മഴയല്ല കേരളത്തെ പ്രളയത്തില്‍ മുക്കിയത് അശ്രദ്ധയും ആസൂത്രണപ്പിഴവും തന്നെ​: ഇ. ശ്രീധരന്‍

കൊച്ചി: അപ്രതീക്ഷിത മഴയല്ല, അശ്രദ്ധയും ആസൂത്രണപ്പിഴവും തന്നെയാണ് കേരളത്തെ പ്രളയദുരിതത്തില്‍ മുക്കിയതെന്ന് ആവര്‍ത്തിച്ച്‌ മെട്രോമാന്‍ ഇ.ശ്രീധരന്‍. പാളിച്ചകളുടെ 16 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും 2018 ഒക്ടോബര്‍ 30ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനും കത്തയച്ചിട്ടും മറുപടിയോ നടപടിയോ ഉണ്ടായില്ല. അല്‍പം മനോവ്യഥ തോന്നിയപ്പോഴാണ്‌ കോടതിയെ സമീപിച്ചതെന്ന് ശ്രീധരന്‍ വ്യക്തമാക്കുന്നു. ‘ആശങ്കയോടെ ചൂണ്ടിക്കാട്ടിയത് ഇപ്പോള്‍ അമിക്കസ് ക്യൂറിയും കണ്ടെത്തിയിരിക്കുന്നു. 450 പേരുടെ ജീവന്‍ പൊലിഞ്ഞ, കോടികളുടെ നഷ്ടം സംഭവിച്ച പ്രളയദുരിതത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്തേണ്ടതു ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും […]

സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കൊച്ചി: പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തിയതി അടുത്ത സാഹചര്യത്തില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജയിക്കാന്‍ വേണ്ടിയല്ല താന്‍ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് മത്സരിക്കുന്നതെന്നും സരിത പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മത്സരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് തന്നെ തട്ടിപ്പുകാരിയാക്കിയാണ്. എന്താണ് ഫാക്‌ട്‌സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല, സരിത പറയുന്നു.

സംസ്ഥാനത്തുണ്ടായ മഹാപ്രളയം മനുഷ്യ നിര്‍മിതമോ? ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി

കൊച്ചി: സംസ്ഥാനത്തെ ദുരിതത്തില്‍ മുക്കിയ മഹാപ്രളയത്തിനു കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് പ്രളയ സ്ഥിതി രൂക്ഷമാക്കിയെന്നും ഡാം മാനേജ്‌മെന്‍റില്‍ ഗുരുതരമായ പാളിച്ചകള്‍ സംഭവിച്ചതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയകാലത്ത് ഡാമുകള്‍ തുറന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ഇതേക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ […]

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്‍റെ ആവശ്യത്തെ തുടര്‍ന്നാണിത്. സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ദിലീപിന്‍റെ ഹര്‍ജി അടുത്ത മാസം ഒന്നാം തീയതി പരിഗണിക്കാനായി മാറ്റി. കേസില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ജനുവരി 22 നാണ് സുപ്രീംകോടതിയെ സമീപിച്ചത്. നടിയുടെ ദൃശ്യങ്ങളുണ്ടെന്നു പറയുന്ന മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്‍റെ ഹര്‍ജിയും […]

സംസ്ഥാനത്ത് ഇന്നുമുതല്‍ മദ്യവിലയില്‍ മാറ്റം

കൊച്ചി: വില്‍പ്പന നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഇന്നുമുതല്‍ മദ്യവില കൂടും. സാധാരണ ബ്രാന്‍ഡുകളില്‍ പരമാവധി പത്ത് രൂപയും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 20 രൂപയും വരെയാകും വര്‍ധന. കേരളം നേരിട്ട വലിയ ദുരന്തമായ പ്രളയത്തിന് ശേഷമാണ് വില്‍പ്പന നികുതി വര്‍ധിപ്പിച്ചത്. പ്രളയ നഷ്ടപരിഹാരം കണ്ടെത്താനും പുനര്‍നിര്‍മ്മാണത്തിനുമാണ് പ്രളയ സെസ് കൊണ്ടുവന്നത്. അതേസമയം ബിയര്‍ വില വര്‍ധിക്കില്ല. പൈന്‍റ് ബോട്ടിലുകളുടെ വിലയും കൂടില്ല. പ്രളയഫണ്ട് കണ്ടെത്താന്‍ നേരത്തെ അഞ്ച് ശതമാനം സെസ് എല്ലാ മദ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്നു. […]

സിനിമാ ടിക്കറ്റ് നിരക്ക് ഉയരില്ല; അധിക വിനോദ നികുതി ഈടാക്കാനുള്ള നീക്കത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്ക് പുറമെ 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് നിര്‍ദേശമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഇന്നു മുതല്‍ സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കാനായിരുന്നു തീരുമാനം. ഇതു സ്റ്റേ ചെയ്ത ഹൈക്കോടതി നിലവിലെ സ്ഥിതി തുടരാനും ഉത്തരവിട്ടു. അധിക നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശത്തിനെതിരെ അന്നുതന്നെ, […]

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ലിബി സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റു ചെയ്തു

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയുണ്ടാക്കിയതിന് അര്‍ത്തുങ്കല്‍ സ്വദേശി ലിബിയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് പ്രകാരമായിരുന്നു അറസ്റ്റ്. നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് ശബരിമല കയറുന്നതെന്ന് ലിബി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടിരുന്നു. പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്‍റ് സി എസ് സുമേഷ് കൃഷ്ണന്‍ പരാതിയിലാണ് ലിബിക്കെതിരെ കേസെടുത്തത്. ലിബി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു. ജാമ്യമില്ലാ വകുപ്പായ ഐപിസി 295 A വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. […]

ഇന്നസെന്‍റിന് 4.6 കോടി സ്വത്ത്, ബെന്‍സ് ഉള്‍പ്പെടെ മൂന്ന് കാറുകള്‍; രാജീവിന് 4.8 കോടി

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഇന്നസെന്‍റിന്‍റെയും പി രാജീവിന്‍റെയും ആസ്തി നാലരക്കോടിക്ക് മുകളില്‍. നാമനിര്‍ദേശപത്രികയൊടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവരുടെയും ആസ്തിവിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ ജനവിധി തേടുന്ന പി രാജീവിന്‍റെയും കുടുംബത്തിന്‍റെയും ആസ്തി 4.80 കോടി രൂപയാണ്. രാജീവിന്‍റെ കൈവശമുളള രൊക്കം പണം ആയിരം രൂപയാണ്. ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കുന്ന ഇന്നസെന്‍റിന്‍റെയും കുടുംബത്തിന്‍റെയും പേരില്‍ 4.61 കോടി രൂപയുടെ സ്വത്തുക്കളാണ് ഉളളത്. ഇന്നസെന്‍റിന്‍റെ കൈവശം രൊക്കം പണമായി 10000 രൂപയുണ്ട്. ഭാര്യയുടെ കൈയില്‍ 5000 രൂപയുളളതായി സത്യവാങ്മൂലത്തില്‍ […]

നടിയെ ആക്രമിച്ച കേസ്‌; ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റി. ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഏപ്രില്‍ എട്ടിലേക്ക് മാറ്റിയതായി അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ പൊലീസ് തന്നെ പ്രതിയാക്കിയതെന്നും അതിനാല്‍ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ […]

ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഇതിന് പുറമെ മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയ്ക്ക് എതിരെയും സന്തോഷ് കേസ് കൊടുത്തിട്ടുണ്ട്. മാനനഷ്ടം കാണിച്ച്‌ ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികളിലേക്ക് നീങ്ങിയത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ […]