സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. പവന് 23,880 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,284.61 ഡോളറാണ് ഇന്നത്തെ നിരക്ക്.

‘ഏറെ പറയാനുണ്ട് സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെപ്പറ്റി’;​ വൈറലായി നടിയുടെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി: ഒരു സാധാരണ രാഷ്‌ട്രീയ നേതാവിനെ വിമര്‍ശിക്കുന്നതു പോലെ സുരേഷ് ഗോപിയെ വിമര്‍ശിക്കരുതെന്ന് നടി ലക്ഷ്മി പ്രിയ. സ്വന്തം പോക്കറ്റില്‍ നിന്ന് പൈസയെടുത്ത്‌ സമൂഹത്തിനു വേണ്ടി നന്മ ചെയ്യുന്നയാളാണ് സുരേഷ് ഗോപിയെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘രണ്ടുമൂന്ന് ദിവസമായി ആകെ മനപ്രയാസമാണ്. ആ കുഞ്ഞുമോന്‍ എപ്പോഴും കണ്‍മുന്നില്‍. പിന്നെ സ്‌നേഹിച്ച്‌ കൂടെ നിര്‍ത്തുന്നവര്‍ തരുന്ന മുറിവുകള്‍ (അതു വര്‍ഷങ്ങളായി എന്‍റെ ഒരു ശാപമാണ്, ആരെ സ്‌നേഹിച്ച്‌ ആത്മാര്‍ത്ഥതയോടെ നിന്നാലും മൂന്നിന്‍റെ അന്ന് […]

മാണിയുടെ മൃതദേഹം ഇന്ന് കോട്ടയത്തെത്തിക്കും; സംസ്‌കാരം നാളെ

കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയില്‍നിന്ന് കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതോടെ കോട്ടയത്തേക്ക് കൊണ്ടു പോകും. പത്തര മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കും. അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിച്ച ശേഷം വ്യാഴാഴ്ച്ച വൈകിട്ട് […]

കെ എം മാണി അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി അന്തരിച്ചു. വൈകിട്ട് 4. 57 ന് ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമാവുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയെയാണ് കെഎം മാണിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ […]

കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. രാവിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയെയാണ് കെഎം മാണിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയായിരുന്നു. രാത്രിയില്‍ വെന്റിലേറ്റര്‍ സഹായവും നല്‍കുന്നുണ്ട്. മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹത്തിനു ആഹാരം നല്‍കുന്നത്. രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയില്‍ ആണെന്നും വിളിച്ചാല്‍ കണ്ണു […]

സരിതാ നായര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി

കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത് സരിത നായര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി. റിട്ട് ഹര്‍ജി നിലനില്‍ക്കില്ലന്നും പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയാണ് നല്‍കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ തള്ളിയത്. സരിതയുടെ ശിക്ഷ തടഞ്ഞിട്ടുണ്ടന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി കണക്കിലെടുത്തില്ല. ഇലക്ഷന് പെറ്റീഷന്‍ ഫയല്‍ ചെയ്താല്‍ ഈ ഇലക്ഷന് മത്സരിക്കാന്‍ അവസരം ലഭിക്കില്ല എന്ന് സരിതയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചെങ്കിലും കോടതി വഴങ്ങിയില്ല. ഹര്‍ജി നില നില്‍ക്കില്ല എന്ന് കോടതി വ്യക്തമാക്കി. സരിതയുടെ ഹര്‍ജികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ […]

കെ എം മാണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലായി എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ട്യൂബ് വഴി ഭക്ഷണം നല്‍കുന്നുണ്ടെന്നും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും […]

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ദഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍, ഉജ്ജയില്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ അടക്കം 83 സാക്ഷികള്‍ ആണ് ഉള്ളത്. പ്രധാനപ്പെട്ട 10 സാക്ഷികളുടെ മൊഴികള്‍ മജിസ്‌ട്രേറ്റുമാര്‍ രേഖപ്പെടുത്തി. ഇത് രേഖപ്പെടുത്തിയ 7 മജിസ്‌ട്രേറ്റുമാരും സാക്ഷികളാണ്. ബലാത്സംഗം, പ്രകൃതിവിരുദ്ധ […]

അരുണിന് ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധം; യുവതിയുമായി ബാര്‍ ഹോട്ടലില്‍ സ്ഥിരമായി എത്തും

കൊച്ചി : തൊടുപുഴ കുമാരമംഗലത്ത് ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന്‍റെയും യുവതിയുടെയും രാത്രിയാത്രകളെക്കുറിച്ച്‌ പൊലീസ് അന്വേഷിക്കുന്നു. ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള പ്രതി, ലഹരി വസ്തുക്കള്‍ കൈമാറുന്നതിന് യുവതിയെ മറയാക്കിയിരുന്നോ എന്നതിനെക്കുറിച്ചും സ്പെഷല്‍ ബ്രാഞ്ച് അന്വേഷിക്കുന്നു. ഏഴും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ടശേഷം രാത്രി 11 മണിയോടെയാണ് യുവതിയും അരുണും യാത്രക്കിറങ്ങുക. കാറിലാണ് ഇരുവരുടെയും യാത്രകള്‍. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇരുവരും തിരിച്ചെത്തുക. ഈ […]

കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരം

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. മാണിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. […]