കൊച്ചി: സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലയിടിവ് ഉണ്ടായിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 360 രൂപയുടെ കുറവ് രേഖപ്പെടുത്തി. 23,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,950 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
Tag: Kochi
ചവിട്ടി തെറിപ്പിച്ചു, തലയിടിച്ചുവീണ കുട്ടിയെ നിലത്തിട്ടും ചവിട്ടി; മനഃസാക്ഷിയെ നടുക്കി രണ്ടാനച്ഛന്‍റെ ക്രൂരത
കൊച്ചി: തൊടുപുഴയില്‍ രണ്ടാനച്ഛന്‍റെ മര്‍ദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരം. വെന്‍റിലേറ്ററിലാണ് കുട്ടി ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. തലയോട്ടി പൊട്ടിയ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കുട്ടി ഭിത്തിയില്‍ മൂത്രമൊഴിച്ചതാണ് മദ്യലഹരിയിലായിരുന്ന രണ്ടാനച്ഛനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ കാലില്‍ പിടിച്ച് തറയിലെറിയുകയും, ഇയാള്‍ നടക്കാന്‍ ഉപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് സൂചന. തല പൊട്ടി ചോര വന്നപ്പോള്‍ താനാണ് തുടച്ചതെന്ന് […]
സീറ്റ് വീണ് യാത്രക്കാരന് പരിക്ക്; ബാന്‍ഡ് എയ്ഡും മൂന്ന് ഗുളികയും നല്‍കി റെയില്‍വേ ഈടാക്കിയത് 100 രൂപ
കൊച്ചി: ട്രെയിന്‍ യാത്രക്കിടെ സീറ്റ് കാലിലേക്ക് വീണ് മുട്ടിന് പരിക്കേറ്റ യാത്രക്കാരന് റെയില്‍വേ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പരാതി. കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസില്‍ വച്ച് സീറ്റ് കാലിലേക്കു വീണ് തൃപ്പൂണിത്തുറ സ്വദേശി പ്രൊഫ. റാമിനാണു പരുക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് എസ് സിക്സ് കോച്ചില്‍ തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു യാത്ര ചെയ്യവേ ട്രെയിന്‍ കൊല്ലം വിട്ടപ്പോഴായിരുന്നു അപകടം. സൈഡ് ലോവര്‍ സീറ്റിലിരിക്കുകയായിരുന്ന റാമിന്‍റെ കാലിലേക്ക് എതിര്‍വശത്തെ സീറ്റ് വീഴുകയായിരുന്നു. മുട്ടിനു പരുക്കേറ്റ റാം ടിടിഇയുടെ സഹായം തേടിയെങ്കിലും പ്രഥമ […]
കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന് സൂര്യതാപമേറ്റു
കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. വാഹന പരിശോധനയ്ക്കിടെയാണ് ഭരതന്‍ എന്ന പൊലീസ് ഉദ്യാഗസ്ഥന്‍ തളര്‍ന്നു വീണത്. സംസ്ഥാനത്ത് ഇന്ന് തന്നെ എട്ടു പേര്‍ക്ക് സൂര്യാഘാതമേറ്റിരുന്നു. സംസ്ഥാനത്ത് ചൂട് ക്രമാതാതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 9 ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ആകെ എട്ട് പേര്‍ക്ക് സൂര്യതാപമേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ അടുത്ത 48 മണിക്കൂറില്‍ താപനില ശരാശരിയില്‍ നിന്ന് രണ്ടുമുതല്‍ മൂന്ന് […]
എറണാകുളത്ത് കോൺഗ്രസിനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായർ
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് കോൺഗ്രസിനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായർ. കുറ്റാരോപിതരായ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാമെന്നും സരിത പറഞ്ഞു. നാമനിർദേശ പത്രിക വാങ്ങാനായി എറണാകുളം കളക്ട്രേറ്റിലെത്തിയ സരിത മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കുറ്റാരോപിതനാണെങ്കിൽ കൂടി തെരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധിയാകാൻ ഇവിടെ കഴിയുമെന്നും ഇത് രാഷ്ട്രീയ പിൻബലമുള്ള എതൊരാൾക്കും സാധിക്കുമെന്നും സരിത പറഞ്ഞു. ഒരു രാഷ്ട്രീയ പിന്തുണയുമില്ലാതെ വർഷങ്ങളായി ഒറ്റയാൾ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്നും പാർലമെന്‍റിൽ പോയിരിക്കാനുള്ള കൊതി കൊണ്ടല്ല മത്സരിക്കാനുള്ള […]
കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണി കൊടുത്ത് വിടി ബല്‍റാം; ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു
