കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ 8 പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് ഗുരുതര പരിക്ക്. വള്ളിക്കുന്ന് ചേലേമ്പ്ര പ്രദേശങ്ങളിലുമായാണ് എട്ടുപേര്‍ക്ക് നായയുടെ കടിയേറ്റത്. ചാലിപ്പറമ്പ് ചക്കുവളവില്‍ നമ്പന്‍ ബാവ, വൈദ്യരങ്ങാടി അനസ്, കൊടക്കാട് പുള്ളാട്ട് ഉത്സവത്തിനിടെ അരീക്കര സുനില്‍കുമാര്‍, ആലീരിത്തി തറയില്‍ ഷിനു, ഒരു കച്ചവടക്കാരന്‍, ഒലിപ്രം തിരുത്തിയില്‍ കിഴക്കിനി അരുണ്‍കുമാര്‍,പുല്ലിപറമ്പില്‍ രണ്ടു പേര്‍ക്കുമാണ് നായയുടെ അക്രമണമണം നേരിടേണ്ടി വന്നത്. നായയുടെ കടിയേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് .

എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനം: എം ടി രമേശ്

കോഴിക്കോട്: എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ അവശ്യമുണ്ട്, അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിന്. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ […]

സ്ത്രീകളെ അകത്തളങ്ങളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത് പോയ കാലത്തിലേക്കുള്ള മടക്കം: കെ ടി ജലീല്‍

കോഴിക്കോട്: ലോക സമൂഹത്തിലെ പാരമ്പര്യവാദികള്‍ പുരോഗമനചിന്തയിലേക്ക് വരുമ്പോള്‍ നമ്മള്‍ കേരളീയര്‍ പുരോഗതിയില്‍ നിന്നും പാരമ്പര്യവാദത്തിന്‍റെ പഴയ കാലത്തിലേക്ക് നടക്കുകയാണെന്ന് മന്ത്രി കെ ടി ജലീല്‍. കോഴിക്കോട് വനിത പോളിടെക്‌നിക്കിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ അവിടേക്ക് പോകരുത് ഇവിടേക്ക് വരരുത് എന്നൊക്കെ പറയുന്നത് അവരെ അകത്തളങ്ങളില്‍ കെട്ടിയിടാനുള്ള ശ്രമമാണ്. ഇത് കഴിഞ്ഞുപോയ കാലത്തേക്കുള്ള തിരിച്ച് പോക്കാണെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ കലോത്സവത്തെ ചൊല്ലി സംഘര്‍ഷം; വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി

കോഴിക്കോട്: സി സോണ്‍ കലോത്സവത്തെ ചൊല്ലി കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എംഎസ്‌എഫുമായി സഹകരിക്കുന്ന വിദ്യാര്‍ത്ഥികളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന ആരോപണമാണ് സംഘര്‍ഷത്തിലെത്തിച്ചത്. ഇത് സംബന്ധിച്ച്‌ വൈസ് ചാന്‍സിലര്‍ക്ക് പരാതിയും നല്‍കിയിരുന്നു. പ്രതിഷേധിച്ച എംഎസ്‌എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ സെനറ്റ് ഹാളില്‍ പൂട്ടിയിടുകയും ചെയ്തു. കലോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രതിഷേധം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി. ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് സ്വദേശി ട്രെയിനില്‍ നിന്നു വീണ് മരിച്ചു

കോഴിക്കോട്: മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള മെയിലില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി അഭിജിത്ത് (18) മരിച്ചു. തമിഴ്‌നാട് മധുകരൈയില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. മൃതദേഹം പോത്തന്നൂര്‍ റെയില്‍വേ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മോര്‍ച്ചറിയിലേക്ക് മാറ്റി. ചെന്നൈ മെയിലിന്‍റെ എസ്10 കോച്ചില്‍ പതിനാലാം ബര്‍ത്തിലായിരുന്നു അഭിജിത്ത് യാത്രചെയ്തിരുന്നത്. ടോയിലറ്റില്‍ പോകുന്നതിനിടെ വാതിലിലൂടെ പുറത്തേക്ക് വീണതാകാമെന്നതാണ് സംശയം.

