‘അനുപമ ക്രിസ്‌ത്യാനിയാണെങ്കില്‍ കലക്‌ടര്‍ സ്ഥാനത്തുനിന്ന്‌ മാറ്റണം’; വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ്‌

കൊച്ചി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ പേരില്‍ നോട്ടീസ് നല്‍കിയ ജില്ല കളക്ടര്‍ ടിവി അനുപമയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശനവുമായി ആര്‍എസ്‌എസ്, ബിജെപി നേതാവ്‌ ടി ജി മോഹന്‍ ദാസ്. തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി സര്‍ക്കാര്‍ പ്രതിനിധിയാണ്. അതിനാല്‍ തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കലക്‌ടറായി നിയമാക്കാറുള്ളതെന്നും അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ അവരെ ഉടന്‍ മാറ്റേണ്ടതാണെന്നും മോഹന്‍ദാസ് ട്വീറ്റ് ചെയ്‌തു. അനുപമയുടെ പേര്‌ അനുപമ ക്ലിന്‍സണ്‍ ജോസഫ്‌ എന്നാണെന്ന്‌ […]

കൊച്ചിയില്‍ ട്രെയ്‌ലര്‍ ഇടിച്ച്‌ കാര്‍ പാലത്തില്‍ നിന്നും താഴെ റെയില്‍വേ ട്രാക്കില്‍ പതിച്ചു

കൊച്ചി : കൊച്ചി വൈറ്റില ദേശീയപാതയില്‍ ട്രെയ്‌ലര്‍ ഇടിച്ച്‌ കാര്‍ പാലത്തില്‍ നിന്നും താഴെ റെയില്‍വേ ട്രാക്കില്‍ പതിച്ചു. പാലാരിവട്ടത്തു നിന്നും വൈറ്റിലയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 8.35 ഓടെയായിരുന്നു അപകടം. വൈറ്റിലയിലേക്ക് വരികയായിരുന്ന കാറിന് പിന്നില്‍ അമിത വേഗതയിലെത്തിയ ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്‍റെ കൈവരി തകര്‍ത്ത് കാര്‍ തലകീഴായി റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കില്‍ ജോലി ചെയ്തിരുന്ന […]

സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളി

കൊച്ചി: കൊച്ചിയെയും വയനാടിനെയയും പിടിച്ചു കുലുക്കാന്‍ എത്തിയ സരിത എസ് നായര്‍ക്ക് രണ്ടിടത്തും മത്സരിക്കാനാകില്ല. രണ്ട് മണ്ഡലങ്ങളിലും സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. സോളാര്‍ കേസ് തന്നെയാണ് ഇവിടെയും സരിതയെ ചതിച്ചത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ ഇതുവരെയും റദ്ദാക്കിയിട്ടില്ല. ആയതിനാലാണ് നാമനിര്‍ദേശ പത്രിക തള്ളിയത്. ശിക്ഷ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ സരിതയ്ക്ക് സാധിച്ചില്ല. ആയതിനാല്‍ നാമനിര്‍ദേശ പത്രിക തള്ളാന്‍ […]

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം പിന്‍വലിച്ചു

കൊച്ചി: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ നടത്താനിരുന്ന സമരപരിപാടികളില്‍ പിന്‍വലിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയുള്ള കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് സമര പരിപാടികളില്‍ നിന്നും കന്യാസ്ത്രീകള്‍ പിന്മാറുന്നത്. സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മനപ്പൂര്‍വ്വം വൈകിക്കുന്നതായി പ്രതിഷേധിച്ച്‌ കന്യാസ്ത്രീകള്‍ വീണ്ടും സമരം ആരംഭിക്കാനൊരുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നാണ് കോട്ടയം എസ്പിക്ക് […]

കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ഓപ്പറേഷന്‍ കിങ് കോബ്രയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷിഹാബുദ്ദീന്‍, അബ്ദുള്‍ സാബിദ് എന്നിവരാണ് ‘കിംഗ് കോബ്ര’യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പിടിയിലായത് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍റെ പരിസരത്ത് നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. വിശാഖപട്ടണത്ത് നിന്നും ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്കായി എത്തിച്ച ലഹരി വസ്തുവാണ് പിടിച്ചെടുത്തത്. 500 രൂപ വിലയുള്ള ചെറു പാക്കറ്റുകളിലാക്കിയാണ് ഇവര്‍ ഇവിടെ വില്‍പ്പന നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ […]

