നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും, മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ എറണാകുളം സിബിഐ കോടതിയില്‍ ഇന്ന് തുടങ്ങും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യ പ്രകാരമായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മുഴുവന്‍ പ്രതികളോടും ഇന്നത്തെ വിചാരണയില്‍ ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ഹാജരാകുമെങ്കിലും നടന്‍ ദീലീപ് ഹാജരായേക്കില്ല. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി […]

പി.രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച് മേജര്‍ രവി; നെറ്റി ചുളിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയും

കൊച്ചി: എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് പിന്തുണയുമായി മേജര്‍ രവി എല്‍ഡിഎഫ് ജില്ലാ കണ്‍വെന്‍ഷനില്‍ എത്തി. രാജ്യത്തോട് സ്‌നേഹമുളളതുകൊണ്ടാണ് രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയതെന്ന് മേജര്‍ രവി. വേദിയിലും സദസ്സിലും ഇരിക്കുന്ന ബഹുമാന്യരായ സഖാക്കളെ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത്. നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ പ്രവര്‍ത്തകര്‍ കേട്ടത്. ഈ വേദിയില്‍ എന്നെ കാണുമ്പോള്‍ പലരും നെറ്റി ചുളിക്കുമായിരിക്കും. എന്നാലും ഞാന്‍ ഇവിടെ നില്‍ക്കുന്നത് പി രാജീവുമായുളള ആത്മബന്ധം കൊണ്ടാണ്. ഒരു രാജ്യസഭാ […]

മാണിസാറും മോനും കൂടി പാവം പിജെ ജോസഫിനെ ഒതുക്കി: അഡ്വ ജയശങ്കര്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. മാണിസാറും മോനും കൂടി പാവം പി.ജെ ജോസഫിനെ ഒതുക്കി. മൂന്നാം യു.പി.എ സര്‍ക്കാരില്‍ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്. അതിനു ടാങ്കു വെക്കാന്‍ ഔസേപ്പച്ചനെയല്ല ഒരുത്തനെയും അനുവദിക്കില്ലെന്ന് ജയശങ്കര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് നമ്മുടെ സ്ഥാനാർഥി. ചിഹ്നം രണ്ടില. മാണിസാറും മോനും കൂടി പാവം പിജെ ജോസഫിനെ ഒതുക്കി. അതിയാന്‍റെ സീനിയോറിറ്റിയും […]

‘അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് പറയുന്നത് ശുദ്ധ ഭോഷ്‌ക്, അവിടെ ജനിച്ചത് ഏതോ രാഷ്ട്രീയ രാമനാണ്’: ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് പറയുന്നത് ശുദ്ധ ഭോഷ്‌കാണെന്നും അത് കാര്യലാഭത്തിനുള്ള രാഷ്ട്രീയത്തിന്‍റെ നിര്‍മിതി മാത്രമാണെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അയോധ്യയില്‍ ജനിച്ചത് ഏതോ രാഷ്ട്രീയ രാമനാണെന്നും അദ്ദേഹം പറഞ്ഞു. കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മഹാരാജാസ് കോളെജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”വായിക്കുന്ന ഓരോരുത്തരുടെയും ഉള്ളില്‍ ഓരോ രാമായണം രൂപപ്പെടുന്നതിനാല്‍ മുപ്പത്തിമുക്കോടി രാമായണങ്ങളാണ് ലോകത്തുള്ളതെന്നു പറയേണ്ടിവരും. ചിന്താവിഷ്ടയിലെ സീത വാല്‍മീകിയുടെ സീതയോ കാളിദാസന്‍റെ സീതയോ അല്ല. സ്വന്തം കാലഘട്ടത്തിലെ ധര്‍മസമസ്യകളെ വിശദീകരിക്കാന്‍ ആശാന്‍ ഇതിഹാസത്തില്‍ […]

സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിച്ച്‌ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി കേരള ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ എന്ന വ്യക്തി നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരിസ്ഥിതിക്ക് ഗുരുതര ദോഷം സൃഷ്ടിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ ഒരു കാലത്തും നശിക്കാതെ കിടക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഫ്ലക്സ് ബോര്‍ഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഈ ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലേക്ക് ശ്യാമിന്‍റെ ഹര്‍ജിയും മാറ്റണം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത് […]

പാലച്ചുവടില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; 7 പേര്‍ അറസ്റ്റില്‍

