ഹരിയാനയില്‍ കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ബെഹ്റോള: ഹരിയാനയിലെ ബെഹ്‌റോളയില്‍ കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. 25കാരനാണ് കൊല്ലപ്പെട്ടത്.

ആഗസ്ത് 2 ന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കന്നുകാലിയെ മോഷ്ടിക്കാനായി കയര്‍ അഴിക്കുന്നത് കണ്ടുവെന്ന് ആരോപിച്ചായിരുന്നു ഗ്രാമവാസികളില്‍ ചിലര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കൊല്ലപ്പെട്ടയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

prp

Related posts

Leave a Reply

*