സാംസ്‌കാരിക നായകര്‍ സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികള്‍; അക്രമം മുഖ്യമന്ത്രി തടഞ്ഞില്ലെങ്കില്‍ തിരിച്ചടിക്കാന്‍ തയ്യാര്‍: കെഎസ്‌യു

കോഴിക്കോട്: സാംസ്‌കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്. സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്നും സര്‍ക്കാര്‍ നല്‍കുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും അഭിജിത് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക രംഗത്തുനിന്ന് വേണ്ടത്ര പ്രതിഷേധം ഉയരുന്നില്ല എന്നാരോപിച്ചാണ് കെഎസ്‌യുവിന്‍റെ വിമര്‍ശനം. അക്രമസംഭവങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ തിരിച്ചടിക്കാന്‍ കെഎസ്‌യു തയ്യാറാണെന്നും കെ എം അഭിജിത് പറഞ്ഞു. ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കില്‍ ജീവന്‍ […]

പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. പേരാമ്പ്രയ്ക്കടുത്ത് പന്തിരിക്കരയിലാണ് സംഭവം നടന്നത്. പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗവും സിപിഎം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ പി ജയേഷിന്‍റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. സ്റ്റീല്‍ ബോംബ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വീടിന് കേടുപാടുകളുണ്ടായി.  കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ ബിജെപി സിപിഎം സംഘര്‍ഷത്തില്‍ ജയേഷിന് മര്‍ദ്ദനമേറ്റിരുന്നു. പരിക്കേറ്റ ജയേഷ് ആശുപത്രി വിട്ട് വീട്ടില്‍ എത്തിയ […]

പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിക്കാരോട് പറഞ്ഞാല്‍ തീരുന്ന ക്രമസമാധാന പ്രശ്‌നം മാത്രമേ കേരളത്തിലുള്ളൂവെന്ന് ബിന്ദു

കോഴിക്കോട്: പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിക്കാരോട് പറഞ്ഞാല്‍ തീരുന്ന ക്രമസമാധാന പ്രശ്‌നം മാത്രമേ കേരളത്തിലൊള്ളൂവെന്ന് ബിന്ദു. തങ്ങള്‍ക്ക് സുരക്ഷവേണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇരുവര്‍ക്കും സുരക്ഷ അനുവദിക്കണമെന്ന് കോടിതി നിര്‍ദേശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിന്ദു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തനിക്ക് സ്വൈര്യ ജീവിതം നഷ്ടമായി. വ്യക്തിപരമായി സമാഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി നേരിടുന്നുണ്ട്. തന്‍റെ കുട്ടികളെയടക്കം ഭീഷണിപ്പെടുത്തുകയാണ്. ഈയൊരവസ്ഥയില്‍ കോടതി ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. സ്ത്രീകളുടെ അന്തസുയര്‍ത്തിയ വിധിയാണ് സുപ്രീകോടിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും […]

തട്ടുകടക ഭക്ഷണത്തിന്‍റെ ഗുണമേന്മ ഉറപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

കോഴിക്കോട്: സംസ്ഥാനത്തെ തെരുവ് ഭക്ഷണങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സംവിധാനം വരുന്നു. തെരുവ് ഭക്ഷണത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടേതാണ് ഈ നീക്കം. ഓരോ ജില്ലയിലും ഓരോ സ്ഥലം എന്ന രീതിയിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. പദ്ധതി പ്രകാരം പെട്ടിക്കടകളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കും. കൂടാതെ വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഈ പദ്ധതി കൊണ്ടുവരുന്നതിന് മുന്നോടിയായി അധികൃതര്‍ വിവര ശേഖരണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ […]

ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കാനാവില്ലന്ന് അധികൃതര്‍. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യ വനം ഹയര്‍സെക്കന്‍ററി സ്‌കൂളാണ് ബിന്ദുവിന്‍റെ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. മുമ്പ് അഡ്മിഷന്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയപ്പോള്‍ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു. താന്‍ ഒരു ആക്ടിവിസ്റ്റല്ലെന്നും എന്നാല്‍ എജ്യൂക്കേഷന്‍ അക്ടിവിസ്റ്റാണ് താനെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. സ്‌കൂളിന്‍റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ പറഞ്ഞതായും ബിന്ദു പറയുന്നു. മകള്‍ക്ക് […]