കൊച്ചി: കാക്കനാട് അടുത്ത് പാലച്ചുവടില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം സദാചാര കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ 7 പേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. 13 പേര്‍ക്കെതിരെയാണ്‌ കേസെടുത്തിട്ടുള്ളത്‌. പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയ ജിബിന്‍ വര്‍ഗീസിനെ ആളുകള്‍ സംഘം ചേര്‍ന്ന്‌ അടിച്ചുകൊല്ലുകയായിരുന്നു. മൂന്ന്‌ മണിക്കുറോളമാണ്‌ ആള്‍ക്കുട്ടം ജിബിനെ മര്‍ദ്ദിച്ചത്‌.  ശനിയാഴ‌്ച പുലര്‍ച്ചെ ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തിന് എതിര്‍വശത്തെ റോഡരികിലാണ‌് വെണ്ണല ചക്കരപ്പറമ്പ് വൃന്ദാവന്‍ റോഡില്‍ തെക്കേപ്പാടത്ത‌് വര്‍ഗീസിന്‍റെ മകന്‍ ജിബി(34)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ അക്രമികള്‍ തൊട്ടടുത്തായി ജിബിന്‍റെ സ്‌കൂട്ടറും […]

മരണവീട്ടിലും കല്യാണത്തിനും പോകുന്നതു മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ഇന്നസെന്‍റ്

കൊച്ചി: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ചാലക്കുടി എംപി ഇന്നസെന്‍റ്. പുതുതലമുറ രാഷ്ട്രീയപ്രവര്‍ത്തനം വിലയിരുത്തുന്നത് വികസനപ്രവര്‍ത്തനങ്ങള്‍ നോക്കിയാണെന്ന് ഇന്നസെന്‍റ് പറഞ്ഞു. എംപിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. മരണവീട്ടിലും കല്യാണത്തിനും പോകുന്നതു മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ഇതുവരെ ഇന്ന കാര്യം ചെയ്യാമെന്നും ചെയ്തിട്ടുണ്ടെന്നോ അവകാശപ്പെട്ടിട്ടില്ല. 1750 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് താന്‍ മണ്ഡലത്തില്‍ കൊണ്ടുവന്നതനെന്നും ഇതെല്ലാം ജനം വിലയിരുത്തുമെന്നും ഇന്നസെന്‍റ് പറഞ്ഞു. […]

സ്വര്‍ണവില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 24,080 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 3,010 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കൊച്ചിയില്‍ റോഡരികില്‍ യുവാവിന്‍റെ മൃതദേഹം; കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ്

കൊച്ചി: പാലച്ചുവടില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ചക്കരപ്പറമ്പില്‍ ഇലക്‌ട്രിക്കല്‍ ജോലി എടുക്കുന്ന ആളാണ് ജിബിന്‍. പുലര്‍ച്ചെ നാലരയോടെയാണ് സമീപവാസികള്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിബിന്‍ സഞ്ചരിച്ച സ്കൂട്ടറും സമീപത്തുണ്ടായിരുന്നു. സ്കൂട്ടറില്‍ നിന്നും അല്‍പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്നതിന്‍റെ ലക്ഷണങ്ങളൊന്നും കാണാനില്ലാത്തത് കൊണ്ടാണ് കൊലപാതകമാണെന്നു പോലീസ് സംശയിക്കുന്നത്. ഇന്നലെ ഒമ്പതര മണി വരെ സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ജിബിന്‍ […]

‘നായകന്‍ എങ്ങനെയും ആയിക്കോട്ടെ നായിക സുന്ദരിയായിരിക്കണം’; സിനിമകളിലെ ഒരിക്കലും മാറാത്ത നായിക സങ്കല്‍പം

കൊച്ചി: സിനിമികളിലെ നായക സങ്കല്‍പത്തിന് അല്‍പം മാറ്റിവന്നെങ്കിലും ഒരിക്കലും മാറാത്തവരാണ് നായികമാര്‍. നായകന്‍ എങ്ങിനെയും ആയിക്കോട്ടെ പക്ഷെ നായിക സുന്ദരിയായിരിക്കണമെന്നത് സിനിമകളിലെ അലിഖിത നിയമമാണ്. നാട്ടിന്‍പുറത്താണെങ്കിലും നായികയെ അണിയിച്ചൊരുക്കി അന്യഗ്രഹ ജീവികളെ പോലെ ആക്കിയെടുക്കും. പഴയകാല നായികമാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ നായികമാര്‍. നായികയെ അങ്ങനെ തന്നെയൊരു പ്ലാസ്റ്റിക് പാവയാക്കി കളഞ്ഞു മുഖ്യധാരാ സിനിമയെന്ന് ചൂണ്ടിക്കാണിക്കുകയാണ്. ആര്‍.ജെ സലിം. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലാണ് ഇന്നത്തെ നായികമാരെക്കുറിച്ച് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ […]