ഹൈദരാബാദ്: മൊബൈൽ വാർത്താവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -6 എ ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപണം. ജിഎസ്എൽവി എഫ് 08 എന്ന റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. സാറ്റലൈറ്റ് ഉപയോഗിച്ചുള്ള വാര്‍ത്താവിനിമയത്തിന് ശക്തിപകരുന്നതായിരിക്കും ജിസാറ്റ് 6എ എന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ജിഎസ്എൽവി എഫ് 08 എന്ന റോക്കറ്റിന്‍റെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്. ഭാവിയിലെ വാർത്താവിനിമയ സാങ്കേതികവിദ്യാ വികസനത്തിന് നിർണായകമാകുന്നതാണ് ജി സാറ്റ് […]
Tag: hyderabad
വിവാഹ വേദിയില്‍ വധു കുഴഞ്ഞുവീണ് മരിച്ചു
ഹൈദരാബാദ്: വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ സൂര്‍പ്പേട്ടിലാണ് ഈ ദാരുണ സംഭവം നടന്നത്. വിവാഹത്തിനോടു അനുബന്ധിച്ച പല ദിവസങ്ങളിലും വധുവായ ഗായത്രി ഭക്ഷണം കഴിച്ചിരുന്നില്ല. വിവാഹ സത്കാരത്തിലെ ഭക്ഷണം പോലും കഴിക്കാതെ ഗായത്രി തളര്‍ന്നതായി ബന്ധുക്കള്‍ പറഞ്ഞു. മാത്രമല്ല വിവാഹ ചടങ്ങിലെ വലിയ ശബ്ദത്തിലുള്ള സംഗീതവും ഗായത്രിക്ക് അസ്വസ്ഥതയുണ്ടാക്കിയതാണ് ഗായത്രിയുടെ മരണത്തിന് കാരണമായത്. ഹൃദയാഘാതമാണ് മരണകാരണം. താലികെട്ട് കഴിഞ്ഞ് വരന്‍റെയും അടുത്ത ബന്ധുക്കളെയും കൂടെ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചു വരുമ്പോള്‍ ഗായത്രി കുഴുഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഗായത്രിയെ […]
വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു
ഹൈദരാബാദ്: പുരുഷസുഹൃത്തുമൊത്ത് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. കൊമ്പള്ളിയിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹനീഷ ചൌധരി എന്ന എം ബി എ വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ അനന്തപുര്‍ സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റല്‍ മുറിയില്‍ ഹനീഷ തൂങ്ങി നില്‍ക്കുന്നതു കണ്ട് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷപെടുത്താനായില്ല. ഹോസ്റ്റല്‍ മുറിയില്‍ നിന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പെണ്‍കുട്ടിയോടു സംസാരിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.
‘മാണിക്യ മലരായ പൂവി’ മതവികാരം വ്രണപ്പെടുത്തിയെന്ന്
ഹൈദരാബാദ്: അടുത്തിടെ പുറത്തിറങ്ങി ഹിറ്റായ ‘മാണിക്യ മലയാര പൂവി’യെന്ന് തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഒരു സംഘം യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഹൈദരാബാദ് പൊലീസിനാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്നാണ് പരാതി. എന്നാല്‍ ഇവര്‍ ഗാനത്തിന്‍റെ വീഡിയോ ഹാജരാക്കിയിട്ടില്ല. ഉടന്‍ തന്നെ ഈ വീഡിയോ ഹാജരാക്കണമെന്ന് പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഫലകുനാമ എ.സി.പി സെയിദ് […]
യുവതിയെ ‘ഫെയ്സ്ബുക്ക് സുഹൃത്ത്’ തിയറ്ററിനുള്ളിലിട്ട് പീഡിപ്പിച്ചു
ഹൈദരാബാദ്: 19 കാരിയെ ‘ഫെയ്സ്ബുക്ക് സുഹൃത്ത്’ തിയറ്ററിനുള്ളിലിട്ട് പീഡിപ്പിച്ചു. ഹൈദരാബാദ് പ്രശാന്ത് തിയറ്ററിനുള്ളിലാണ് പെണ്‍കുട്ടിക്കെതിരെ അതിക്രമം നടന്നത്. കണ്ടക്ടലാ ഭിക്ഷപതിയെന്ന 23 കാരനാണു സിനിമ കാണാനായി വിളിച്ചു വരുത്തി പീഡിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്ന സംഭവം. ഇയാള്‍ കണ്‍സ്ട്രഷന്‍ തൊഴിലാളിയാണ്. രണ്ടു മാസം മുമ്പാണ് ഇവര്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായതോടെ ഇരുവരും ഹിന്ദി ചിത്രമായ പത്മാവത് കാണാന്‍ തീരുമാനിക്കുകയായിരുന്നു. തിയറ്ററില്‍ എത്തിയപ്പോള്‍ ആളുകള്‍ ഇല്ലാത്ത ഭാഗത്തേക്ക് ദുരുദ്ദേശത്തോടെ യുവാവ് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയി ഇരുത്തുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. പീഡനമേറ്റ പെണ്‍കുട്ടിയുടെ സ്വകാര്യ […]
