അലമാരയില്‍ യുവതിയുടെ മൃതദേഹം, പിന്നില്‍ കാമുകനെന്ന് സംശയം

ന്യൂഡല്‍ഹി: അലമാരയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ ഗോകല്‍പുരിയില്‍ ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

വിവാഹിതനായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ ലിവിംഗ് ടുഗേതര്‍ ബന്ധത്തിലായിരുന്നു. വിവാഹമോചനം നേടിയതിന് ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു താനെന്നാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

യുവാവ് തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. മൃതദേഹത്തിന് കുറച്ചധികം ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*