മരണവീട്ടിലും കല്യാണത്തിനും പോകുന്നതു മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ഇന്നസെന്‍റ്

കൊച്ചി: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ചാലക്കുടി എംപി ഇന്നസെന്‍റ്.

പുതുതലമുറ രാഷ്ട്രീയപ്രവര്‍ത്തനം വിലയിരുത്തുന്നത് വികസനപ്രവര്‍ത്തനങ്ങള്‍ നോക്കിയാണെന്ന് ഇന്നസെന്‍റ് പറഞ്ഞു. എംപിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. മരണവീട്ടിലും കല്യാണത്തിനും പോകുന്നതു മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് അദ്ദേഹം വ്യക്തമാക്കി.

താന്‍ ഇതുവരെ ഇന്ന കാര്യം ചെയ്യാമെന്നും ചെയ്തിട്ടുണ്ടെന്നോ അവകാശപ്പെട്ടിട്ടില്ല. 1750 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് താന്‍ മണ്ഡലത്തില്‍ കൊണ്ടുവന്നതനെന്നും ഇതെല്ലാം ജനം വിലയിരുത്തുമെന്നും ഇന്നസെന്‍റ് പറഞ്ഞു.

രണ്ടാമതും മണ്ഡലത്തില്‍ നിന്ന് ഇന്നസെന്‍റ് മത്സരിക്കുന്നതിനെതിരെ ചാലക്കുടി പാര്‍ലമെന്‍റ് കമ്മിറ്റിയ്ക്ക് ഉണ്ടായിരുന്ന കടുത്ത എതിര്‍പ്പ് മറികടന്നാണ് സംസ്ഥാന നേതൃത്വം മണ്ഡലത്തില്‍ നിന്ന് ഇന്നസെന്‍റിനെ മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തത്.

prp

Related posts

Leave a Reply

*