സരിതയ്ക്ക് തിരിച്ചടി; എറണാകുളം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത

കൊച്ചി: എറണാകുളം മണ്ഡലത്തില്‍ സരിത എസ് നായരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത. കേസുകളുടെ വിശദാംശങ്ങളില്‍ വന്ന അവ്യക്തതയാണ് പ്രശ്നത്തിന് കാരണം. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച്‌ അയോഗ്യത ഉണ്ടാകും. വിധി സ്റ്റേ ചെയ്ത കോടതി […]

നടി ആക്രമിക്കപ്പെട്ട കേസ്; രഹസ്യ വിചാരണയ്ക്ക് അനുമതി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണയ്ക്ക് എറണാകുളം സിബിഐ കോടതിയുടെ അനുമതി. ഈ കേസിന്‍റെ സ്വഭാവം പരിഗണിച്ചാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുമ്പാകെയാണ് വാദം. കേസിന്‍റെ രേഖകള്‍ കൈമാറുന്നതില്‍ തടസമില്ലെന്നു വ്യക്തമാക്കിയ കോടതി, അത് സ്വകാര്യതയെ ബാധിക്കുന്ന തെളിവുകളാകരുതെന്നും പറഞ്ഞു. പ്രാരംഭ വാദത്തിന്‍റെ അടിസ്ഥാനത്തിലാകും പ്രതികള്‍ക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോയെന്നു കോടതി തീരുമാനിക്കുക. കുറ്റം നിലനില്‍ക്കമെങ്കില്‍ മാത്രമേ വിചാരണ നടപടികളിലേയ്ക്ക് കടക്കൂ. ദീലീപ് അടക്കമുള്ള പ്രതികളും […]

ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. 23,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണമെങ്കില്‍ തനിക്ക് വോട്ട് ചെയ്യണം: അല്‍ഫോന്‍സ് കണ്ണാന്താനം

കൊച്ചി: എറണാകുളം മണ്ഡലത്തില്‍ ചുറുചിറുക്കുള്ള കേന്ദ്രമന്ത്രിയെ വേണമെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് അല്‍ഫോന്‍സ് കണ്ണാന്താനത്തിന്‍റെ അഭ്യര്‍ത്ഥന. സെന്‍റ് തെരാസസ് കോളേജിലെത്തിയ കണ്ണന്താനം വോട്ടഭ്യര്‍ത്ഥന നടത്തിയതിനൊടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശങ്ങളും നല്‍കിയാണ് മടങ്ങിയത്. തെരഞ്ഞെടുപ്പ് ഗോഥയില്‍ എറണാകുളത്തെ മറ്റ് സ്ഥാനാര്‍ഥികള്‍ പ്രായം കൊണ്ട് തന്നെക്കാള്‍ ചെറുപ്പമാണെങ്കിലും മനസ്സുകൊണ്ടും ഊര്‍ജ്ജസ്വലതകൊണ്ടും താനാണ് കേമനെന്നാണ് കണ്ണന്താനത്തിന്‍റെ പക്ഷം. അതുകൊണ്ട് എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു സെന്‍റ് തെരാസസിലെ വിദ്യാര്‍ഥികളോട് കണ്ണന്താനത്തിന്‍റെ അഭ്യര്‍ഥന. തുടര്‍ന്ന് കുട്ടിക്കാലത്തെ കഷ്ടതയും പത്താം ക്ലാസിലെ മാര്‍ക്കും […]

ചൂട് കൂടുന്നു; അഭിഭാഷകര്‍ ഗൗണ്‍ ധരിക്കണമെന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: ചൂട് കനത്തതോടെ കോടതിനടപടികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. വിചാരണക്കോടതികളില്‍ ഗൗണ്‍ ഒഴിവാക്കാനാണ് അഭിഭാഷകര്‍ക്ക് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് താപനില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സംസ്ഥാനത്ത് കൊടുംചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം തൊഴിലിടങ്ങളിലെ പരിശോധന കര്‍ശനമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. പകല്‍ 12 മണിമുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നുമണി വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമവേള നല്‍കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് വേനല്‍മഴയില്‍ 61 […]