കൊച്ചി: കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണികിട്ടി എന്നു പറയാതെ വയ്യ. ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളാ പൊലീസ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെതിരെ വി ടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നു. ഇതോടെ കേരളാ പൊലീസിലെ ട്രോളന്മാര്‍ പോസ്റ്റ് പിന്‍വലിച്ചു. ഇരുവശവും വൃക്ഷങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ റോഡിന്‍റെ ഒരു വശത്ത് നടി സണ്ണി ലിയോണിന്‍റെ ചിത്രമുള്ള പരസ്യത്തിന്‍റെ ഹോര്‍ഡിംഗുള്ള പോസ്റ്റാണ് ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഉപയോഗിച്ചത്. ഇതിനെതിരെയാണ് […]
‘ആദ്യം ഞാന്‍ കമ്യൂണിസ്റ്റ്കാരനായി, പിന്നെ സിനിമാ നടനായി’; പാട്ടുപാടി രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച് മണികണ്ഠന്‍- VIDEO
കൊച്ചി: ചെറായിയില്‍ എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ മണികണ്ഠന്‍ ആചാരി. പി രാജീവിന്‍റെ വൈപ്പിന്‍ മണ്ഡലം പര്യടനത്തിനിടയില്‍ ചെറായി പട്ടേരിക്കുന്നിലെ സ്വീകരണകേന്ദ്രത്തിലെത്തിയാണ് മണികണ്ഠന്‍ ആചാരി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്. ഒരു കുല കരിക്ക് നല്‍കിയായിരുന്നു രാജീവിനെ മണികണ്ഠന്‍ സ്വീകരിച്ചത്. എന്‍റെ സഹോദരനെ വിജയിപ്പിക്കുന്നതില്‍ പങ്കാളിയാകാനെത്തിയതാണ് എന്ന് പറഞ്ഞാണ് മണികണ്ഠന്‍ സംസാരിച്ചു തുടങ്ങിയത്. ചെറുപ്പകാലം മുതല്‍ തുടങ്ങിയ അടുപ്പമാണ് തനിക്ക് രാജീവിനോട് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാമാങ്കം സിനിമയുടെ ഷൂട്ടിംഗിനിടയില്‍ നിന്നാണ് മണികണ്ഠന്‍ രാജീവിന് […]
നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലും നല്‍കിയിട്ടുണ്ട്. അപ്പീലില്‍ തീരുമാനമെടുക്കും വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ വിചാരണ വനിതാ ജഡ്ജി അദ്ധ്യക്ഷയായ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എത്രയും വേഗം കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും വിചാരണയ്ക്കു പ്രത്യേക കോടതിയും വനിതാ ജഡ്ജിയുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. സി.ബി.ഐ പ്രത്യേക കോടതിയിലെ […]
ബിജെപി എന്നാല്‍ ഭാര്യയെ ജന്മനാ പേടിയുള്ളവന്‍; പാര്‍ട്ടിയെ സ്വയം ട്രോളി ടി ജി മോഹന്‍ദാസ്
കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്നത് ട്രോളുകളാണ്. വിമര്‍ശിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മുന്നറിയിപ്പുകള്‍ നല്‍കാനുമെല്ലാം ഇപ്പോള്‍ ട്രോളുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ഉപയോഗപ്പെടുത്തുന്നത്. അതിനൊപ്പം ചിരിപടര്‍ത്തുന്ന ചില ട്രോളുകളുമായി ചില നേതാക്കളും രംഗത്ത് എത്താറുണ്ട്. ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ട്വിറ്ററില്‍ നല്‍കിയ മറുപടികളാണ് ഇപ്പോള്‍ സാമാഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത്. വിഡല്‍ കാസ്‌ട്രോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് മോഹന്‍ദാസിന്‍റെത് പ്രണയ വിവാഹമായിരുന്നോ എന്ന ചോദ്യത്തോടെയാണ് സംഭവം ആരംഭിക്കുന്നത്. അത് വര്‍ഷങ്ങള്‍ ഒരുപാടായില്ലേ […]
യൂബര്‍ തൊഴിലാളികള്‍ ഓഫീസ് ഉപരോധിച്ചു: പ്രശ്‌നം പരിഹരിക്കുമെന്ന് അധികൃതര്‍
കൊച്ചി: അനധികൃതമായി തൊഴിലാളികളെ പിരിച്ചു വിടുന്നു, അധിക തുക കമ്മീഷന്‍ ഇനത്തില്‍ ഈടാക്കുന്നു എന്നിവയ്‌ക്കെതിരെ പ്രതിഷേധവുമായി യൂബര്‍ തൊഴിലാളികള്‍ കൊച്ചിയിലെ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധവുമായി തൊഴിലാളികള്‍ ഓഫീസിനു മുന്നില്‍ എത്തിയതോടെ അധികൃതര്‍ സ്ഥാപനം അകത്തു നിന്നും പൂട്ടി. തുടര്‍ന്ന് പോലീസ് എത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തി. തുടര്‍ന്ന് വിഷയത്തില്‍ പോലീസ് ഇടപ്പെട്ട് തൊഴിലാളികളും യുബര്‍ അധികാരികളുമായി അനുരഞ്ജന ചര്‍ച്ച നടത്തി. ഒരാഴ്ചക്കകം പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന് അധികൃതര്‍ തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി. ഇതോടെ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു.










