നി​വ​രെ​യാ​ണ് വി​ക്ടോ​റി​യ​ന്‍ സു​പ്രീം കോ​ട​തി ജ​യി​ല്‍ ശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്. സോ​ഫി​യ 22 വ​ര്‍​ഷ​ത്തെ​യും ക​രു​ണ്‍ 27 വ​ര്‍​ഷ​ത്തെ​യും ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കേ​സി​ല്‍ ഇ​രു​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്നു ഫെ​ബ്രു​വ​രി​യി​ല്‍ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. 2015 ഒ​ക്ടോ​ബ​റി​ലാ​ണ് മെ​ല്‍​ബ​ണി​ലെ യു​എ​ഇ എ​ക്സ്ചേ​ഞ്ച് ജീ​വ​ന​ക്കാ​ര​നാ​യ സാം ​ഏ​ബ്ര​ഹാ​മി​നെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​റ​ക്ക​ത്തി​ലു​ണ്ടാ​യ […]

21-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വര്‍ണം.

ഗോ​ള്‍​ഡ് കോ​സ്റ്റ്: ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ഗോ​​ള്‍​​ഡ് കോ​​സ്റ്റി​​ല്‍ നടക്കുന്ന 21-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വര്‍ണം. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് സ്വര്‍ണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായുടെ സ്വര്‍ണം. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ്. നേരത്തെ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പി.​ഗു​രു​രാ​ജ വെ​ള്ളി മെഡ​ല്‍ നേടിയിരുന്നു.  

21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തിരിതെളിയും

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. കരാറ സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 11 ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ 71 രാജ്യങ്ങളില്‍ നിന്നുള്ള 4500 കായിക താരങ്ങള്‍ മാറ്റുരയ്ക്കും. ഇന്ത്യയില്‍ നിന്ന് 200 അത്‌ലറ്റുകളാണ് ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. റിയോ ഒളിംപിക്‌സ് മെഡല്‍ ജേതാവും ബാഡ്മിന്‍റണ്‍ താരവുമായ പിവി സിന്ധു ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തും. ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കൂടിയാണ് സിന്ധു. ഗുസ്തി […]

മുട്ടയ്ക്കുള്ളിലെ വിസ്മയം കണ്ട് ഞെട്ടി കര്‍ഷകന്‍

ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാ ലെ മുട്ട കര്‍ഷകനാണ് ഫാമില്‍ നിന്ന് അസാധാരണ വലിപ്പമുള്ള മുട്ട ലഭിച്ചത്. സാധാരണ മുട്ടയുടെ മൂന്നിരട്ടിയോളം വരും വലിപ്പം. അത് പൊട്ടിച്ചപ്പോള്‍ അതിനകത്ത് സാധാരണ വലിപ്പമുള്ള മറ്റൊരു മുട്ടയും. അമ്ബരപ്പിക്കുന്ന കണ്ടെത്തല്‍ ഫാം അധികൃതര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറല്‍ ആയി. 176 ഗ്രാം തൂക്കമുള്ളതായിരുന്നു മുട്ട. ശരാശരി മുട്ടയുടെ തൂക്കം 58 ഗ്രാം ആണ്. എന്നാല്‍ അതിന്‍റെ മൂന്നിരട്ടി വരുന്നതാണ് ഫാമില്‍ നിന്ന് ലഭിച്ചത്. സ്റ്റോക്ക്മാന്‍ എന്ന ഫാം ഹൗസിന്‍റെ ഉടമസ്ഥന്‍ […]

ഒടുവില്‍ ജെസിക്കാ ഫാല്‍കോട്ട് മരണത്തിനു കീഴടങ്ങി

സിഡ്നി: ഓസ്ട്രേലിയന്‍ നാടക-സിനിമ താരം ജെസിക്കാ ഫാല്‍കോട്ട് അന്തരിച്ചു. മൂന്നു ആഴ്ച മുന്‍പ് നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ജെസിക്ക ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് സിഡ്നിയിലെ സെ ജോര്‍ജ് ഹോസ്പ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഡിസംബര്‍ 26-ന് സിഡ്നിയുടെ കിഴക്കന്‍ തീരത്തിനടുത്തുവെച്ച്‌ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു ജസീക്കയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാറില്‍ ഒപ്പമുണ്ടായിരുന്ന അച്ഛന്‍ വിവിയന്‍ ഫാല്‍കോട്ടും, അമ്മ ലാര്‍സും അപകടസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. സഹോദരിയും നടിയുമായ ഇരുപത്തൊന്നുകാരി അനാബെല്ല മൂന്നു […]