സ്കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞില്ല, ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: സ്കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തില്‍ നിന്നും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‘അവരെന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല, അമ്മ ക്ഷമിക്കണം’- ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. മകളെ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ പലതവണ ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അശ്ലീല കമന്‍റടിക്ക് പിന്നാലെ തമന്നയ്ക്ക് നേരെ ചെരിപ്പേറും
ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിമായത്ത് നഗറിൽ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ചെരുപ്പേറുണ്ടായത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങി ആൾകൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ബിടെക്ക് ബിരുദധാരിയായ കരിമുള്ളയെന്ന യുവാവ് തമന്നയുടെ നേരെ ചെരിപ്പെറിയുകയായിരുന്നു. എന്നാല്‍ ചെരിപ്പ് തമന്നയുടെ ദേഹത്തല്ല, ജ്വല്ലറിയിലെ ജീവനക്കാരന്‍റെ ശരീരത്തിലായിരുന്നു കൊണ്ടത്. ഉടന്‍ പോലീസിനെ വിളിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തമന്ന അടുത്ത കാലത്ത് അഭിനയിച്ച വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാണ് ചെരിപ്പെറിഞ്ഞതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. […]
സെല്‍ഫി ഭ്രമം മൂത്ത യുവാവിന് സംഭവിച്ചത്- VIDEO
ഹൈദരാബാദ്: സെല്‍ഫി ഭ്രമം മൂത്ത് ഓടുന്ന തീവണ്ടിക്കൊപ്പം വീഡിയോയെടുക്കാന്‍ ശ്രമിച്ച യുവാവിന് ഗുരുതരപരിക്ക്. ശിവ എന്ന യുവാവാണ് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. തീവണ്ടി സ്റ്റേഷനിലേക്കെത്തിയപ്പോള്‍ വലതുകയ്യില്‍ ഫോണ്‍ പിടിച്ച് സെല്‍ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ശിവ. മാറിനില്‍ക്കാന്‍ ആരോ ഉപദേശിക്കുന്ന ശബ്ദം വീഡിയോയിലുണ്ട്. എന്നാല്‍, ശിവ അത് അനുസരിച്ചില്ല. വേഗത്തിലെത്തിയ തീവണ്ടി തട്ടി ശിവ തെറിച്ചുപോവുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ശിവ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. […]
ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത് 17കാരി! – VIDEO
ഹൈദരാബാദ്: ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി ഒടുവില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് ഈ വിവാഹ കഥയിലെ നായിക. തമിഴ്നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി. പെണ്‍കുട്ടിയാണെങ്കിലും ആണ്‍വേഷത്തില്‍ ജീവിക്കാനായിരുന്നു രമാദേവിയുടെ മോഹം. അതുകൊണ്ടു തന്നെ ജോലി സമയത്തും മറ്റും ആണുങ്ങളെ പോലെ വസ്ത്രം ധരിച്ചാണ് രമാദേവി ജീവിച്ചിരുന്നത്. സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളായിരുന്നു. ഇതിനിടയാണ് ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലാവുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. […]
പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു
ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പട്ടാപ്പകല്‍ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. 80 ശതമാനം പൊള്ളലേറ്റ 23 കാരിയെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഹൈദരാബാദിലെ ലാലഗുഡ പ്രദേശത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി പത്ത് മിനിറ്റോളം സംസാരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംസാരിക്കുന്നതിനിടെ ക്ഷോഭിച്ച യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം […]










