വിവാഹ വേദിയില്‍ വധു കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ സൂര്‍പ്പേട്ടിലാണ് ഈ ദാരുണ സംഭവം നടന്നത്. വിവാഹത്തിനോടു അനുബന്ധിച്ച പല ദിവസങ്ങളിലും വധുവായ ഗായത്രി ഭക്ഷണം കഴിച്ചിരുന്നില്ല.

വിവാഹ സത്കാരത്തിലെ ഭക്ഷണം പോലും കഴിക്കാതെ ഗായത്രി തളര്‍ന്നതായി ബന്ധുക്കള്‍ പറഞ്ഞു. മാത്രമല്ല വിവാഹ ചടങ്ങിലെ വലിയ ശബ്ദത്തിലുള്ള സംഗീതവും ഗായത്രിക്ക് അസ്വസ്ഥതയുണ്ടാക്കിയതാണ് ഗായത്രിയുടെ മരണത്തിന് കാരണമായത്. ഹൃദയാഘാതമാണ് മരണകാരണം.

താലികെട്ട് കഴിഞ്ഞ് വരന്‍റെയും അടുത്ത ബന്ധുക്കളെയും കൂടെ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചു വരുമ്പോള്‍ ഗായത്രി കുഴുഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഗായത്രിയെ ബന്ധുക്കള്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പക്ഷേ ആ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നത് കൊണ്ട് അവര്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. രണ്ടാമത്തെ ആശുപത്രിയില്‍ എത്തിയപ്പോഴക്കും ഗായത്രി മരിച്ചിരുന്നു.

prp

Related posts

Leave a Reply

*