ഇന്നസെന്‍റിന് 4.6 കോടി സ്വത്ത്, ബെന്‍സ് ഉള്‍പ്പെടെ മൂന്ന് കാറുകള്‍; രാജീവിന് 4.8 കോടി

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഇന്നസെന്‍റിന്‍റെയും പി രാജീവിന്‍റെയും ആസ്തി നാലരക്കോടിക്ക് മുകളില്‍. നാമനിര്‍ദേശപത്രികയൊടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവരുടെയും ആസ്തിവിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ ജനവിധി തേടുന്ന പി രാജീവിന്‍റെയും കുടുംബത്തിന്‍റെയും ആസ്തി 4.80 കോടി രൂപയാണ്. രാജീവിന്‍റെ കൈവശമുളള രൊക്കം പണം ആയിരം രൂപയാണ്. ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കുന്ന ഇന്നസെന്‍റിന്‍റെയും കുടുംബത്തിന്‍റെയും പേരില്‍ 4.61 കോടി രൂപയുടെ സ്വത്തുക്കളാണ് ഉളളത്. ഇന്നസെന്‍റിന്‍റെ കൈവശം രൊക്കം പണമായി 10000 രൂപയുണ്ട്. ഭാര്യയുടെ കൈയില്‍ 5000 രൂപയുളളതായി സത്യവാങ്മൂലത്തില്‍ […]

പിന്തുണ തേടി ഇങ്ങോട്ട് വരേണ്ട; ഇന്നസെന്‍റിന് വോട്ട് ചെയ്യില്ലെന്ന് എന്‍എസ്എസ്

ചാലക്കുടി: ചാലക്കുടിയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ ഇന്നസെന്‍റിന് കനത്ത തിരിച്ചടി നല്‍കി എന്‍.എസ്.എസ്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നസെന്‍റിന് വോട്ട് ചെയ്യില്ലെന്നും, പിന്തുണ തേടി തങ്ങളെ കാണാനായി വരേണ്ട ആവശ്യമില്ലെന്നും മുകുന്ദപുരം താലൂക്ക് യൂണിയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി പിന്തുണ തേടി വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച ശേഷം ഇന്നസെന്‍റ് താന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തു ചെന്നു വോട്ട് തേടില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ എന്‍.എസ്എസിന്‍റെ അപ്രീതിക്ക് കാരണമായിരിക്കുന്നത്. ശബരിമല വിഷയത്തിലടക്കം സര്‍ക്കാരുമായും സി.പി.ഐ.എമ്മുമായും പരസ്യമായി എതിര്‍പ്പ് […]

മരണവീട്ടിലും കല്യാണത്തിനും പോകുന്നതു മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ഇന്നസെന്‍റ്

കൊച്ചി: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ചാലക്കുടി എംപി ഇന്നസെന്‍റ്. പുതുതലമുറ രാഷ്ട്രീയപ്രവര്‍ത്തനം വിലയിരുത്തുന്നത് വികസനപ്രവര്‍ത്തനങ്ങള്‍ നോക്കിയാണെന്ന് ഇന്നസെന്‍റ് പറഞ്ഞു. എംപിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. മരണവീട്ടിലും കല്യാണത്തിനും പോകുന്നതു മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ഇതുവരെ ഇന്ന കാര്യം ചെയ്യാമെന്നും ചെയ്തിട്ടുണ്ടെന്നോ അവകാശപ്പെട്ടിട്ടില്ല. 1750 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് താന്‍ മണ്ഡലത്തില്‍ കൊണ്ടുവന്നതനെന്നും ഇതെല്ലാം ജനം വിലയിരുത്തുമെന്നും ഇന്നസെന്‍റ് പറഞ്ഞു. […]

ചര്‍ച്ചകള്‍ തുടരുന്നു; എറണാകുളം മണ്ഡലത്തില്‍ ഇന്നസെന്‍റിനെ മത്സരിപ്പിക്കാന്‍ സാധ്യത

ചാലക്കുടി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലം എം പി ഇന്നസെന്‍റിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു. ഇന്ന് നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇന്നസെന്‍റിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ഇന്‍സെന്‍റിനെ എറണാകുളം മണ്ഡലത്തിലേക്ക് സിപിഐഎം പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം മുന്‍ പെരുമ്പാവൂര്‍ എംഎല്‍എയായ സാജു പോളിനെയാണ് ചാലക്കുടിയില്‍ പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവിനെ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എറണാകുളം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി യുഡിഎഫില്‍ […]