കൊച്ചി: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ച 3.15 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കൊടുങ്ങല്ലൂരിലെ തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. കൊടുങ്ങല്ലൂര്‍ മേത്തല കമ്മ്യൂണിറ്റിഹാളില്‍ രാവിലെ ആറ് മണി മുതല്‍ 10.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 11 മണിക്ക് ചേരമണ്‍ ജുമാ മസ്ജിദില്‍ കബറടക്കും. ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ എംടെക്ക് വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍സിയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ […]
Tag: Kochi
വയനാട്ടില്‍ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയില്‍ പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല: അഡ്വ. ജയശങ്കര്‍
കൊച്ചി: ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.പിയിലെ അമേത്തിക്ക് പുറമേ കേരളത്തിലെ വയനാട് മണ്ഡലത്തിലും മത്സരിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് മണിക്കൂറുകള്‍ മാത്രമാണ് ആയത്. ഇതിനകം ഈ വാര്‍ത്ത കാട്ടുതീപോലെ രാഷ്ട്രീയ മണ്ഡലങ്ങളിലും, സോഷ്യല്‍ മീഡിയയിലും തരംഗമാവുകയാണ്. രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കറും രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ മുന്‍പ് പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വയനാട്ടില്‍ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിക്കുമെന്ന […]
സൂര്യതാപമേറ്റ് കാലടി സ്വദേശി മരിച്ചു; കനത്ത മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്തെ ചില ജില്ലകളില്‍ ചൂട് നാല് ഡിഗ്രിവരെ കൂടാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം കാലടിയില്‍ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്‍റെ ഭാര്യ അനില (42) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാലടി ടൗണില്‍ അനില കുഴഞ്ഞുവീണിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതാപമേറ്റാണെന്ന് വ്യക്തമായത്. മാര്‍ച്ചിലെ ശരാശരിയില്‍ നിന്ന് ഇപ്പോള്‍ പൊതുവേ രണ്ട് ഡിഗ്രി വരെ ചൂട് കൂടുതലാണ്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]
ചൂടു കൂടുമ്പോള്‍ വീട്ടിലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടോ?; മുരളി തുമ്മാരുകുടി എഴുതുന്നു
കൊച്ചി: ‘താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുമ്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന എല്‍.പി.ജി സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോംബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലുമടക്കം പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. എന്നാല്‍ ഇതിന് പിന്നിലെ സത്യം എന്തെന്ന് പറയുകയാണ് ഐക്യരാഷ്‌ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം- ‘എല്‍ പി […]
ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
കൊച്ചി: ചേപ്പനം ചാത്തമ്മ എട്ടുപറക്കണ്ടം ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാത്തമ്മ മൈലന്തറ ജയകുമാറിന്‍റെ മകന്‍ അശ്വിന്‍ (13), മുട്ടത്തില്‍ ഷാജിയുടെ മകന്‍ ദില്‍ജിത്ത് (14) എന്നിവരാണ് മരിച്ചത്. ഇരുവരും പനങ്ങാട് വി. എച്ച്.എസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. കരയില്‍ ഇരുന്ന സഹപാഠി ശ്രീമോനും കായലില്‍ ചൂണ്ടയിടുകയായിരുന്ന പനങ്ങാട് സ്വദേശി സത്യനും ചേര്‍ന്നാണ് പരിസരവാസികളെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ദില്‍ജിത്തിന്‍റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. […]
‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’യിലൂടെ സിനിമാരംഗത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ജിഷയുടെ അമ്മ
കൊച്ചി:പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കുന്നു. ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് രാജേശ്വരി സിനിമാ രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത്. നവാഗതനായ ബിലാല്‍ മെട്രിക്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിയാസ് പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ഈ വര്‍ഷം തന്നെ സിനിമ തീയ്യേറ്ററിലെത്തുമെന്നാണ് സൂചന. സിനിമ ഫുള്‍ സസ്പെന്‍സ് ആണെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ട കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും രാജേശ്വരി വ്യക്തമാക്കി. തനിക്ക് ഇപ്പോള്‍ ധാരാളം രോഗങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് […]
സ്വര്‍ണവില; 200 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ ഇടിവുണ്ടാകുന്നത്. 23,720 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,965 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയം ആക്കണം; നിലപാട് അറിയിച്ച് ആര്‍എസ്എസ്
കൊച്ചി: തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയം ആക്കണമെന്ന് ആര്‍എസ്എസ്. കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കിന്‍റെതാണ് തീരുമാനം. എതിര്‍പ്പുകള്‍ക്കിടയിലും ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ള എത്തിയിരുന്നു. പത്തനംതിട്ടയ്ക്ക് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ച് തഴയപ്പെട്ടതിലുള്ള അതൃപ്തി ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വലിയ തര്‍ക്കം നടന്നെങ്കിലും ഇനി പട്ടികയില്‍ മാറ്റമുണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ്സാണ് അവസാന നിമിഷം പിള്ളയുടെ പേര് വെട്ടിയത്. പട്ടികയില്‍ പിള്ളയ്ക്ക് മാത്രമല്ല കൃഷ്ണദാസ് പക്ഷത്തിനും അതൃപ്തിയുണ്ട്. പത്തനംതിട്ട ഇല്ലെന്ന് ഉറപ്പിച്ച […]
ജേക്കബ് തോമസ് ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും
കൊച്ചി : ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് സൂചന. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്‍റി-20 മുന്നണിയുടെ കീഴിലാണ് ജേക്കബ് തോമസ് ജനവിധി തേടുക. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി ജേക്കബ് തോമസ് ഉടന്‍ ഐഎപിഎസില്‍ നിന്നും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ജേക്കബ് തോമസ് ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. ഇടതു സര്‍ക്കാരും ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും തനിക്കെതിരെ നിലപാട് തുടരുകയാണെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ചാലക്കുടിയില്‍ നിലവിലെ എംപി ഇന്നസെന്‍റാണ് സിപിഎം […]
നടിയെ ആക്രമിച്ച കേസ്; വാദം കേൾക്കൽ ഏപ്രിൽ അഞ്ചിലേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കൽ ഏപ്രിൽ അഞ്ചിലേക്ക് മാറ്റി. എറണാകുളം സിബിഐ കോടതിയിയിലാണ് വിചാരണ. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. ദേശീയപാതയിലൂടെ […]










